സ്ഥിര നിക്ഷേപം അഥവാ എഫ്‌ഡി ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ ഒരു നിക്ഷേപ മാർഗമാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ല. ഏതൊരു വ്യക്തിക്കും നിക്ഷേപം നടത്താവുന്ന മേഖലകൂടിയാണിത്. മാത്രമല്ല നിക്ഷേപകന് ഇഷ്‌ടമുള്ള നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാമെന്നതും എഫ്‌ഡിയുടെ ഒരു പ്രത്യേകതയാണ്. അതിനാൽ തന്നെ മുതിർന്ന പൗരന്മാർ അവരുടെ വിരമിക്കലിന് ശേഷം ലഭിക്കുന്ന തുക കൂടുതലായും സ്ഥിര നിക്ഷേപങ്ങളിലാണ് പാർക്ക് ചെയ്യാറുള്ളത്.
രാജ്യത്തെ മുൻനിര ബാങ്കുകളിൽ 7 ദിവസം മുതൽ പത്ത് വർഷം വരെ വിവിധ കാലാവധിയിലുള്ള നിക്ഷേപ ഓപ്‌ഷനുകൾ ലഭ്യമാണ്. ഉയർന്ന കാലയളവിലുള്ള നിക്ഷേപങ്ങൾക്കാണ് ഈ ബാങ്കുകളെല്ലാം മികച്ച പലിശ നിരക്ക് നൽകുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ എഫ്‌ഡിയിൽ ആകർഷകമായ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളുണ്ട്.
രാജ്യത്തെ ചില സ്വകാര്യമേഖല ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും മൂന്നുവർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനത്തിൽ കൂടുതൽ പലിശ നിരക്ക് നൽകുന്നുണ്ട്. ബാങ്ക് ബസാർ നൽകുന്ന കണക്കുകൾ പ്രകാരം, ആർബിഎൽ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഡിസിബി ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയവ മൂന്നുവർഷത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.25 ശതമാനം മുതൽ 8 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
3 വർഷത്തെ എഫ്‌ഡിയ്‌ക്ക് മികച്ച പലിശ നിരക്ക് നൽകുന്ന ബാങ്കുകൾ ഇവയാണ്;
ആർബിഎൽ ബാങ്ക് 8.00%
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 7.75%
എയു സ്മോൾ ഫിനാൻസ് ബാങ്ക് 7.75%
ഡിസിബി ബാങ്ക് 7.45%
ഇൻഡസ് ഇൻഡ് ബാങ്ക് 7.25%
യെസ് ബാങ്ക് 7.25%
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 7.00&
ബന്ദൻ ബാങ്ക് 6.85%
സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് 6.50%
കരൂർ വൈശ്യ ബാങ്ക് 6.35%
സ്ഥിര നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ
സ്വകാര്യ ബാങ്കുകളിൽ നിക്ഷേപം നടത്തുമ്പോൾ ആളുകൾ സുരക്ഷയെക്കുറിച്ച് ആലോചിക്കാറുണ്ട്. അതിനാൽ തന്നെ ബാങ്ക് നിക്ഷേപം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നിക്ഷേപങ്ങൾക്ക് മേലുള്ള ഇൻഷുറൻസ് പരിധി 5 ലക്ഷമായി ഉയർത്തിയിരുന്നു. റിസർവ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ആണ് 5 ലക്ഷം രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന് ഉറപ്പ് നൽകുന്നത്. ബാങ്ക് തകരുന്ന സാഹചര്യത്തിലാണ് നിക്ഷേപ ഗ്യാരണ്ടി ലഭിക്കുക. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.
മറ്റ് പ്രധാന ബാങ്കുകൾ
ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവ യഥാക്രമം 6 ശതമാനം, 5.85 ശതമാനം, 5.70 ശതമാനം എന്നിങ്ങനെയാണ് സ്ഥിര നിക്ഷേപത്തിന്മേൽ മുതിർന്ന പൗരന്മാർക്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 5.80 ശതമാനവും ബാങ്ക് ഓഫ് ബറോഡ 5.60 ശതമാനവും വാഗ്ധാനം ചെയ്യുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications