യുവ നിക്ഷേപകരെ ലക്ഷ്യമിട്ട് ആക്സിസ് ബാങ്ക് അടുത്തിടെ ആക്സിസ് ലിബർട്ടി സേവിംഗ്സ് അക്കൗണ്ട് എന്ന പേരിൽ ഒരു പുതിയ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചു. ഇത് യുവ നിക്ഷേപകർക്ക് പ്രതിമാസം 25,000 രൂപ ബാലൻസ് നിലനിർത്താനും ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിക്കാനും അനുവദിക്കുന്നു. കൊവിഡ് -19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള ചെലവുകൾ വഹിക്കുന്ന 20,000 രൂപ വിലമതിക്കുന്ന ഇൻഷുറൻസ് പരിരക്ഷയും ആക്‌സിസ് ലിബേർട്ടി സേവിംഗ്സ് അക്കൗണ്ടിൽ ഉണ്ട്. നിങ്ങൾക്ക് അനുയോജ്യമായേക്കാവുന്ന ഈ സേവിംഗ്സ് അക്കൗണ്ടിന്റെ മറ്റ് ചില നേട്ടങ്ങൾ പരിശോധിക്കാം.
ശമ്പളക്കാർക്ക്
35 വയസ്സിന് താഴെയുള്ള ശമ്പളമുള്ള വ്യക്തികൾക്ക് വേണ്ടിയുള്ളതാണ് ഈ നിക്ഷേപം. നിങ്ങളുടെ ഡെബിറ്റ് കാർഡിൽ നിന്നുള്ള പതിവ്, വാരാന്ത്യ ചെലവുകളിൽ ക്യാഷ്ബാക്ക്, ത്രൈമാസ ഗിഫ്റ്റ് വൗച്ചർ എന്നിവ പോലുള്ള ധാരാളം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ ഒരു യുവ വ്യക്തിയുടെ ജീവിതശൈലി ആവശ്യങ്ങളെല്ലാം നിക്ഷേപം കൈകാര്യം ചെയ്യും.
പലിശനിരക്ക്
ജോലി ലഭിച്ച് ആദ്യത്തെ 2 മുതൽ 5 വർഷം വരെ ജോലി ചെയ്യുന്ന വ്യക്തികളെയാണ് ഇത് ലക്ഷ്യമിടുന്നത്. ലിബേർട്ടി സേവിംഗ് അക്കൗണ്ട് ഉടമയെന്ന നിലയിൽ, സാധാരണ ആക്സിസ് ബാങ്ക് സേവിംഗ് അക്കൗണ്ടുകളിൽ വാഗ്ദാനം ചെയ്യുന്നതുപോലുള്ള പലിശനിരക്ക് നിങ്ങൾക്ക് നേടാൻ കഴിയും. ഡെബിറ്റ് കാർഡ് വഴി ചെലവഴിക്കുന്നതിന്റെ ഗുണങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ഒരു നിക്ഷേപമാണിത്.
ഇൻഷുറൻസ് പരിരക്ഷ
അക്കൗണ്ട് വാഗ്ദാനം ചെയ്യുന്ന മറ്റൊരു ആനുകൂല്യം കവറേജ് ആണ്. ഒരു ലിബേർട്ടി സേവിംഗ് അക്കൌണ്ട് ഉടമയ്ക്ക് ആശുപത്രിയിൽ പ്രവേശിക്കുന്നതിന് പ്രതിവർഷം 20,000 രൂപ കോംപ്ലിമെന്ററി ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇൻഷുറൻസ് പരിരക്ഷയും ജീവിതശൈലി ചെലവുകൾക്കായി ഒന്നിലധികം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ബാങ്ക് അക്കൗണ്ടും ആവശ്യമുള്ള ഒരു യുവ തൊഴിൽ ഉടമയാണെങ്കിൽ, ആക്സിസ് ലിബർട്ടി സേവിംഗ്സ് അക്കൗണ്ട് നിങ്ങൾക്ക് അനുയോജ്യമായേക്കാം.
മിനിമം തുക
ഈ അക്കൌണ്ട് തിരഞ്ഞെടുക്കുന്നതിന് മുമ്പ് മുകളിൽ പറഞ്ഞ ആനുകൂല്യങ്ങൾ നേടുന്നതിന് നിങ്ങൾ കുറഞ്ഞത് 25,000 രൂപ ബാലൻസ് കൈവശം വയ്ക്കണം. അല്ലെങ്കിൽ പ്രതിമാസം അതേ തുകയുടെ ഇടപാട് അക്കൌണ്ടിൽ നടന്നിരിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
