എല്ലാ മാസവും കൃത്യമായ ആനുകൂല്യങ്ങൾ വാഗ്ധാനം ചെയ്യുന്ന നിരവധി പെൻഷൻ പദ്ധതികൾ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുവഴി ജീവിതം ആയാസ രഹിതമാക്കാൻ എല്ലാവർക്കും സാധിക്കുന്നു. അതിലൊന്നാണ് പ്രതിമാസം 5,000 രൂപ പെൻഷൻ നേടാനുള്ള അവസരം നൽകുന്ന അടൽ പെൻഷൻ യോജന. എങ്ങനെയാണ് അടൽ പെൻഷൻ യോജനയിൽ അംഗത്വം നേടാൻ സാധിക്കുക, യോഗ്യതാ മനദണ്ഡങ്ങൾ എന്തെല്ലാം.. തുടങ്ങിയ കാര്യങ്ങൾ നമുക്ക് വിശദമായി പരിശോധിക്കാം.
അടൽ പെൻഷൻ യോജന
അസംഘടിത മേഖലയിലെ എല്ലാ പൗരന്മാർക്കും പ്രതിമാസ പെൻഷൻ നൽകുക എന്ന ലക്ഷ്യത്തോടെ 2015-16 സാമ്പത്തിക വർഷത്തിലാണ് കേന്ദ്രസർക്കാർ അടൽ പെൻഷൻ യോജന ആരംഭിക്കുന്നത്. വിരമിക്കലിനായി സമ്പാദിക്കാൻ ഈ പൗരന്മാരെ പ്രേരിപ്പിക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പദ്ധതി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി (പിഎഫ്‌ആർഡിഎ)യുടെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.
എങ്ങനെ അംഗത്വം എടുക്കാം..?
18 നും 40 നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും പദ്ധതിയുടെ ഭാഗമാകാം. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സേവിങ്‌സ് ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമാണ്. ആദായ നികുതി അടക്കുന്നവര്‍ക്ക് പദ്ധതിയില്‍ ചേരാനാകില്ല.

എത്ര തുക നിക്ഷേപിക്കണം..?
പെന്‍ഷന്‍ ലഭിക്കാനായി 60 വയസ് വരെ നിങ്ങള്‍ നിശ്ചിത തുക നിക്ഷേപിക്കണം. നിങ്ങള്‍ അടയ്ക്കുന്ന തുകയ്ക്ക് അനുസരിച്ച് 1000, 2000, 3000, 4000, 5000 രൂപ എന്നീ നിരക്കുകളില്‍ പെന്‍ഷന്‍ ലഭിക്കും. ചെറിയ പ്രായത്തില്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ ചെറിയ തുക മാസം തോറും അടച്ചാല്‍ മതിയാകും. ഉദാഹരണത്തിന് 25 വയസില്‍ പദ്ധതിയില്‍ ചേരുന്നയാള്‍ 5000 രൂപ പെന്‍ഷന്‍ കിട്ടാനായി മാസം തോറും 376 രൂപ അടച്ചാല്‍ മതിയാകും. എന്നാല്‍ 30 വയസിലാണ് ചേരുന്നതെങ്കില്‍ 5000 രൂപ പെന്‍ഷനായി 577 രൂപ മാസം അടയ്ക്കണം.
അക്കൗണ്ട് എങ്ങനെ എടുക്കാം..?
ഘട്ടം 1: വ്യക്തിയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയെയോ പോസ്റ്റ് ഓഫീസിനെയോ സമീപിക്കുക.
ഘട്ടം 2: ബാങ്ക് അക്കൗണ്ട് നമ്പർ/പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക, ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക
ഘട്ടം 3: ആധാർ/മൊബൈൽ നമ്പർ നൽകുക.
ഘട്ടം 4: പ്രതിമാസ/ത്രൈമാസ/അർദ്ധ വാർഷിക സംഭാവന കൈമാറുന്നതിന് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ/പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ ആവശ്യമായ ബാലൻസ് നിലനിർത്തുന്നുവെന്ന് ഉറപ്പാക്കുക.
മരണം സംഭവിച്ചാൽ
പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരുന്ന വരിക്കാരന്‍ മരിച്ചാല്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവിന് അതേ നിരക്കില്‍ അവരുടെ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കും. രണ്ടുപേരുടെയും (വരിക്കാരനും പങ്കാളിയും) മരണശേഷം, വരിക്കാരന്‍റെ 60 വയസ്സ് വരെ സമാഹരിച്ച പെൻഷൻ തുക നോമിനിക്ക് തിരികെ നൽകും. അവിവാഹിതരായ ആളുകള്‍ക്ക് മറ്റൊരു വ്യക്തിയെ നോമിനി ആയി നിശ്ചയിക്കാവുന്നതാണ്. വിവാഹിതരാണെങ്കില്‍ ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ് ആണ് നോമിനി.
60 വയസ്സിന് മുമ്പ് വരിക്കാരൻ മരിച്ചാൽ, വരിക്കാരന്റെ പങ്കാളിക്ക് അക്കൗണ്ടിൽ സംഭാവന തുടരാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കും. യഥാർത്ഥ വരിക്കാരന് 60 വയസ്സ് തികയുന്നതുവരെ ശേഷിക്കുന്ന വെസ്റ്റിംഗ് കാലയളവിലേക്ക് പങ്കാളിയുടെ പേരിൽ ഇത് നിലനിർത്താം. പങ്കാളിയുടെ മരണം വരെ വരിക്കാരന്‍റെ അതേ പെൻഷൻ തുക ലഭിക്കാൻ വരിക്കാരന്‍റെ പങ്കാളിക്ക് അർഹതയുണ്ടായിരിക്കും
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
