ഇന്നത്തെ കാലത്ത് ഒരു സേവിംഗ്‌സ് അക്കൗണ്ട് ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഏതെങ്കിലും ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ തുറക്കാൻ കഴിയുന്ന പലിശ ലഭിക്കുന്ന നിക്ഷേപ അക്കൗണ്ടാണ് സേവിംഗ്സ് അക്കൗണ്ട്. കൈയിലുള്ള പണം സുരക്ഷിതമായി എടുത്തുവെയ്‌ക്കാനും ആവശ്യമുള്ളപ്പോൾ ഉപയോഗിക്കാനുമാണ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നത്. ഇന്ത്യയിലെ മിക്ക ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും സേവിംഗ്‌സ് അക്കൗണ്ടുകൾ ലഭ്യമാണ്. ഈ അക്കൗണ്ടുകൾ നിങ്ങളുടെ പണത്തെ സുരക്ഷിതമായി സൂക്ഷിക്കുമെന്നു മാത്രമല്ല പലിശയും നൽകും.പൊതുവെ മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് തുച്ഛമായ പലിശനിരക്കാണ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് നൽകൂവെങ്കിലും, ഒരാളുടെ പണം സുരക്ഷിതവും വിശ്വസനീയവുമായി സൂക്ഷിക്കാൻ കഴിയുന്ന ഇടമാണ് ഇത്.
സേവിംഗ്സ് അക്കൗണ്ടുകൾക്ക് മികച്ച പലിശ നിരക്കുകൾ നൽകുന്ന ചില ബാങ്കുകൾ ഇവയാണ്;
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട്
മുമ്പ് ഐഡിഎഫ്‌സി ബാങ്ക് എന്നറിയപ്പെട്ടിരുന്ന ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് പ്രതിവർഷം 7% വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഡിഎഫ്‌സി ബാങ്ക് ചട്ടങ്ങൾ പ്രകാരം മെട്രോ നഗരങ്ങളിൽ സ്ഥിതിചെയ്യുന്ന എല്ലാ ബ്രാഞ്ചുകളിലേയും സേവിംഗ്സ് അക്കൗണ്ടിൽ 25,000 രൂപ മിനിമം ബാലൻസ് ഉണ്ടായിരിക്കണം. ഒരു ലക്ഷം രൂപയോ അതിൽ കുറവോ ബാലൻസുള്ള അക്കൗണ്ടുകൾ പ്രതിവർഷം 6% വരെ പലിശ നിരക്ക് ലഭിക്കും. ഒരു കോടി വരെയുള്ള തുകയ്‌ക്ക് 7 ശതമാനം പലിശ ലഭിക്കുന്നതാണ്. ഇത് കൂടാതെ സൗജന്യ എയർപോർട്ട് ലോഞ്ച് ആക്‌സസ്, സൗജന്യ വിസ സിഗ്നേച്ചർ ഡെബിറ്റ് കാർഡ്, ബുക്ക്‌മൈഷോയിൽ പ്രതിമാസം 250 രൂപ ക്യാഷ്ബാക്ക് തുടങ്ങി മറ്റ് നിരവധി ഓഫറുകളും ഐഡിഎഫ്‌സി സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്ക് ലഭിക്കുന്നതാണ്.
ആർബിഎൽ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ട്
ഇന്ത്യയിലെ വളർന്നുവരുന്ന സ്വകാര്യമേഖല ബാങ്കുകളിലൊന്നായ ആർബിഎൽ ബാങ്ക് മൂന്ന് കോടി മുതൽ 5 കോടി രൂപവരെ ബാലൻസുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾക്ക് പ്രതിവർഷം 6.75% പലിശ നൽകുന്നുണ്ട്. ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ ബാലൻസുണ്ടെങ്കിൽ, അക്കൗണ്ട് ഉടമയ്‌ക്ക് പ്രതിവർഷം 6.00% പലിശ നിരക്ക് ലഭിക്കും. ഒരു ലക്ഷം രൂപവരെയാണെങ്കിൽ പ്രതിവർഷം 5% വരെ പലിശ ലഭിക്കുന്നതാണ്.
യെസ് ബാങ്ക്
ഇന്ത്യൻ സ്വകാര്യ മേഖലയിലെ പ്രമുഖ ബാങ്കുകളിലൊന്നാണ് യെസ് ബാങ്ക്. ആകർഷകമായ പലിശ നിരക്കിൽ ഉപഭോക്താവിന് നിരവധി തരം സേവിംഗ്സ് അക്കൗണ്ടുകൾ യെസ് ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപ തുകയ്‌ക്ക് പ്രതിവർഷം 6 മുതൽ 6.5 ശതമാനം വരെയും ഒരു ലക്ഷം രൂപ വരെ ബാലൻസുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾ പ്രതിവർഷം 5 ശതമാനവും പലിശ നൽകും. ഒരു ലക്ഷം മുതൽ ഒരു കോടി വരെയുള്ള സേവിംഗ്‌സ് അക്കൗണ്ട് ബാലൻസിനായി പ്രതിവർഷം 6% പലിശ ലഭിക്കും.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ 811 ഡിജിറ്റൽ ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കൾക്കായി പ്രതിവർഷം 6% വരെയുള്ള ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അക്കൗണ്ടിലെ ബാലൻസ് പരിപാലിക്കാത്തതിന് ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കാത്ത ഒരു സീറോ ബാലൻസ് അക്കൗണ്ടാണിത്. ഒരു ലക്ഷം മുതൽ 10 ലക്ഷം വരെയുള്ള സേവിംഗ്‌സ് അക്കൗണ്ടിന് പ്രതിവർഷം 6% വരെ പലിശ നൽകും. ഒരു ലക്ഷം വരെയുള്ള തുകയ്‌ക്ക് 4% പലിശ ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications