പൊതുമേഖലാ ബാങ്കുകളുടെ ലയനം; ഉപഭോക്താൾ ആശങ്കപ്പെടേണ്ടതുണ്ടോ? എടുക്കണം ഈ മുൻകരുതലുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020-21 സാമ്പത്തിക വർഷത്തിൽ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയതും നടപ്പിലാക്കാൻ പോവുന്നതും. ഇതിൽ പ്രധാനമായ ഒന്നാണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മഹാലയനം. അതായത് രാജ്യത്തെ പത്ത് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച്‌ നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇത് പ്രകാരം രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.

പൊതുമേഖലാ ബാങ്കുകളുടെ ലയനം; ഉപഭോക്താൾ ആശങ്കപ്പെടേണ്ടതുണ്ടോ? എടുക്കണം ഈ മുൻകരുതലുകൾ

ഓറിയന്റല്‍ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പഞ്ചാബ് നാഷനല്‍ ബാങ്കുമായും സിന്‍ഡിക്കേറ്റ് ബാങ്ക് കനറ ബാങ്കുമായും ആന്ധ്ര ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുമായും അലഹാബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കുമായും ആണ് ലയിക്കുന്നത്. ലയനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ആഗസ്തിലാണ് പൊതുമേഖാലാ ബാങ്കുകളുടെ ലയനത്തെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. ബാങ്കുകളുടെ ലയനത്തിലൂടെ ബിസിനസിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ബാങ്കുകളെ ആഗോള തലത്തിലേക്ക് ഉയര്‍ത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതുണ്ടോ?

ബാങ്കുകളുടെ ലയനത്തെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതോടെ നിരവധിപേർ ആശങ്കകൾ പ്രകടിപ്പിക്കുന്നുണ്ട്. കാരണം നല്ലൊരു ശതമാനം ഉപഭോക്താക്കളും ഇതില്‍ ഏതെങ്കിലും ഒരു ബാങ്കിന്റെ ഇടപാടുകാരായിരിക്കും. ആദ്യമായി നിങ്ങൾ മനസിലാക്കേണ്ടത് പൊതു മേഖലാ ബാങ്കുകളില്‍ നിങ്ങളുടെ പണം സുരക്ഷിതമായിരിക്കുമെന്നതാണ്. കൂടാതെ ലയനത്തോടെ വലുതായി മാറുന്ന പൊതുമേഖലാ ബാങ്കുകളുടെ വായ്പ നല്‍കല്‍ ശേഷി മുമ്പത്തേക്കാള്‍ പല മടങ്ങ് വര്‍ധിക്കും. ഇത് ബാങ്കിംഗ് മേഖലയ്ക്കും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും ഉത്തേജനം പകരും. കൂടാതെ ഓരോ ബാങ്കുകളുടെയും ചിലവുകള്‍ കാര്യക്ഷമമാക്കാനും വെല്ലുവിളികള്‍ കൂടുതല്‍ ഫലപ്രദമായി നേരിടാനും ഇത് സഹായിക്കും.

പൊതുമേഖലാ ബാങ്കുകളുടെ ലയനം; ഉപഭോക്താൾ ആശങ്കപ്പെടേണ്ടതുണ്ടോ? എടുക്കണം ഈ മുൻകരുതലുകൾ

ഫീസ്, സര്‍വീസ്, പലിശ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടാവുമോ?

നിലവില്‍ പലിശ, ഫീസ് അല്ലെങ്കിൽ ഫൈന്‍, നിക്ഷേപത്തിനുള്ള പലിശ, മറ്റ് സൗജന്യ സേവനങ്ങള്‍ എന്നിവ ലയന ബാങ്കുകളില്‍ വ്യത്യാസപ്പെട്ടിരിക്കും. ഉദാഹരണത്തിന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ നിരക്കുകളല്ല ഈ സ്ഥാപനം ലയിക്കുന്ന കാനറാ ബാങ്കിന്റേത്. അതിനാൽ തന്നെ ലയനം പൂര്‍ത്തിയാകുന്നതോടെ പുതിയ സ്ഥാപനത്തിന്റെ നിബന്ധനകള്‍ മനസിലാക്കേണ്ടതുണ്ട്. അതായത് സൗജന്യമായി നല്‍കുന്ന സേവനങ്ങളും അല്ലാത്തവയും ഏതെന്ന് മനസിലാക്കുകയെന്നതാണ് പ്രധാനം. മാത്രമല്ല പലിശ നിരക്ക് പോലെയുള്ള കാര്യങ്ങളും നിര്‍ബന്ധമായും മനസ്സിലാക്കേണ്ടതുണ്ട്. സാധാരണ നിലയില്‍ മിനിമം ബാലന്‍സ് പോലുള്ള കാര്യങ്ങളില്‍ ലയനം പൂര്‍ത്തിയായാലും പെട്ടെന്ന് മാറ്റം വരുത്താൽ സാധ്യത ഇല്ലെങ്കിലും, കാലക്രമേണ മിക്കവാറും ഇത് ഏറ്റെടുക്കുന്ന ബാങ്കിന്റെ ചട്ടമനുസരിച്ച് മാറിയേക്കാം.

പൊതുമേഖലാ ബാങ്കുകളുടെ ലയനം; ഉപഭോക്താൾ ആശങ്കപ്പെടേണ്ടതുണ്ടോ? എടുക്കണം ഈ മുൻകരുതലുകൾ

നിങ്ങൾ ബാങ്കുകളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറും ഇ മെയിൽ ഐഡിയും ശരിയാണെന്ന് ഉറപ്പ് വരുത്തുക. കാരണം ലയനത്തിന് ശേഷം വരുന്ന അറിയിപ്പുകള്‍ കൃത്യമായി ലഭിക്കാന്‍ ഇത് സഹായിക്കും. നിങ്ങളുടെ അക്കൗണ്ട് നമ്പർ മുതൽ കസ്‌റ്റമർ ഐഡി വരെ മാറിയേക്കാം. മാത്രമല്ല ബ്രാഞ്ചുകളില്‍ വ്യത്യാസം വരുന്നതുകൊണ്ട് ഐഎഫ്‌എസ്‌സി കോഡിലും മാറ്റമുണ്ടായേക്കാം. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

Read more about: bank
English summary

പൊതുമേഖലാ ബാങ്കുകളുടെ ലയനം; ഉപഭോക്താൾ ആശങ്കപ്പെടേണ്ടതുണ്ടോ? എടുക്കണം ഈ മുൻകരുതലുകൾ

Bank Merger: How Will It Affect The Common Man?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X