പണം ഇടപാടുകൾക്കായി ഇന്ന് വ്യാപാകമായി ഉപയോഗിക്കുന്ന സംവിധാനം യുപിഐ ആണ്. ചില്ലറയ്ക്ക് വേണ്ടി അടി കൂടേണ്ടതില്ല, അധികം പണം നൽകേണ്ടതില്ല, കൃത്യം പണം വളരെ എളുപ്പത്തിൽ കൈ മാറ്റം ചെയ്യാം. എന്നാൽ യുപിഐ ഇടപാടുകളിൽ പണി കിട്ടുന്നവരും നിരവധിയാണ്. ഫോണിലോ, പേയ്മെന്റ് സംവിധാനങ്ങൾക്കോ സാങ്കേതിക തടസ്സമുണ്ടായാൽ പണം കൈ മാറാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ കുറച്ച് പണം എപ്പോഴും കീശയിൽ കരുതുന്നത് നല്ലതാണ്.
പണം എടുക്കാൻ എല്ലാവരും ആശ്രയിക്കുന്നത് എടിഎമ്മുകളെയാണ്. കാർഡ് ഇടുന്നു, ആവശ്യമുള്ള തുക ടൈപ്പ് ചെയ്യുന്നു, പിൻ നമ്പർ നൽകുന്നു. പണം ഉടൻ കയ്യിലെത്തും. എന്നാൽ പണം എടുക്കുന്ന സമയത്ത് എടിഎം കാർഡ് മെഷീനിനുള്ളിൽ പെട്ടു പോയാൽ എന്തു ചെയ്യും...?
എ.ടി.എം മെഷീനിന്റെ സാങ്കേതിക തകരാർ, നിങ്ങൾ വിവരങ്ങൾ എന്റർ ചെയ്യാൻ ദീർഘമായ സമയം എടുക്കുന്നത്, പവർ നഷ്ടമാകുന്നത്, നെറ്റ് വർക്ക് പ്രശ്നങ്ങൾ, തെറ്റായ പിൻ പല തവണ നൽകുന്നത് തുടങ്ങിയ കാരണങ്ങളാലാണ് പൊതുവെ കാർഡ് ലോക്ക് ആകാറുള്ളത്. എന്നാൽ പരിഭ്രാന്തരാകേണ്ട.. എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി വായിക്കാം.
ബലമായി വലിച്ചെടുക്കരുത്
എടിഎം കാർഡ് മെഷിനീൽ കുടുങ്ങി പോയാൽ എല്ലാവരും ആദ്യം ചെയ്യുന്നത് കാർഡ് ബലമായി പുറത്തെടുക്കാൻ ശ്രമിക്കുക എന്നതാണ്. എന്നാൽ ഒരുകാരണവശാലും അങ്ങനെ ചെയ്യരുത്. അതുവഴി നിങ്ങളുടെ കാർഡ് പൂർണ്ണമായി നശിച്ച് പോകാൻ മാത്രമേ സഹായിക്കു.

ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുക
കാർഡ് കിട്ടുന്നില്ലെങ്കിൽ ആദ്യം ചെയ്യേണ്ടത് ഹെൽപ് ലൈൻ നമ്പറിൽ വിളിക്കുക എന്നതാണ്. നിങ്ങളുടെ എ.ടി.എം കാർഡ് നമ്പർ, ലൊക്കേഷൻ, സമയം എന്നിവയും ഹെൽപ് ലൈനിൽ നൽകേണ്ടതായി വരാം. അതുകൊണ്ടുതന്നെ എടിഎം കാർഡ് നമ്പർ എപ്പോഴും എവിടെയെങ്കിലും രേഖപ്പെടുത്തി സൂക്ഷിച്ച് വെക്കണം. നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടുക. ഇത് 'Hotlisting' എന്നും അറിയപ്പെടുന്നു. ഇവിടെ നിങ്ങളുടെ കാർഡ് സ്ഥിരമായി ബ്ലോക്ക് ചെയ്യപ്പെടും. പുതിയൊരെണ്ണം അപ്പോൾ തന്നെ ഓർഡർ ചെയ്യുകയും ചെയ്യുക. സാധാരണയായി 7 മുതൽ 10 ദിവസത്തിനുള്ളിൽ ഒരു പുതിയ കാർഡ് നിങ്ങളുടെ വിലാസത്തിൽ എത്തും.
നിങ്ങളുടെ സ്വന്തം ബാങ്കിന്റെ എടിഎമ്മിൽ കാർഡ് കുടുങ്ങിയാൽ
നിങ്ങളുടെ കാർഡ് നിങ്ങളുടെ സ്വന്തം ബാങ്കിന്റെ എടിഎമ്മിൽ കുടുങ്ങിയാൽ, അത് തിരികെ ലഭിക്കുന്നത് എളുപ്പമാണ്. അത്തരമൊരു സാഹചര്യത്തിൽ, എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഉത്തരവാദിത്തപ്പെട്ട ടീമിനെ അറിയിക്കണം, അവർ കാർഡ് വീണ്ടെടുത്ത് ബാങ്കിൽ തിരികെ നിക്ഷേപിക്കും. തുടർന്ന് നിങ്ങൾക്ക് ബാങ്കിൽ പോയി നിങ്ങളുടെ ഐഡി കാണിച്ച് കാർഡ് എടുക്കാം. എന്നിരുന്നാലും, കാർഡ് മറ്റൊരു ബാങ്കിൽ കുടുങ്ങിയാൽ, ആ ബാങ്ക് അത് നിങ്ങളുടെ ഹോം ബ്രാഞ്ചിലേക്ക് അയയ്ക്കും, അവിടെ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ ബ്രാഞ്ചിൽ നിന്ന് അത് ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications