A Oneindia Venture

ഇന്ത്യക്കാർക്ക് ആജീവനാന്തം ​ഗൾഫിൽ താമസിക്കാം: പുതിയ യുഎഇ ​ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ ഈ നിബന്ധനകളില്ല

ഗൾഫിൽ ജീവിക്കാൻ ആ​ഗ്രഹിക്കുന്നവരുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത. യുഎഇ പുതിയ ഗോൾഡൻ വിസ പ്രോഗ്രാം ആരംഭിച്ചിരിക്കുന്നു. നേരത്തെ, യുഎഇ ഗോൾഡൻ വിസ ലഭിക്കുന്നതിന്, 4 കോടി രൂപയിൽ കൂടുതൽ അല്ലെങ്കിൽ 2 മില്യൺ ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള സ്വത്തിലോ ബിസിനസ്സിലോ വലിയ നിക്ഷേപം ആവശ്യമായിരുന്നു. അതായത് ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ളവർക്ക് മാത്രമായിരുന്നു ഈ സവിശേഷ നേട്ടം ലഭിച്ചിരുന്നത്.

എന്നാൽ ഈ പുതിയ യുഎഇ ഗോൾഡൻ വിസ പ്രൊഫഷണലുകൾക്കും മറ്റ് വ്യക്തികൾക്കും നേടുന്നതിന് സഹായിക്കും. ഈ വിസ ലഭിച്ചാൽ ഇന്ത്യക്കാർക്കും മറ്റ് വിദേശ പൗരന്മാർക്കും യുഎഇയിൽ ദീർഘകാലത്തേക്ക് താമസിക്കാൻ സാധിക്കും. ​ഗോൾഡൻ വിസയെ കുറിച്ച് വിശദമായി അറിയാം;

എന്താണ് പുതിയ യുഎഇ ഗോൾഡൻ വിസ?

യുഎഇ സർക്കാർ അവതരിപ്പിച്ച ലൈഫ് ടൈം റെസിഡൻസി വിസയാണ് ​ഗോൾഡൻ വിസ. പരമ്പരാഗത ഗോൾഡൻ വിസയിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്. നോമിനേഷൻ അടിസ്ഥാനമാക്കിയാണ് ഈ വിസ ലഭിക്കുന്നത്. അതായത് സാമ്പത്തിക നിക്ഷേപത്തേക്കാൾ മെറിറ്റിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിലാണ് വ്യക്തികളെ തിരഞ്ഞെടുക്കുന്നത്. ഇത്തരത്തിലുള്ള വിസയിൽ, സ്വത്ത് വാങ്ങുകയോ ബിസിനസ്സിൽ നിക്ഷേപിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല എന്നതും ശ്രദ്ധേയമാണ്.

ഇത്തരത്തിൽ ഈ ​ഗോൾഡൻ വിസ ഉപയോ​ഗിച്ച് ആജീവനാന്തം ​യുഎഇയിൽ ജീവിക്കണമെങ്കിൽ 100,000 ദിർഹം (23.3 ലക്ഷം രൂപ) ഒറ്റത്തവണ ചിലവഴിച്ചാൽ മാത്രം മതി.

യുഎഇ ​ഗോൾഡൻ വിസക്ക് ആർക്കെല്ലാം അപേക്ഷിക്കാം?

ഈ പുതിയ ഗോൾഡൻ വിസ അതിൻ്റെ ആദ്യ ഘട്ട പ്രവർത്തനങ്ങളിലാണുള്ളത്. അതിനാൽ നിലവിലെ യോ​ഗ്യതകൾ പരിമിതമാണ്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും പൗരന്മാർക്ക് ഈ വിസക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഗൾഫ് മേഖലയിൽ സ്ഥിര താമസത്തിനുള്ള ആവശ്യം കൂടുതലായതിനാൽ, ആദ്യ മൂന്ന് മാസത്തിനുള്ളിൽ മാത്രം 5,000-ത്തിലധികം ഇന്ത്യക്കാരിൽ നിന്ന് ​ഗോൾഡൻ വിസ അപേക്ഷകൾ സ്വീകരിക്കുമെന്ന് ഔദ്യോ​ഗിക റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യക്കാർക്ക് ആജീവനാന്തം ​ഗൾഫിൽ താമസിക്കാം: പുതിയ യുഎഇ ​ഗോൾഡൻ വിസക്ക് അപേക്ഷിക്കാൻ ഈ നിബന്ധനകളില്ല

യുഎഇ ​ഗോൾഡൻ വിസക്ക് അപേക്ഷിക്കുന്നവരുടെ ക്രിമിനൽ റെക്കോർഡ് പരിശോധനകൾ, കള്ളപ്പണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, സോഷ്യൽ മീഡിയ പെരുമാറ്റം എന്നിവ കൃത്യമായി പരിശോധിക്കും. മാത്രമല്ല സംസ്കാരിക, വ്യാപാര, ശാസ്ത്ര, ധനകാര്യ മേഖലകളിലും മറ്റു പ്രൊഫഷണൽ സേവനങ്ങളിലും യുഎഇക്ക് സമ​ഗ്ര സംഭാവനകൾ നൽകുന്ന അപേക്ഷകർക്കായിരിക്കും ഈ അപേക്ഷയിൽ പ്രാധാന്യം കൊടുക്കുന്നത്. ഇതിലൂടെ വിവിധ മേഖലകളിൽ വൈദ​ഗ്ധ്യം വളർത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്.

യുഎഇ ഗോൾഡൻ വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

യുഎഇ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കുന്നതിന് നിങ്ങൾ ദുബായിലേക്ക് പോകണമെന്നില്ല. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും വൺ വാസ്കോ സെന്ററുകൾ വഴി അപേക്ഷകൾ സമർപ്പിക്കാം. മാത്രമല്ല, റയാദ് ഗ്രൂപ്പിന്റെ രജിസ്റ്റർ ചെയ്ത ഓഫീസുകളിലെത്തി അപേക്ഷ സമർപ്പിക്കാനും സാധിക്കും. അപേക്ഷ സമർപ്പിക്കുന്നതിന് ഓൺലൈൻ പോർട്ടലും പ്രസ്തുത കോൾ സെന്ററുകളും ലഭ്യമാണ്.

അപേക്ഷയും സ്ക്രീനിംഗ് പ്രക്രിയയും കൈകാര്യം ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക കൺസൾട്ടന്റാണ് റയാദ് ഗ്രൂപ്പ്. വെരിഫിക്കേഷനുകളും, സുരക്ഷാ പരിശോധനകളും പൂർത്തിയായിക്കഴിഞ്ഞാൽ, അപേക്ഷകൾ അന്തിമ അംഗീകാരത്തിനായി യുഎഇ അധികാരികൾക്ക് അയയ്ക്കും.

പുതിയ ഗോൾഡൻ വിസയുടെ ആനുകൂല്യങ്ങൾ

ഈ പുതിയ യുഎഇ ഗോൾഡൻ വിസ നിരവധി ആനുകൂല്യങ്ങൾ വാ​ഗ്ദാനം ചെയ്യുന്നു. ഓരോന്നും വിശദമായി അറിയാം;

  • ഒരു വസ്തു വാങ്ങുകയോ, ആവർത്തിച്ചുള്ള നിക്ഷേപമോ ഇല്ലാതെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് അഥവാ യുഎഇയിൽ ആജീവനാന്ത താമസം ഈ പുതിയ ​ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്നു.
  • അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് അവരുടെ കുടുംബാംഗങ്ങളെ ഗൾഫിലേക്ക് കൊണ്ടുവരാനും വീട്ടുജോലികൾക്കായി ജീവനക്കാരെ നിയമിക്കാനും സാധിക്കും.
  • ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനും, അത് നടത്തുന്നതിനും, ​ഗൾഫിൽ ജോലി ചെയ്യുന്നതിനും ഈ വിസ ​ഗുണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X