പിപിഎഫ്, എൻപിഎസ്; റിട്ടയർമെന്റ് പ്ലാനിനായി ഏത് തിരഞ്ഞെടുക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു തൃപ്തികരമായ റിട്ടയർമെന്റ് ഫണ്ട് നേടണമെങ്കിൽ ദീർഘ വീക്ഷണത്തോടെ തികച്ചും കൃത്യമായുള്ള ഒരു നിക്ഷേപ പ്ലാൻ ആവശ്യമാണ്. അതിനാൽ തന്നെ റിട്ടയർമെന്റ് ഫണ്ടിന്റെ മൂല്യത്തിൽ നിങ്ങൾക്ക് വ്യക്തമായൊരു സാമ്പത്തിക ലക്ഷ്യവും ഉണ്ടായിരിക്കണം. നിങ്ങളുടെ വിരമിക്കൽ ജീവിതവും സന്തോഷകരമാക്കാൻ നേരത്തേ തന്നെ റിട്ടയർമെന്റ് ഫണ്ടിലേക്കുള്ള നിക്ഷേപം ആരംഭിക്കുക, അതുവഴി നിങ്ങളുടെ നിക്ഷേപങ്ങൾക്ക് ലക്ഷ്യം നേടുന്നതിനും വളരുന്നതിനും ധാരാളം സമയം ലഭിക്കും.

 

നിക്ഷേപങ്ങളുടെ കാര്യം

നിക്ഷേപങ്ങളുടെ കാര്യം വരുമ്പോൾ മാസ ശമ്പളക്കാരായ കൂടുതൽ ആളുകളും അപകട സാധ്യതകൾ കുറഞ്ഞ പ്ലാനുകളാണ് സാധാരണ തിരഞ്ഞെടുക്കാറുള്ളത്. പ്രായം, വരുമാനം വ്യത്യസ്ത നിലയിലുള്ള അപകട സാധ്യതകൾ എന്നിവ കണക്കാക്കി നിങ്ങൾക്ക് ഉതകുന്ന നിക്ഷേപ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങളുടെ എല്ലാ പണവും അപകട സാധ്യതകൾ കുറഞ്ഞ പ്ലാനുകളിൽ നിക്ഷേപിക്കുന്നത് ഉറപ്പുള്ളതും കൃത്യമായതുമായ വരുമാനം നേടാനിടയുണ്ട്, എന്നിരുന്നാലും ഇത്തരം പ്ലാനുകളിൽ നിക്ഷേപിക്കുമ്പോൾ നിങ്ങളുടെ വരുമാനം പരിമിതമാണെന്ന് ഓർക്കുക.

റിട്ടയർമെന്റ് ഫണ്ട്

റിട്ടയർമെന്റ് ഫണ്ട് നിക്ഷേപത്തിന്റെ കാര്യത്തിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണൽ പെൻഷൻ സ്‌കീം (എൻ‌പി‌എസ്) എന്നിവയാണ് സാധാരണയായി കൂടുതൽ ആളുകളും തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ ഇവയിൽ ഏത് തിരഞ്ഞെടുക്കണമെന്ന് പലർക്കും സംശയം വരാറുണ്ട്.

പിപിഎഫ് നിക്ഷേപത്തിന്റെ നേട്ടങ്ങൾ

പിപിഎഫ് നിക്ഷേപത്തിന്റെ നേട്ടങ്ങൾ

കേന്ദ്ര സർക്കാർ നൽകുന്ന നികുതിയിളവ് സൗജന്യ സേവിംഗ്സാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ഇത് ഏറ്റവും സുരക്ഷിതത്വമുള്ള ദീർഘകാല നിക്ഷേപം കൂടിയാണ്. നിക്ഷേപത്തിനും റീട്ടേണിനും നികുതിയിളവ് ലഭിക്കുന്നതിനോടൊപ്പം ഏറ്റവും ഉയർന്ന റിട്ടേൺസും പിപിഎഫിൽ നിന്ന് ലഭിക്കുന്നു. നിക്ഷേപത്തിലെ അപകട സാധ്യതകൾ ഭയക്കുന്നവർക്ക് ഏറ്റവും സുരക്ഷിതമായതും പിപിഎഫ് തന്നെ, കാരണം കേന്ദ്ര സർക്കാറിന്റെ ഗാരന്റിയുള്ളതിനാൽ നിക്ഷേപം നൂറ്

ശതമാനം സുരക്ഷിതമാണ്.

ശതമാനം സുരക്ഷിതമാണ്.

പിപിഎഫ് ലേക്കുള്ള കുറഞ്ഞ നിക്ഷേപം 500 രൂപയാണ്, ഒരു വർഷം ഒന്നര ലക്ഷം രൂപ വരെ നിക്ഷേപിക്കാം. അക്കൗണ്ട് സജീവമായി നിലനിർത്താൻ ഒരു വർഷം 500 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതുണ്ട്. ആദായ നികുതി നിയമനത്തിന്റെ 80സിസി വകുപ്പ് പ്രകാരം ഈ നിക്ഷേപത്തിന് പൂർണ്ണമായും നികുതിയിളവും ലഭിക്കും. പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് ഓരോ ക്വാർട്ടറിലും സർക്കാരാണ് നിശ്ചയിക്കുന്നത്.

ഡിജിറ്റൽ വാലറ്റ് തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

പി‌പി‌എഫിന്റെ കാലാവധി

പി‌പി‌എഫിന്റെ കാലാവധി 15 വർഷമാണ്, എന്നാൽ ചില നിയന്ത്രണങ്ങളോടെ 6 വർഷം പൂർത്തിയാക്കിയ ശേഷം നിങ്ങൾക്ക് തുക ഭാഗിക പിൻ‌വലിക്കാവുന്നതാണ്. എന്തെങ്കിലും സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പിപിഎഫ് നിക്ഷേപം കാണിച്ച് നിങ്ങൾക്ക് ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുക്കാനുള്ള സൗകര്യവും ഉണ്ട്.

പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകാറായോ? നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

എൻപിഎസ് നിക്ഷേപത്തിന്റെ നേട്ടങ്ങൾ

എൻപിഎസ് നിക്ഷേപത്തിന്റെ നേട്ടങ്ങൾ

കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള പിഎഫ്ആർഡിക്ക് നടത്തിപ്പ് ചുമതലയുള്ള പദ്ധതിയാണ് എൻപിഎസ്. 18 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവർക്ക് ഇതിൽ അംഗമാവാം. 60 വയസ്സാവുന്നതോടെ നിങ്ങളുടെ എൻപിഎസ് നിക്ഷേപം കാലാവധിയാവുമെങ്കിലും 70 വയസ്സുവരെ നിങ്ങൾക്ക് ഇതിൽ നിക്ഷേപം തുടരാവുന്നതാണ്. എൻപിഎസിലേക്കുള്ള കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.

ഇന്ത്യയിൽ ഭക്ഷണത്തിന് വില കുതിക്കുന്നു, ഈ രാജ്യങ്ങളിൽ നിന്ന് ആഹാരം കഴിച്ചാൽ പോക്കറ്റ് കീറും

കാലാവധി

കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപവും മൂലധന വളർച്ചയും ഉൾപ്പെടെ നിക്ഷേപിച്ച തുകയുടെ 60% പിൻവലിക്കാം, ബാക്കി 40% പ്രതിമാസ പെൻഷൻ ആവശ്യത്തിനായി ഒരു ആന്വിറ്റി പ്ലാനിലേക്ക് നിർബന്ധിതമായി നിക്ഷേപിക്കണം. കൂടാതെ 60 വയസ്സിന് മുമ്പ് നിങ്ങൾ നിക്ഷേപിച്ച തുകയുടെ 20 ശതമാനം പിൻവലിക്കാനുള്ള അവസരവും ഉണ്ട്. സർക്കാർ ജോലിക്കാരല്ലാത്തവർക്ക് എൻ‌പി‌എസ് നിക്ഷേപം 10 വർഷം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ കാലാവധിയാവുന്നതിന് മുമ്പ് പിൻവലിക്കാനാകൂ.

English summary

പിപിഎഫ്, എൻപിഎസ്; റിട്ടയർമെന്റ് പ്ലാനിനായി ഏത് തിരഞ്ഞെടുക്കണം | best retirement plans: ppf or nps

best retirement plans: ppf or nps
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X