കോടീശ്വരനാകുന്നത് സ്വപ്നം കാണാത്ത ആരും ഉണ്ടാകില്ല. എന്നാൽ ഭൂരിപക്ഷം ആളുകളുടേയും സ്വപ്നം സഫലമാകാതെ പോവുകയാണ് പതിവ്. മാസം നിശ്ചിത തുക ശമ്പളം വാങ്ങുന്ന ഞാൻ എങ്ങനെ കോടീശ്വരനാകും എന്നതായിരിക്കും പലരുടേയും ചോദ്യം. എന്നാൽ ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടെങ്കിൽ അതിന് വേണ്ടി ഏറ്റവും ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ ആർക്കും കോടീശ്വരനാകാം.
ഒരു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ കോടീശ്വരനാകാം എന്നല്ല പറയുന്നത്. മറിച്ച് ദീർഘകാല നിക്ഷേപ പദ്ധതികളിൽ ചേരുന്നതിലൂടെ കോടീശ്വരനായി മാറാൻ സാധിക്കും. എതാണ് പദ്ധതി എന്നും നിക്ഷേപം ഏത് രീതിയിൽ ക്രമീകരിക്കണമെന്നും വിശദമായി നമുക്ക് പരിശോധിക്കാം.

കോടീശ്വരനാകാൻ രണ്ട് കാര്യങ്ങളാണ് നിങ്ങൾക്ക് ആവശ്യം. ആദ്യത്തേത്ത് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിൽ നിക്ഷേപം നടത്തുക എന്നതാണ്. നിക്ഷേപം കുറച്ച് കാലത്തേക്ക് കൃത്യമായി മുന്നോട്ട് കൊണ്ടുപോവുക എന്നതാണ് രണ്ടാമത്തെ കാര്യം.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്
ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അഥവാ പിപിഎഫ്. കേന്ദ്രസർക്കാർ പിന്തുണയുള്ളത് കൊണ്ട് തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതിയുമാണ് പിപിഎഫ്. അതുവഴി ഉറപ്പായ വരുമാനം നേടാൻ സാധിക്കും.
കുറഞ്ഞത് 500 രൂപ മുതല്‍ പരമാവധി 1.5 ലക്ഷം രൂപ വരെ പിപിഎഫിൽ പ്രതിവർഷം നിക്ഷേപിക്കാനാകും.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് - കാലാവധി
15 വർഷമാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിന്‍റെ കാലാവധി. ഏഴു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഭാഗികമായി നിക്ഷേപം പിന്‍വലിക്കാനാകും. വായ്പാ സൗകര്യവും ലഭിക്കുന്നുണ്ട്. 15 വർഷമാണ് കാലാവധിയെങ്കിലും അതിനുശേഷം അപേക്ഷിച്ചാൽ, 5 വർഷത്തേക്ക് ഒന്നോ അതിലധികമോ ബ്ലോക്കുകളിലേക്ക് നീട്ടാവുന്നതാണ്.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് - പലിശ നിരക്ക്
7.1 ശതമാനം പലിശ നിരക്കാണ് നിലവിൽ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിന് ലഭിക്കുന്നത്. മൂന്ന് മാസം കൂടുമ്പോൾ പലിശ നിരക്കുകൾ സർക്കാർ അവലോകനം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നു.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് - നികുതി ഇളവുകൾ
ട്രിപ്പിള്‍ ഇ (എക്‌സെംപ്റ്റ്, എക്‌സെംപ്റ്റ്, എക്‌സെപ്റ്റ്) കാറ്റഗറിയിലാണ് പിപിഎഫ് നിക്ഷേപം ഉൾപ്പെടുന്നത്. അതായത് നിക്ഷേപം നടത്തുന്ന തുകയ്ക്കും കാലയളവിനിടയിലുള്ള വരുമാനത്തിനും നിക്ഷേപത്തുക പിന്‍വലിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിനും നികുതി നിയമത്തിന്‍റെ വകുപ്പ് 10(22) നിയമപ്രകാരം നികുതിയിളവ് ലഭിക്കുന്നു.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് - വായ്പാ സൗകര്യം
എക്കൗണ്ട് തുറന്ന് മൂന്നു വര്‍ഷം മുതല്‍ തന്നെ വായ്പാ സൗകര്യം ലഭ്യമാണ്. രണ്ടാമത്തെ വര്‍ഷം എക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനം വരെ വായ്പയെടുക്കാന്‍ സാധിക്കും. അഞ്ചാമത്തെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെയാണ് പിപിഎഫ് എക്കൗണ്ടില്‍ വായ്പാ സൗകര്യം ലഭിക്കുന്നത്. വര്‍ഷത്തില്‍ ഒരു തവണ മാത്രമേ പിപിഎഫ് എക്കൗണ്ടില്‍ നിന്ന് വായ്പയെടുക്കാനാകൂ.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് - അക്കൗണ്ട് എവിടെ തുടങ്ങണം?
ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം നടത്താൻ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്. ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സ്വകാര്യ ബാങ്കിൽ പിപിഎഫ് അക്കൗണ്ട് തുടങ്ങാം. കൂടാതെ, പോസ്റ്റ് ഓഫീസിലും ഒരു അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ പേരിൽ മാതാപിതാക്കൾക്കും പിപിഎഫിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും .

നിക്ഷേപത്തിലൂടെ കോടീശ്വരനാകുന്നത് എങ്ങനെ..?
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിലൂടെ എങ്ങനെ ഒരു കോടി രൂപയിലധികം സമ്പാദിക്കാമെന്ന് നോക്കാം. അതിന് പ്രതിമാസം 12,500 രൂപ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിക്കണം. അതായത് ഒരു ദിവസം നിക്ഷേപത്തിനായി മാറ്റിവയ്ക്കേണ്ട തുക 416 രൂപ.
15 വർഷത്തേക്ക് കൃത്യമായി ഈ നിക്ഷേപം തുടരണം. 15 വർഷം പൂർത്തിയാകുമ്പോൾ ആകെ നിക്ഷേപിച്ച തുക 22,50,000 ലക്ഷം രൂപയാകും. പലിശ ഇനത്തിൽ 18,18,209 ലക്ഷം രൂപയും ലഭിക്കും. അതായത് ആകെ 40,68,209 ലക്ഷം രൂപ.
എന്നാൽ കോടീശ്വരനാവുക എന്നതാണ് ലക്ഷ്യം എന്നത് കൊണ്ടു തന്നെ പദ്ധതിയുടെ കാലാവധി 2 തവണ കൂടി നീട്ടുക. അങ്ങനെ ആകെ 25 വർഷത്തേക്ക് പദ്ധതിയിൽ നിക്ഷേപിക്കുക.
25 വർഷത്തിനുള്ളിൽ നിക്ഷേപ തുക 37,50,000 രൂപയാകും. അതേ സമയം പലിശയായി നിങ്ങളുടെ പോക്കറ്റിൽ 65,58,015 രൂപയുണ്ടാകും. കാലാവധി പൂർത്തിയാകുമ്പോൾ ആകെ 1,03,08,015 കോടി രൂപ നേടാം.
25 വർഷമെന്നത് വലിയ കാലയളവായി തോന്നാമെങ്കിലും നിക്ഷേപത്തിനായി നീക്കിവയ്ക്കുന്ന തുക ചെറുതാണെന്ന കാര്യം മറക്കരുത്. പലതുള്ളി പെരുവെള്ളം പോലെ ആരേയും കോടീശ്വരനാക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications