ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പോളിസിയാണ് ആരോഗ്യ സഞ്ജീവനി ഇൻഷുറൻസ് പോളിസി. ആശുപത്രിവാസവുമായി ബന്ധപ്പെട്ട ചെലവുകൾക്കായി 5 ലക്ഷം രൂപ വരെ ഈ പോളിസിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. ആരോഗ്യ സഞ്ജീവനി എന്ന സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസിയെക്കുറിച്ച് അതോറിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
അനുമതി
29 ജനറൽ, ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഈ ഉൽപ്പന്നം വിപണനം ചെയ്യാൻ ഐആർഡിഎഐ അനുമതി നൽകിയിട്ടുണ്ട്. താഴെ നൽകിയിരിക്കുന്ന ലിസ്റ്റിലുള്ള ഇൻഷുറൻസ് കമ്പനികളെ സമീപിച്ച് താൽപ്പര്യമുള്ളവർക്ക് ഈ സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പോളിസി സ്വന്തമാക്കാവുന്നതാണ്. പ്രീമിയം നിരക്കുകളും ഉപഭോക്തൃ സേവനവും ഒരോ ഇൻഷുറൻസ് ദാതാക്കളിലും വ്യത്യസ്തമായിരിക്കും.
ഇൻഷുറൻസ് കമ്പനികൾ
- രഹേജ ക്യൂബിഇ ജനറൽ ഇൻഷുറൻസ് കമ്പനി
- ഭാരതി ആക്സ ജനറൽ ഇൻഷുറൻസ് കമ്പനി
- ചോള എംഎസ് ജനറൽ ഇൻഷുറൻസ് കമ്പനി
- റെലിഗെയർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി
- മണിപ്പാൽ സിഗ്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനി
- എഡൽവെയിസ് ജനറൽ ഇൻഷുറൻസ് കമ്പനി
- കൊട്ടക് ജനറൽ ഇൻഷുറൻസ് കമ്പനി
- ഫ്യൂച്ചൽ ജനറൽ ഇന്ത്യ ഇൻഷുറൻസ്
- ഐഎഫ്എഫ്കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനി
- നവി ജനറൽ ഇൻഷുറൻസ് കമ്പനി
- ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി
- മാക്സ് ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനി
- ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് കമ്പനി
- ടാറ്റാ എയ്ജ് ജനറൽ ഇൻഷുറൻസ് കമ്പനി
- ഗോ ഡിജിറ്റ് ജനറൽ ഇൻഷുറൻസ് കമ്പനി
- ലിബേർട്ടി ജനറൽ ഇൻഷുറൻസ് കമ്പനി
- ബജാജ് അലിയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി
- റോയൽ സുന്ദരം ജനറൽ ഇൻഷുറൻസ് കമ്പനി
- ഐസിഐസിഐ ലോമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി
- നാഷണൽ ഇൻഷുറൻസ്
- മാഗ്മ എച്ച്ഡിഐ ജനറൽ ഇൻഷുറൻസ് കമ്പനി
- യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസ് കമ്പനി
- യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി
- എച്ച്ഡിഎഫ്സി എർഗോ ജനറൽ ഇൻഷുറൻസ് കമ്പനി
- എച്ച്ഡിഎഫ്സി എർഗോ ഹെൽത്ത് ഇൻഷുറൻസ് കമ്പനി
- എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി
- സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ്
- ഓറിയന്റൽ ഇൻഷുറൻസ് കമ്പനി
- അക്കോ ജനറൽ ഇൻഷുറൻസ്
സവിശേഷതകൾ
- ഉപഭോക്താക്കളുടെ അടിസ്ഥാന ആശുപത്രി ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്റ്റാൻഡേർഡ് ഉൽപ്പന്നമാണിത്.
- ഈ പോളിസിയിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയും പരമാവധി 5 ലക്ഷം രൂപയുമാണ് ഇൻഷ്വർ ചെയ്യാൻ സാധിക്കുക.
- ഇവ വ്യക്തികൾക്കും കുടുംബത്തിനും ലഭ്യമാണ്.
- ആരോഗ്യ സഞ്ജീവനി പോളിസിയിൽ ആഡ്-ഓണുകളും ഓപ്ഷണൽ കവറുകളും ലഭ്യമല്ല.
പ്രായം
ഏറ്റവും കുറഞ്ഞതും കൂടിയതുമായ പ്രവേശന പ്രായം 18 ഉം 65 ഉം ആണ്. 'ഫാമിലി ഫ്ലോട്ടർ' പോളിസികൾക്ക് കീഴിലുള്ള കുട്ടികൾക്ക് പ്രവേശന പ്രായം 3 മാസവും എക്സിറ്റ് പ്രായം 25 വയസും ആണ്. ഈ പോളിസി പ്രതിവർഷം 30 ദിവസത്തെ ഗ്രേസ് പിരീഡ് ഉപയോഗിച്ച് പുതുക്കാവുന്നതാണ്. എല്ലാ പ്രായത്തിലുമുള്ളവർക്കും അഞ്ച് ശതമാനം കോ-പേയ്‌മെന്റ് ബാധകമാണ്, അതായത് ബിൽ തുകയുടെ 5 ശതമാനം നിർബന്ധമായും പോളിസി ഹോൾഡർ നൽകേണ്ടതുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications