ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഇൻഷുറൻസ് പോളിസിയായ ആരോഗ്യ സഞ്ജീവനി ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഇന്‍ഷുറന്‍സ് എടുക്കുന്നയാളുടെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും പരിഗണിക്കുന്ന മികച്ച ഇൻഷുറൻസ് പോളിസായായിരിക്കും ഇത്. ചുരുങ്ങിയ ചെലവില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് ഈ പോളിസിയുടെ കവറേജ്. അതുകൊണ്ട് തന്നെ പ്രധാനമായും ഇടത്തരക്കാരെ ലക്ഷ്യം വച്ചുള്ള ഇൻഷുറൻസ് പോളിസിയാണിത്.
കൺഫ്യൂഷൻ വേണ്ട
ആളുകളുടെ ആശയ കുഴപ്പം പരിഹരിക്കുന്നതിന് വേണ്ടി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി എല്ലാ കമ്പനികളുടെയും അടിസ്ഥാന പോളിസികള്‍ക്ക് ഒരേ പേരും സ്വഭാവവുമായിരിക്കണമെന്ന് നിശ്ചയിച്ചിരുന്നു. അതിന്റെ ഭാഗമായി 'ആരോഗ്യ സഞ്ജീവനി പോളിസി' എന്ന പൊതു നാമത്തോടൊപ്പം കമ്പനികളുടെ പേരും ചേര്‍ത്താകും അടിസ്ഥാന പോളിസികള്‍ വിതരണം ചെയ്യുക. ഗ്രാമീണ മേഖലകളിലുള്ളവരുടെയും ഇടത്തരക്കാരുടെയും ഇന്‍ഷുറന്‍സ് പ്രാതിനിധ്യം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏപ്രില്‍ ഒന്നിന് പോളിസികള്‍ നിലവില്‍ വരും.
ലഭിക്കുന്ന തുക
ഈ ഇൻഷുറൻസ് വഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും ചുരുങ്ങിയ തുക (സം ഇന്‍ഷ്വേര്‍ഡ്) ഒരു ലക്ഷം രൂപയാണ്. പരമാവധി അഞ്ച് ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. വ്യക്തിഗത ഇന്‍ഷുറന്‍സാണെങ്കില്‍ ഒരോ വ്യക്തിയ്ക്കും ഈ കവറേജ് ലഭിക്കും. അതല്ല ഫ്ളോട്ടര്‍ പ്ലാനാണെങ്കില്‍ കുടുംബത്തിന് മൊത്തമായിട്ടായിരിക്കും കവറേജ്.
ആര്‍ക്കൊക്കെ അംഗങ്ങളാകാം?
18 നും 65 നും ഇടയിൽ പ്രായമുള്ളവര്‍ക്ക് ഈ പദ്ധതിയിൽ അംഗമാകാം. നിയമപരമായി വിവാഹിതരായ ദമ്പതിമാർ, മാതാപിതാക്കള്‍ ഭാര്യ/ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, കുട്ടികള്‍ എന്നിങ്ങനെയുള്ള കുടുംബാംഗങ്ങള്‍ക്കും പോളിസിയുടെ ഭാഗമാകാം. മൂന്ന് മുതല്‍ 25 വയസുവരെയുള്ള ആശ്രിതരായ മക്കള്ക്കുമ അംഗങ്ങളാകാം. 18 വയസ് കഴിഞ്ഞ സ്വന്തമായി വരുമാനമുള്ളവർക്ക് ആശ്രിത പരിഗണന ലഭിക്കില്ല.
പ്രീമിയം
ഒരു വര്‍ഷമാണ് പോളിസി കാലവധി. പ്രീമിയം വാര്‍ഷികമായോ മൂന്നു മാസ, ആറുമാസത്തവണകളായോ അടയ്ക്കാം. അടിസ്ഥാന പോളിസിയായതിനാല്‍ ഇതിലെ പ്രീമിയം നിരക്ക് അഖിലേന്ത്യാ തലത്തില്‍ ഒന്നു തന്നെയായിരിക്കും. അടിസ്ഥാന പോളിസികളിലെ കവറേജുകള്‍ ഇതിനും ബാധകമാണ്. ക്ലെയിം അവകാശപ്പെടാത്ത വര്‍ഷങ്ങളില്‍ സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ശതമാനം വര്‍ധിക്കും. എന്നാല്‍ കൃത്യമായ പോളിസി അടയ്ക്കുന്നവര്‍ക്കേ ഈ ആനുകുല്യം ലഭിക്കൂ. ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ഇന്‍ഷൂറന്‍സ് കമ്പനികളും ഈ പോളിസികളുടെ വില്പന ആരംഭിക്കും.
പരിധിൽ ഉൾപ്പെടുന്നവ
തിമിര സര്‍ജറിയ്ക്ക് ഒരു കണ്ണിന് സം ഇന്‍ഷ്വേര്‍ഡിന്റെ 25 ശതമാനം വരെ കവറേജ് ലഭിക്കും. ഇത് പരമാവധി 40000 രൂപ വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. രോഗം മൂലമോ അപകടം മൂലമോ ഉള്ള ദന്ത ചികിത്സ, പ്ലാസ്റ്റിക് സര്‍ജറി എന്നിവയും ഇതിന്റെ പരിധിയില്‍ വരും. 30 ദിവസത്തെ പ്രീ ഹോസ്പിറ്റലൈസേഷന് കവറേജും രണ്ട് മാസത്തെ പോസ്റ്റ് ഹോസ്പിറ്റലൈസേഷന് കവറേജും ഈ പോളിസിയില്‍ ലഭ്യമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
