നിക്ഷേപം നടത്താൻ വിപണിയിൽ നിരവധി മാർഗങ്ങളുണ്ട്. വിവിധ ആവശ്യങ്ങൾക്കനുസരിച്ച് അവയിൽ ഏത് വേണമെങ്കിലും നിക്ഷേപകന് തിരഞ്ഞെടുക്കാം. എത്ര നേരത്തെ നിക്ഷേപം ആരംഭിക്കാൻ സാധിക്കുന്നുവോ, അത്രയും കൂടുതൽ സമ്പത്ത് നേടാം എന്നതാണ് നിക്ഷേപത്തിന്റെ അടിസ്ഥാന നിയമം. പക്ഷെ പലരുടേയും പ്രശ്നം നിക്ഷേപത്തിനാവശ്യമായ പണം മാറ്റിവെക്കാൻ സാധിക്കുന്നില്ല എന്നതാണ്. എന്നാൽ മനസിലാക്കേണ്ട ഒരു കാര്യം സ്ഥിരമായി നിക്ഷേപിച്ചാൽ ഒരു നിക്ഷേപവും ചെറുതല്ല. അടൽ പെൻഷൻ യോജന പോലെയുള്ള സർക്കാർ പെൻഷൻ പദ്ധതികളുണ്ട്, അത് പ്രതിദിനം 7 രൂപയിൽ താഴെയുള്ള നിക്ഷേപത്തിൽ 5,000 രൂപ പ്രതിമാസ പെൻഷൻ നേടാൻ സഹായിക്കും. 18 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും അടൽ പെൻഷൻ യോജനയിൽ ചേരാനും സാധിക്കും. പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം
അടൽ പെൻഷൻ യോജന
60 വയസ്സ് പൂര്‍ത്തിയായ വരിക്കാര്‍ക്ക് നിശ്ചിത തുക പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 ലാണ് പദ്ധതി ആരംഭിച്ചത്. 60 വയസ്സെത്താൻ ബാക്കിയുളള വർഷങ്ങൾ, മാസം തോറും പ്രതീക്ഷിക്കുന്ന പെൻഷൻ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതിമാസം അടയ്ക്കേണ്ട തുക തീരുമാനിക്കുന്നത്. വരിക്കാർ നൽകുന്ന തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം പരമാവധി 1000 രൂപയോ ആണ് സർക്കാർ വിഹിതമായി അടയ്ക്കുക.

7 രൂപ ലാഭിക്കൂ, 5000 രൂപ പെൻഷൻ നേടൂ
18-ാം വയസ്സിൽ അടൽ പെൻഷൻ യോജനയിൽ നിക്ഷേപിക്കാൻ തുടങ്ങിയാൽ, എല്ലാ മാസവും ചെറിയ തുക മാത്രം നിക്ഷേപിച്ചാൽ മതി. ഒരു മാസം 210 രൂപ അതായത് പ്രതിദിനം 7 രൂപ മാത്രം നിക്ഷേപിച്ചാൽ മതി. 60-ാം വയസ്സിൽ പ്രതിമാസം 5,000 രൂപ പെൻഷൻ ലഭിക്കും. ഓരോ പ്രായത്തിലുള്ളവർ 5000 രൂപ പെൻഷൻ ലഭിക്കാൻ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം.
1. 19 വയസ്സിൽ പ്രതിമാസം 228 രൂപ
2. 20 വയസ്സിൽ പ്രതിമാസം 248 രൂപ
3. 21 വയസ്സിൽ പ്രതിമാസം 269 രൂപ
4. 22 വയസ്സിൽ പ്രതിമാസം 292 രൂപ
5. 23 വയസ്സിൽ പ്രതിമാസം 318 രൂപ
6. 24 വയസ്സിൽ പ്രതിമാസം 346 രൂപ
7. 25 വയസ്സിൽ പ്രതിമാസം 376 രൂപ
8. 26 വയസ്സിൽ പ്രതിമാസം 409 രൂപ
9. 27 വയസ്സിൽ പ്രതിമാസം 446 രൂപ
10. 28 വയസ്സിൽ പ്രതിമാസം 485 രൂപ
11. 29 വയസ്സിൽ പ്രതിമാസം 529 രൂപ
12. 30 വയസ്സിൽ പ്രതിമാസം 577 രൂപ
13. 32 വയസ്സിൽ പ്രതിമാസം 689 രൂപ
14. 33 വയസ്സിൽ പ്രതിമാസം 752 രൂപ
15. 34 വയസ്സിൽ പ്രതിമാസം 824 രൂപ
16. 36 വയസ്സിൽ പ്രതിമാസം 990 രൂപ
17. 37 വയസ്സിൽ പ്രതിമാസം 1087 രൂപ
18. 38 വയസ്സിൽ പ്രതിമാസം 1196 രൂപ
19. 39 വയസ്സിൽ പ്രതിമാസം 1318 രൂപ
20. 40 വയസ്സിൽ പ്രതിമാസം 1454 രൂപ
എങ്ങനെ അക്കൗണ്ട് തുറക്കാം
അടൽ പെൻഷൻ യോജനയ്ക്ക് അപേക്ഷിക്കണമെങ്കിൽ ആദ്യം ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കുക. ഇതിനകം ഒരു സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ ബാങ്കിൽ നിന്നും സ്കീമിന്റെ അപേക്ഷാ ഫോം വാങ്ങിയാൽ മതി. പേര്, വയസ്സ്, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ തുടങ്ങിയ ഫോമിൽ എല്ലാ വിവരങ്ങളും കൃത്യമായി പൂരിപ്പിക്കുക. ആവശ്യമായ എല്ലാ രേഖകളും അറ്റാച്ച് ചെയ്ത് ബാങ്കിൽ ഫോം സമർപ്പിക്കുക. ഇതിനുശേഷം, നിങ്ങളുടെ എല്ലാ രേഖകളും പരിശോധിച്ചുറപ്പിക്കുകയും അടൽ പെൻഷൻ യോജനയ്ക്ക് കീഴിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കുകയും ചെയ്യും.
പ്രതിമാസ വിഹിതം അക്കൗണ്ടിൽ നിന്ന് തന്നെ ഈടാക്കും.രണ്ട് വര്‍ഷം വരെ തുടര്‍ച്ചയായി വിഹിതം നൽകാത്തവരുടെ അക്കൗണ്ട് മരവിപ്പിക്കും. വരിക്കാരന്റെ മരണശേഷം ജീവിതപങ്കാളിക്ക് അതേ തുക പെൻഷനായി ലഭിക്കും. പങ്കാളിയുടെയും മരണശേഷം, വരിക്കാരൻ 60 വയസ്സ് വരെ സ്വരൂപിച്ച പെൻഷൻ നോമിനിക്ക് നൽകും.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications