മികച്ച വരുമാനത്തോടൊപ്പം സുരക്ഷയും; മുതിർന്ന പൗരന്മാർക്കായുള്ള മികച്ച നിക്ഷേപ സ്കീമുകൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അപകടസാധ്യതകൾ കുറഞ്ഞതും വരുമാനം ലഭിക്കുന്നതുമായ നിക്ഷേപ പദ്ധതികളാണ് മുതിർന്ന പൗരന്മാർ സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്. സർക്കാറിന്റെ സുരക്ഷയോടെയുള്ള നിരവധി സ്ഥിര നിക്ഷേപ പദ്ധതികൾ നിന്ന് ലഭ്യമാണ്. വിരമിക്കലിന് ശേഷം ഇത്തരം പദ്ധതികൾ തന്നെ കണ്ടെത്തി നിക്ഷേപിക്കുകയെന്നത് പ്രധാനമാണ്. കാരണം മിക്ക മുതിർന്ന പൗരന്മാർക്കും വിരമിച്ചതിന് ശേഷം ഒരു സ്ഥിര വരുമാനമുണ്ടാവണമെന്നില്ല. അതിനാൽ ഇനിപ്പറയുന്ന നിക്ഷേപ പദ്ധതികൾ വഴി അവർക്ക് സമ്പാദിച്ച പണത്തിന്റെ വരുമാനം പരമാവധി വർദ്ധിപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ട്.

 

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്)

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്)

സർക്കാർ പിന്തുണയുള്ള ഈ ചെറുകിട സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. വാർദ്ധക്യത്തിൽ സുരക്ഷ പ്രദാനം ചെയ്യുന്ന ദീർഘകാല നിക്ഷേപ ഓപ്ഷനായ എസ്‌സി‌എസ്എസിൽ പോസ്റ്റ് ഓഫീസ് വഴിയോ അംഗീകൃത പൊതുമേഖലാ ബാങ്കുകൾ അല്ലെങ്കിൽ സ്വകാര്യബാങ്കുകൾ വഴിയോ മുതിർന്ന പൗരന്മാർക്ക് അംഗമാകാവുന്നതാണ്. 7.45 ശതമാനം പലിശ നിരക്കാണ് നിക്ഷേപങ്ങള്‍ക്ക് എസ്‌സി‌എസ്എസ് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. ഒരാൾക്ക് 1,000 രൂപയുടെ ഗുണിതങ്ങളായി പരമാവധി 15 ലക്ഷം രൂപ എസ്‌സി‌എസ്‌എസിൽ നിക്ഷേപിക്കാം. പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പരിഷ്‌കരിക്കാറുണ്ട്.

നിക്ഷേപങ്ങള്‍

സ്‌കീമിന് കീഴിലുള്ള നിക്ഷേപങ്ങള്‍ക്ക് സെക്ഷൻ 80 സി പ്രകാരം ആദായനികുതി ആനുകൂല്യം ലഭിക്കാനും അര്‍ഹതയുണ്ട്. ഈ സ്കീമിലെ പലിശ ഓരോ പാദത്തിലും നൽകുന്നതിനാൽ ഇത് ഒരു സ്ഥിര വരുമാനമായി ഉപയോഗിക്കാൻ കഴിയും. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലാവധി. അതായത് മുതിർന്ന പൗരന്മാർക്ക് പണം പിൻവലിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടതില്ല. കൂടാതെ നിക്ഷേപം തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ നിക്ഷേപ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.

പ്രധാൻ മന്ത്രി വയന വന്ദന യോജന (പിഎംവിവിവൈ)

പ്രധാൻ മന്ത്രി വയന വന്ദന യോജന (പിഎംവിവിവൈ)

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വഴിയാണ് സർക്കാർ ഈ പദ്ധതി നടപ്പാക്കുന്നത്. അറുപത് വയസ്സോ അതിന് മുകളിലോ പ്രായമുള്ള ആർക്കും പദ്ധതിയിൽ അംഗമാകാവുന്നതാണ്. നിക്ഷേപം നടത്തി ഒരു മാസം പൂർത്തിയാകുന്നത് മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. എത്ര രൂപ പെൻഷൻ ലഭിക്കണം എന്നതിനനുസരിച്ച് വരിക്കാരന് നിക്ഷേപ തുക നിശ്ചയിക്കാവുന്നതാണ്. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ പെൻഷൻ തുക. ഈ തുക ലഭിക്കണമെങ്കിൽ ഉപഭോക്താവ് 1,50,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. മാസം പരമാവധി പെൻഷൻ തുകയായ 5,000 രൂപ ലഭിക്കണമെങ്കിൽ 7,50,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്.

പി‌എം‌വി‌വൈ

15 ലക്ഷം രൂപയാണ് പി‌എം‌വി‌വൈയിൽ‌ നിക്ഷേപിക്കാൻ‌ കഴിയുന്ന പരമാവധി തുക. പി‌എം‌വി‌വൈ വഴി ഒരു വ്യക്തിക്ക് ലഭിക്കുന്ന പരമാവധി പ്രതിമാസ പെൻഷൻ തുക 9,250 രൂപയാണ്. നിങ്ങൾ വാർഷിക പെൻഷൻ മോഡ് തിരഞ്ഞെടുക്കുകയാണെങ്കിൽ പത്തുവർഷത്തെ മുഴുവൻ കാലയളവിലും നിങ്ങൾക്ക് പ്രതിവർഷം 7.66 ശതമാനം പലിശ ലഭിക്കും. പത്ത് വർഷമാണ് നിക്ഷേപ കാലാവധി. കാലാവധിയാകുന്നതിന് മുൻപ് നിക്ഷേപകൻ മരണപ്പെടുകയാണെങ്കിൽ നിക്ഷേപ തുക പൂർണ്ണമായും തിരികെ നൽകും. ഓൺലൈൻ വഴിയോ എൽഐസി ശാഖ സന്ദർശിച്ചോ പദ്ധതിയിൽ അംഗമാകാവുന്നതാണ്.

പി‌എം‌വിവി‌വൈ

2021 മാർച്ച് 31-ന് മുമ്പ് നിങ്ങൾ പി‌എം‌വിവി‌വൈ പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ പ്രതിമാസം 7.4% പലിശ നിരക്ക് ലഭിക്കുന്നതാണ്. നടപ്പ് സാമ്പത്തിക വർഷം കഴിഞ്ഞാണ് നിങ്ങൾ നിക്ഷേപം നടത്തുന്നതെങ്കിൽ (അതായത് 2021-22, 2022-23) ഓരോ സാമ്പത്തിക വർഷത്തിന്റെയും ആരംഭത്തിൽ പലിശ നിരക്ക് പ്രഖ്യാപിക്കുന്നതായിരിക്കും.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

ഇന്ത്യാ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന ഒരു തരം ടേം ഡെപ്പോസിറ്റ് അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പിഒഎം‌ഐ‌എസ്). പലിശ വരുമാനം ആശ്രയിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു നിക്ഷേപ മാർഗമാണിത്. കാരണം ഈ സ്കീം ഓരോ മാസവും നിക്ഷേപത്തിന് പലിശ നൽകും. നിലവിൽ ഈ നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നിരക്ക് 6.60 ശതമാനം ആണ്.

എടിഎമ്മിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ അധിക നിരക്ക് ഈടാക്കുമോ?എടിഎമ്മിൽ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ അധിക നിരക്ക് ഈടാക്കുമോ?

നിക്ഷേപ കാലാവധി

5 വർഷമാണ് നിക്ഷേപ കാലാവധി. നിക്ഷേപകർക്ക് താൽപ്പര്യമുണ്ടെങ്കിൽ മെച്യൂരിറ്റി കാലയളവിനുശേഷവും അതേ സ്കീമിൽ വീണ്ടും നിക്ഷേപിക്കാനും കഴിയും. ഈ സ്‌കീമിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതത് പ്രദേശത്തെ ഏത് പോസ്റ്റോഫീസിലും നിക്ഷേപം നടത്താനാകും. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്, ഒരു അക്കൗണ്ടിൽ പരമാവധി 4.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം ജോയിന്റ് അക്കൗണ്ടാണെങ്കിൽ 9 ലക്ഷം രൂപ വരെ.

റിലയൻസിന് ഇനി കടമില്ല, എന്റെ വാഗ്ദാനം പാലിച്ചു: മുകേഷ് അംബാനിറിലയൻസിന് ഇനി കടമില്ല, എന്റെ വാഗ്ദാനം പാലിച്ചു: മുകേഷ് അംബാനി

സീനിയർ സിറ്റിസൺസ് എഫ്ഡി

സീനിയർ സിറ്റിസൺസ് എഫ്ഡി

നിലവിൽ എല്ലാ ബാങ്കുകളും മുതിർന്ന പൗരന്മാർക്കായി സ്ഥിര നിക്ഷേപങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ബാങ്കുകൾ മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണയായി ബാങ്ക് എഫ്‌ഡിയിൽ മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം ഉയർന്ന നിരക്ക് ലഭിക്കും. ചില ബാങ്കുകൾ, പ്രത്യേകിച്ചും എസ്‌ബി‌ഐ, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, എച്ച്‌ഡി‌എഫ്‌‌സി ബാങ്ക് എന്നിവ പ്രത്യേക സീനിയർ സിറ്റിസൺ എഫ്‌ഡി സ്കീമുകളും അവതരിപ്പിച്ചിട്ടുണ്ട്.

തുടർച്ചയായ മൂന്നാം ദിവസവും സ്വർണത്തിന് റെക്കോർഡ് വില; കേരളത്തിലെ ഇന്നത്തെ സ്വർണ വിലതുടർച്ചയായ മൂന്നാം ദിവസവും സ്വർണത്തിന് റെക്കോർഡ് വില; കേരളത്തിലെ ഇന്നത്തെ സ്വർണ വില

ഉയർന്ന പലിശ

ഈ സ്‌കീമുകളിൽ സാധാരണ എഫ്‌സികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന പലിശ ലഭിക്കും. ഒരു വർഷം മുതൽ 10 വർഷം വരെയാണ് സ്ഥിര നിക്ഷേപങ്ങളുടെ കാലാവധി. മുതിർന്ന പൗരന്മാരുടെ എഫ്‌ഡികൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം പ്രതിവർഷം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യങ്ങളും ലഭിക്കും.

English summary

Best Investment Schemes for Senior Citizens | മികച്ച വരുമാനത്തോടൊപ്പം സുരക്ഷയും; മുതിർന്ന പൗരന്മാർക്കായുള്ള മികച്ച നിക്ഷേപ സ്കീമുകൾ

Best Investment Schemes for Senior Citizens
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X