വിരമിക്കലിന് ശേഷം ഒരു നിശ്ചിത തുക പെൻഷനായി ലഭിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്ന സുരക്ഷിതമായ പെൻഷൻ പദ്ധതിയാണ് അടൽ പെൻഷൻ യോജന (എപിവൈ). ആകർഷകമായ ഒരു പെൻഷൻ നിക്ഷേപ ഓപ്ഷനാണിത്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ആളുകളുടെ സാമ്പത്തിക സുരക്ഷ ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
നിബന്ധനകൾ
നിക്ഷേപ തുകയും കാലാവധിയും അനുസരിച്ച് 1,000 രൂപ മുതൽ 5,000 രൂപ വരെ പെൻഷൻ നൽകുന്ന ഒരു സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. 18നും 40നും ഇടയിൽ പ്രായമുള്ള ഇന്ത്യയിലെ ഏതൊരു പൗരനും അടൽ പെൻഷൻ യോജന പദ്ധതിയിൽ ചേരാം. എപിവൈ അക്കൗണ്ട് തുറക്കുന്നതിന് നിങ്ങൾക്ക് ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
ആധാർ നിർബന്ധമല്ല
എൻറോൾമെന്റിന് ആധാർ നിർബന്ധമല്ലെങ്കിലും, നിങ്ങളുടെ അടൽ പെൻഷൻ യോജന അക്കൗണ്ടിൽ ആനുകാലിക അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നതിന് രജിസ്ട്രേഷൻ സമയത്ത് നിങ്ങളുടെ ആധാർ, മൊബൈൽ നമ്പർ എന്നിവ ബാങ്കിന് നൽകണം. അടൽ പെൻഷൻ യോജന അക്കൗണ്ട് എങ്ങനെ തുറക്കാമെന്ന് പരിശോധിക്കാം.
സ്റ്റെപ് 1
- നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ഉള്ള ബാങ്ക് ബ്രാഞ്ചിനെയോ പോസ്റ്റോഫീസിനെയോ സമീപിക്കുക. അക്കൌണ്ടില്ലെങ്കിൽ പെൻഷൻ യോജനയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കണം.
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറോ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നമ്പറോ നൽകുക.
സ്റ്റെപ് 2
- അടൽ പെൻഷൻ യോജന രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക. (ഇത് പൂരിപ്പിക്കുന്നതിന് നിങ്ങൾക്ക് ബാങ്ക് സ്റ്റാഫിൽ നിന്ന് സഹായം തേടാം).
- നിങ്ങളുടെ ആധാർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക. ഇത് നിർബന്ധമല്ലെങ്കിലും, സംഭാവന സംബന്ധിച്ച ആശയവിനിമയം സുഗമമാക്കുന്നതിന് ഇത് നൽകുന്നതാണ് നല്ലത്.
- നിങ്ങളുടെ എപിവൈ സംഭാവന പദ്ധതിയെ അടിസ്ഥാനമാക്കി പ്രതിമാസ അല്ലെങ്കിൽ ത്രൈമാസ അല്ലെങ്കിൽ അർദ്ധ വാർഷിക സംഭാവന കൈമാറുന്നതിന് ആവശ്യമായ ബാലൻസ് നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലോ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലോ സൂക്ഷിക്കുക.
നികുതി ഇളവ്
ഒരാൾ 60 വയസ്സ് വരെയാണ് പദ്ധതിയിൽ പതിവായി സംഭാവന നൽകേണ്ടതുണ്ട്, അതിനുശേഷം ഒരു നിശ്ചിത തുക പ്രതിമാസ പെൻഷൻ ആരംഭിക്കും. 60 വയസ് മുതൽ വരിക്കാരന് ലഭിക്കുമെന്ന് ഉറപ്പുനൽകുന്ന ഒരു നിശ്ചിത തുകയാണ് പെൻഷൻ തുക. എപിവൈയിലെ നിക്ഷേപം 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സിസിഡി (1) പ്രകാരം ഇളവ് നേടാൻ യോഗ്യമാണ്. ഈ സ്കീമിന് കീഴിൽ നികുതി വരുമാനത്തിൽ നിന്ന് കുറയ്ക്കാൻ കഴിയുന്ന പരമാവധി തുക സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം രൂപയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
