മുതിർന്ന പൗരന്മാർക്ക് ഏറ്റവും കൂടുതൽ ആശങ്ക അവരുടെ ആരോഗ്യത്തെ സംബന്ധിച്ചായിരിക്കും. കാരണം പ്രായം കൂടും തോറും അസുഖം വരാനുള്ള സാധ്യതയും ഏറെയാണല്ലോ... ഇന്നത്തെ കാലത്ത് ചികിത്സാ ചിലവ് എന്നത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. അതുകൊണ്ടുതന്നെ കൃത്യമായ സാമ്പത്തിക ആസൂത്രണം ഉണ്ടെങ്കിൽ മാത്രമേ കൃത്യമായ ചികിത്സ തേടാൻ സാധിക്കുകയുള്ളു. അല്ലെങ്കിൽ ഇൻഷുറൻസ് പോളിസികൾ വേണം.
കേന്ദ്രസർക്കാർ തലത്തിൽ 70 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് നൽകുന്ന പദ്ധതികളുണ്ട്. ആയുഷ്‍മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ, 2024 ഒക്ടോബറിൽ കേന്ദ്ര സർക്കാർ അവതരിപ്പിച്ചതാണ് ആയുഷ്‍മാൻ വയ വന്ദന കാർഡ്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ആയുഷ്മാൻ വയ വന്ദന കാർഡ്
ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ളവർക്ക് ലഭ്യമാകുന്ന പ്രത്യേക ഹെൽത്ത് ഐ.ഡി കാർഡാണിത്. പ്രതിവർഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയാണ് ഇതിലൂടെ ലഭ്യമാകുന്നത്. 2018ൽ പ്രധാന മന്ത്ര നരേന്ദ്ര മോദിയാണ് ആയുഷ്മാൻ പദ്ധതി അവതരിപ്പിക്കുന്നത്.
ആർക്കെല്ലാം ലഭിക്കും
70 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആയുഷ്മാൻ കാർഡിന് അർഹതയുണ്ട്. പ്രായം മാത്രമാണ് മാനദണ്ഡം. ആധാർ ഉപയോഗിച്ച് എളുപ്പത്തിൽ അപേക്ഷിക്കാം. Ayushman Bharat PM-JAY സ്കീം അംഗങ്ങളായവർക്കും കാർഡിന് അപേക്ഷ നൽകാം. പദ്ധതി പ്രകാരം യോഗ്യരായ ഓരോ മുതിർന്ന പൗരനും 5 ലക്ഷം രൂപ സൗജന്യ വാർഷിക മെഡിക്കൽ കവർ ലഭിക്കും.

അപേക്ഷ നൽകേണ്ട വിധം
ആയുഷ്മാൻ ആപ്പ് ഡൗൺലോഡ് ചെയ്യുക. അതിനുശേഷം ആധാർ അധിഷ്ഠിത ഇ-കെവൈസി പൂർത്തിയാക്കുക. അപേക്ഷയ്ക്കായി വരുമാന തെളിവോ അധിക രേഖകളോ ആവശ്യമില്ല. ഇത് കഴിയുന്നതോടെ ആയുഷ്മാൻ കാർഡ് തയ്യാറാവും. ഇന്ത്യയിലുടനീളമുള്ള എംപാനൽ ചെയ്ത പൊതു, സ്വകാര്യ ആശുപത്രികളിൽ പണരഹിത ചികിത്സ പദ്ധതിയിലൂടെ നേടാൻ സാധിക്കും. ആയുഷ്മാൻ വയ വന്ദന കാർഡ് വാർദ്ധക്യത്തിൽ സാമ്പത്തിക സംരക്ഷണം ഉറപ്പാക്കുന്നു, അതുവഴി മുതിർന്ന പൗരന്മാർക്ക് ചികിത്സാ ചെലവുകളുടെ ഭാരമില്ലാതെ ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാക്കുന്നു.
ആയുഷ്മാന്‍ കാര്‍ഡ് ഡൗണ്‍ലോഡ്
ഘട്ടം 1: ആയുഷ്മാന്‍ ആപ്പിലോ Beneficiary.nha.gov.in-ലോ ഗുണഭോക്താവായി ലോഗിന്‍ ചെയ്യുക.
ഘട്ടം 2: അപ്പോള്‍ ഗുണഭോക്താക്കളെ തിരയാന്‍ ഒരു പേജ് തുറക്കും.
ഘട്ടം 3: നിങ്ങള്‍ക്ക് സംസ്ഥാനം, സ്‌കീമിന്റെ പേര് (PMJAY), PMJAY ID, ഫാമിലി ID, സ്ഥലം അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് തിരയാവുന്നതാണ്.
ഘട്ടം 4: ആധാര്‍ നമ്പര്‍ നല്‍കി സെര്‍ച്ച് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച ആയുഷ്മാന്‍ കാര്‍ഡുകളുടെ ഒരു ലിസ്റ്റ് നിങ്ങള്‍ക്ക് കാണാന്‍ കഴിയും.
ഘട്ടം 6: KYC പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ അല്ലെങ്കില്‍ കാര്‍ഡ് തയ്യാറാണെങ്കില്‍, അവരുടെ പേരിന് മുന്നില്‍ ഡൗണ്‍ലോഡ് ഓപ്ഷന്‍ കാണിക്കും.
ഘട്ടം 7: ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍, നിങ്ങള്‍ ആധാര്‍ നമ്പര്‍ നല്‍കണം.
ഘട്ടം 8: സ്ഥിരീകരണത്തിനായി മൊബൈലിലേക്ക് OTP വരും.
ഘട്ടം 9: OTP നല്‍കിയാലുടന്‍, ഡൗണ്‍ലോഡ് പേജ് തുറക്കും. ഇപ്പോള്‍ നിങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡ് എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
