പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) വഴി അടിസ്ഥാന ബാങ്കിംഗ് ഇടപാടുകൾ എളുപ്പത്തിൽ നടത്താം. ഐപിപിബി ഉപയോഗിച്ച് ഒരാൾക്ക് അവരുടെ ബാലൻസ് എളുപ്പത്തിൽ പരിശോധിക്കാനും പണം കൈമാറാനും മറ്റ് സാമ്പത്തിക ഇടപാടുകൾ ഐപിപിബി വഴി നടത്താനും കഴിയും. ഇതിനായി നിക്ഷേപകർ നേരത്തെ പോസ്റ്റോഫീസ് സന്ദർശിക്കേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഉടമകൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) ആപ്പ് വഴി ഓൺലൈനായി പണം നിക്ഷേപിക്കാം.
പിപിഎഫ് അക്കൗണ്ടിൽ എങ്ങനെ പണം നിക്ഷേപിക്കാം?
കൊറോണ വൈറസ് പ്രതിസന്ധികൾക്കിടയിൽ എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ട ഈ സമയത്ത് പോസ്റ്റ് ഓഫീസ് പിപിഎഫ് അക്കൗണ്ട് ഉടമകൾക്ക് ഐപിപിബിയുടെ ഉപയോക്തൃ-സൗഹൃദ പ്ലാറ്റ്ഫോം വഴി അവരുടെ പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. അതും ഓൺലൈനായി തന്നെ. പിപിഎഫിൽ ഐപിപിബി വഴി പണം നിക്ഷേപിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.
നടപടിക്രമങ്ങൾ
- നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഐപിപിബി അക്കൗണ്ടിലേക്ക് പണം ചേർക്കുക.
- ഡിഒപി സേവനങ്ങളിലേക്ക് പോകുക.
- റിക്കറിംഗ് ഡിപ്പോസിറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് നിക്ഷേപം തിരഞ്ഞെടുക്കാം
- നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെങ്കിൽ പ്രൊവിഡൻറ് ഫണ്ടിൽ ക്ലിക്കുചെയ്യുക
- നിങ്ങളുടെ പിപിഎഫ് അക്കൗണ്ട് നമ്പറും ഡിഒപി കസ്റ്റമർ ഐഡിയും നൽകുക.
- നിക്ഷേപിക്കേണ്ട തുക നൽകി 'പേ' ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
- ഐപിപിബി മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ പേയ്‌മെന്റ് വിജയകരമായാൽ ഐപിപിബി നിങ്ങളെ അറിയിക്കും.
മറ്റ് നിക്ഷേപങ്ങൾ
ഇന്ത്യ പോസ്റ്റ് നൽകുന്ന വിവിധ പോസ്റ്റ് ഓഫീസ് നിക്ഷേപ ഓപ്ഷനുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാനും ഐപിപിബി അടിസ്ഥാന സേവിംഗ്സ് അക്കൗണ്ട് വഴി പതിവായി പണമടയ്ക്കാനും കഴിയും. ആപ്ലിക്കേഷൻ ഉപയോഗിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഐപിപിബിയിലേക്ക് ഫണ്ടുകൾ കൈമാറാൻ കഴിയും. അതുപോലെ തന്നെ, ഐപിപിബി മൊബൈൽ ആപ്ലിക്കേഷൻ വഴി നിങ്ങളുടെ ആർഡി അല്ലെങ്കിൽ സുകന്യ സമൃദ്ധി അക്കൗണ്ടിലും പണം നിക്ഷേപിക്കാം.
ഡാക്പേ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷൻ
കഴിഞ്ഞ മാസമാണ് സർക്കാർ ഡാക്പേ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പ് പുറത്തിറക്കിയത്. പോസ്റ്റ് ഓഫീസ്, ഐപിപിബി ഉപഭോക്താക്കൾക്കും ഇത് ഉപയോഗിക്കാം. ഇന്ത്യാ പോസ്റ്റും ഐപിപിബിയും നൽകുന്ന ഡിജിറ്റൽ ഫിനാൻഷ്യൽ, അസിസ്റ്റഡ് ബാങ്കിംഗ് സേവനങ്ങൾ ഡാക്പേ നൽകുന്നു. പണം അയയ്ക്കുക, ക്യുആർ കോഡുകൾ സ്കാൻ ചെയ്യുക, സേവനങ്ങൾക്കും വ്യാപാരികൾക്കും ഡിജിറ്റലായി പേയ്‌മെന്റുകൾ നടത്തുക തുടങ്ങിയ സേവനങ്ങൾക്കും ഇത് സൗകര്യമൊരുക്കുന്നു. രാജ്യത്തെ ഏത് ബാങ്കുമായും ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications