മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് മ്യൂച്വൽ ഫണ്ടിലാണ് നിക്ഷേപിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമായിരിക്കില്ല, പ്രത്യേകിച്ചും നിങ്ങൾ ആദ്യമായി നിക്ഷേപിക്കുന്ന ആളാണെങ്കിൽ. ചിന്തിക്കാതെ എടുക്കുന്ന നിക്ഷേപ തീരുമാനങ്ങൾ പലപ്പോഴും നിക്ഷേപകരുടെ വഴിതെറ്റിക്കാറുണ്ട്. അതായത് മ്യൂച്വൽ ഫണ്ടിന്റെ കാര്യത്തിലാണെങ്കിൽ ചില അശ്രദ്ധമായ തീരുമാനങ്ങൾ പാളിച്ചകൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിക്ഷേപ ലക്ഷ്യങ്ങൾ ശരിയായി നിറവേറ്റുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കാം.

 


നിങ്ങളുടെ വരുമാനത്തെ അടിസ്ഥാനമാക്കി നിക്ഷേപം തിരഞ്ഞെടുക്കുക

നിങ്ങളുടെ വരുമാനത്തെ അടിസ്ഥാനമാക്കി നിക്ഷേപം തിരഞ്ഞെടുക്കുക

ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം അത് നിങ്ങളുടെ ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണോ എന്നാണ്. അതിനാൽ നിക്ഷേപം തുടങ്ങുന്നതിന് മുമ്പ് ആദ്യം നമ്മുടെ സാമ്പത്തിക അവസ്ഥയെ കുറിച്ച് ഓർക്കണം. അതായത് നിലവിലെ വരുമാനം, ആസ്‌തി, ചെലവ്, ബാധ്യത, സേവിംഗ്‌സ് എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമെ നിക്ഷേപത്തെ കുറിച്ച് ചിന്തിക്കാൻ പാടുള്ളു. നിങ്ങൾക്ക് പ്രതിമാസം വരുന്ന ചെലവുകൾ ആദ്യം കണക്കാക്കിയ ശേഷം, ബാക്കി വരുന്നത് മാത്രം നിക്ഷേപിക്കുക. ഇതിനിടയിൽ അടിയന്തര ഘട്ടത്തിലേക്കുള്ള പണം കരുതിവെയ്‌ക്കാൻ മറക്കരുത്. മ്യൂച്വൽ ഫണ്ട് ആവട്ടെ അല്ലെങ്കിൽ മറ്റേത് നിക്ഷേപമാവട്ടെ ആദ്യം നിങ്ങൾക്കൊരു ലക്ഷ്യം ഉണ്ടായിരിക്കണം. വ്യക്തമായ തയ്യാറെടുപ്പുകള്‍ ഇല്ലാതെയുള്ള നിക്ഷേപത്തെക്കാൾ പ്രധാനം പ്രത്യേക ലക്ഷ്യത്തോടെയുള്ള നിക്ഷേപങ്ങളാണ്. നിക്ഷേപത്തിലൂടെ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതാണ് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ.

നിക്ഷേപത്തിന്റെ കാലയളവും അപകടസാധ്യതകളും അറിഞ്ഞിരിക്കണം

നിക്ഷേപത്തിന്റെ കാലയളവും അപകടസാധ്യതകളും അറിഞ്ഞിരിക്കണം

നിക്ഷേപത്തിന്റെ കാലയളവ്, അപകടസാധ്യതകൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നിക്ഷേപത്തിൽ നിന്ന് പിൻമാറാതെ എത്രകാലം വരെ നിങ്ങൾ പണം നിക്ഷേപിക്കാൻ തയ്യാറാകുന്നു എന്നതാണ് നിക്ഷേപത്തിന്റെ കാലയളവ്. വലിയൊരു തുക തിരികെ ലഭിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇക്വിറ്റി ഫണ്ടുകൾ ദീർഘകാല നിക്ഷേപങ്ങളാണ് അതിനാൽ ഇവയ്ക്ക് റിസ്ക് കൂടുതലായിരിക്കും. ഇനി എമർജൻസി ഫണ്ടിന് വേണ്ടിയുള്ള നിക്ഷേപമാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ ലിക്വിഡ് ഫണ്ടുകളായിരിക്കും ഉചിതം. ഷോട്ട് ടേം, മീഡിയം ടേം, ലോംഗ് ടേം എന്നിങ്ങനെയാണ് നിക്ഷേപങ്ങളുടെ കാലാവധി.

താരതമ്യേന നഷ്ടസാധ്യത കുറഞ്ഞ ലിക്വിഡ്, അള്‍ട്ര ഷോട്ട് ഡ്യൂറേഷന്‍, ഷോര്‍ട്ട് ഡ്യൂറേഷന്‍ ഫണ്ടുകള്‍ നിക്ഷേപത്തിനായി പരിഗണിക്കാം. എന്നാൽ നഷ്ടസാധ്യത കൂടുംതോറും മികച്ച നേട്ടവും പ്രതീക്ഷിക്കാം; അതിന് ക്ഷമയോടെ കാത്തിരിക്കണമെന്നുമാത്രം.

നികുതി ബാധ്യതകൾ അറിഞ്ഞിരിക്കണം.

നികുതി ബാധ്യതകൾ അറിഞ്ഞിരിക്കണം.

മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ അതിന്റെ നികുതി ബാധ്യതകളും അറിഞ്ഞിരിക്കണം. അതായത് നിങ്ങൾക്ക് ലഭിക്കുന്ന റിട്ടേണിന് നികുതി നൽകണോ വേണ്ടയോ എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ഒപ്പം നികുതി ലഭിക്കുന്ന വരുമാനം പണപ്പെരുപ്പത്തെ അതിജീവിക്കാൻ സഹായിക്കുമോ എന്നും അറിഞ്ഞിരിക്കണം. ഒരു വർഷത്തിൽ താഴെ കൈവശം വച്ചതിനുശേഷം വിൽക്കുന്ന ഇക്വിറ്റി ഫണ്ട് യൂണിറ്റുകൾക്ക് ഹ്രസ്വകാല മൂലധന വളർച്ചാ നികുതി നൽകണം. ഒരു വർഷത്തിന് മുകളിൽ കൈവശം വെച്ചതിന് ശേഷം വിറ്റഴിക്കുമ്പോൾ ലഭിക്കുന്ന മൂലധന വളർച്ചയാണ് ദീർഘകാല മൂലധന വളർച്ച. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് ദീർഘകാല മൂലധന വളർച്ചയില്ല.

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഫണ്ടിന്റെ മുൻകാല പ്രകടനം വിലയിരുത്തുക

നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന ഫണ്ടിന്റെ മുൻകാല പ്രകടനം വിലയിരുത്തുക

ഏതൊരു ഫണ്ടിന്റേയും മുൻകാല പ്രകടനം പിന്നീട് ആവർത്തിക്കണമെന്ന് നിർബന്ധമില്ല. എങ്കിലും മ്യൂച്വൽ ഫണ്ട് വിശകലനം ചെയ്യുമ്പോൾ മുൻകാല പ്രകടനം കൂടി വിലയിരുത്തുന്നത് നല്ലതാണ്. മുൻകാല പ്രകടനം മികച്ചതാണെന്ന് കരുതി അതിന്റെ അടിസ്ഥാനത്തിൽ മാത്രം നിക്ഷേപിക്കാൻ ഇറങ്ങരുത്. വിപണിയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴുള്ള ഫണ്ടിന്റെ പ്രകടനം നിക്ഷേപകന് ഒരു ഉൾക്കാ‌ഴ്‌ച നൽകുമെന്നത് യാഥാർത്ഥ്യമാണ്.

English summary

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഒരുങ്ങുകയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Are you invest in a mutual fund then you should know these things
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X