ഇന്ത്യയിൽ ആധാർ കാർഡ് പോലെ ഏറെ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. ഇന്ത്യയിൽ വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച തിരിച്ചറിയൽ രേഖയാണ് പാൻകാർഡ്. ഓരോ പാൻ കാർഡിലും പത്തക്ക ആൽഫാന്യൂമെറിക് നമ്പർ അടങ്ങിയിരിക്കുന്നു. ഇതാണ് ആ വ്യക്തിയുടെ പെർമനന്റ് നമ്പർ. നമ്മുടെ എല്ലാ ബാങ്ക് അക്കൗണ്ടും പാൻ കാർഡുമായി ലിങ്ക് ചെയ്യുന്നുണ്ട്.
ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പാൻ കാർഡ് അത്യാവശ്യമാണ്. നിങ്ങൾ പാൻ കാർഡ് കൈവശം വെച്ചിട്ടില്ലെങ്കിൽ ഉടൻ തന്നെ അപേക്ഷിക്കുക. നിലവിൽ ഫിസിക്കൽ കാർഡിനു പുറമേ ഇ- പാൻ കാർഡ് എന്ന ഓപ്ഷനും ഉണ്ട്. ഫിസിക്കൽ പാൻ കാർഡ് കൈവശം എത്താൻ 15-20 ദിവസത്തോളം സമയം വേണം. വീട്ടിലിരുന്ന് അപേക്ഷിച്ചാൽ മറ്റു പൊതു സേവ കേന്ദ്രങ്ങളിൽ നിന്ന് ഈടാക്കുന്ന സർവ്വീസ് ചാർജ് കൊടുക്കാതെ പാൻകാർഡ് ലഭിക്കും.
പാൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം?...
www.onlineservices.nsdl.com വെബ്സൈറ്റിൽ ക്ലിക്ക് ചെയ്യുക. ശേഷം "പാൻ കാർഡ് ആപ്ലിക്കേഷൻ" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിനു ശേഷം പുതിയൊരു പേജ് ഓപ്പണാവും. അതിൽ പാൻ കാർഡുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങളുടെ ലിസ്റ്റ് കാണാം. ഈ ലിസ്റ്റിൽ നിന്നും 'ന്യൂ ആപ്ലിക്കേഷൻ ഫോർ ഇന്ത്യൻ സിറ്റിസൺസ് (ഫോം 49 എ)' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം. അപ്പോൾ അപേക്ഷിക്കാനുള്ള ഓൺലൈൻ പാൻ ആപ്ലിക്കേഷൻ നിങ്ങൾക്കു മുന്നിലേക്ക് എത്തും.
ഇതാണ് പ്രധാന ഫോം. ഇത് ശ്രദ്ധയോടെ പൂരിപ്പിക്കുക. അതായത്, അപ്ലൈ ഓൺലൈൻ എന്ന ഓപ്ഷനു താഴെ ആപ്ലിക്കേഷൻ ടൈപ്പ് ക്ലിക്ക് ചെയ്യുക.
- ന്യൂ- പാൻ കാർഡ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
- കാറ്റഗറി ഓപ്ഷനിൽ INDIVIDUAL എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഇതിനു ശേഷം നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകുക. അതിനായി ആപ്ലിക്കന്റ് ഇൻഫോർമേഷൻ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ആദ്യം പേര് നൽകുക
- ജനന തിയ്യതി
- ഇമെയിൽ ഐഡി
- മൊബൈൽ നമ്പർ
ഈ വിവരങ്ങൾ നൽകിയ ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇതിനു ശേഷം ഒരു ടോക്കൻ നമ്പർ നിങ്ങൾക്ക് ലഭിക്കും. അതിനു ശേഷം 'കണ്ടിന്യൂ വിത്ത് പാൻ ആപ്ലിക്കേഷൻ ഫോം' എന്ന ബട്ടൻ ക്ലിക്ക് ചെയ്യൂ. അതിനു ശേഷം പുതിയ പേജിലേക്ക് എത്തും. ഇവിടെ നിരവധി ഓപ്ഷൻസ് നിങ്ങൾക്ക് തിരഞ്ഞെടുക്കാനുണ്ട്. നിങ്ങൾക്ക് ഫിസിക്കൽ പാൻ കാർഡ് ആവശ്യമെങ്കിൽ അത് തിരഞ്ഞെടുക്കാൻ. അതിനു താഴെയായി ആധാർ വിവരങ്ങൾ നൽകേണ്ടതുണ്ട്.
ആദ്യം ആധാർ നമ്പർ നൽകുക. ശേഷം ആധാർ പ്രകാരമുള്ള പേര് ടൈപ്പ് ചെയ്യുക. താഴെ മറ്റു വ്യക്തിഗത വിവരങ്ങളും നൽകാനുണ്ട്. അതിനു ശേഷം നെക്സ്റ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക. ഇവിടെ വരുമാനത്തെ കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കുക. അതിനു താഴെ നിങ്ങളുടെ വിലാസം രേഖപ്പെടുത്തുക. അതു കഴിഞ്ഞാൽ നിങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ ( ഫോൺ നമ്പർ, ഇ-മെയിൽ) സമർപ്പിക്കുക. ഈ വിവരങ്ങൾ സമർപ്പിച്ച ശേഷം നെക്സ്റ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇനി വരുന്ന പേജിൽ നിങ്ങളുടെ എല്ലാ രേഖകളും സമർപ്പിക്കുക. രേഖകൾ നൽകിയ ശേഷം സബ്മിറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുക. ഇതോടെ നിങ്ങളുടെ ടോക്കൺ നമ്പർ വരും. അതിന്റെ സ്ക്രീൻഷോട്ട് എടുത്ത് വെക്കുക. നിങ്ങളുടെ പാൻ കാർഡ് എപ്പോൾ കൈവശം ലഭിക്കുമെന്ന് അറിയാൻ ഇടക്കിടെ ട്രാക്ക് ചെയ്യുക. ഇതെല്ലാം ചെയ്താൽ ഒരു ഫിസിക്കൽ പാൻ കാർഡ് 20 ദിവസങ്ങൾ കൊണ്ട് നിങ്ങൾക്ക് നേടാം. 101 രൂപയാണ് പാൻകാർഡിന് അപേക്ഷിക്കാൻ ആവശ്യം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications