കൈയ്യില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

2020 ജൂണ്‍ മാസം മുതല്‍ രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനും കൈയ്യില്‍ സൂക്ഷിക്കുന്നതിനും ചില നിബന്ധനകള്‍ നടപ്പിലാക്കാന്‍ പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബിഐഎസ് ഹോള്‍മാര്‍ക്കിങ് മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2020 ജൂണ്‍ മാസം മുതല്‍ രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിനും കൈയ്യില്‍ സൂക്ഷിക്കുന്നതിനും ചില നിബന്ധനകള്‍ നടപ്പിലാക്കാന്‍ പോവുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബിഐഎസ് ഹോള്‍മാര്‍ക്കിങ് മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമാണ് ജൂണ്‍ മുതല്‍ ഇനി രാജ്യത്ത് വില്‍ക്കാനും വാങ്ങാനും സാധിക്കുക. രാജ്യത്ത് വിപണനം നടത്തുന്ന സ്വര്‍ണത്തിന്റെ ശുദ്ധത ഉറപ്പുവരുത്തുവാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം.

കൈയ്യില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

നേരത്തെ ജനുവരി 15 മുതല്‍ ആയിരുന്നു സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് മുദ്ര നിര്‍ബന്ധമാക്കുവാന്‍ സമയം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജൂണ്‍ മാസത്തിലേക്ക് സമയം നീട്ടി നല്‍കുകയായിരുന്നു. സ്വര്‍ണാഭരണശാലകളുടെ ഉടമകള്‍ക്ക് നിലവില്‍ ശേഖരിച്ചു വച്ചിരിക്കുന്ന സ്റ്റോക്കുകള്‍ വിറ്റു തീര്‍ക്കുന്നതിനുള്‍പ്പെടെയാണ് ആറ് മാസത്തേക്ക് വീണ്ടും സമയം നീട്ടി നല്‍കിയത്.

പുതിയ നിബന്ധന നടപ്പിലാകുന്നതോടെ ഹോള്‍മാര്‍ക്ക് ബിഐഎസ് മുദ്രണമില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ രാജ്യത്ത് വില്‍പ്പന നടത്തുന്നത് നിയമ പ്രകാരം കുറ്റകരമായിത്തീരും.

എന്നാല്‍ ബിഐഎസ് മുദ്രയുള്ള സ്വര്‍ണാഭരണങ്ങളിലേക്ക് മാത്രം പൂര്‍ണമായും മാറുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. സ്വര്‍ണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പു തന്നെയാണ് അതില്‍ പ്രധാനം. നമ്മുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് വിപണി വില ലഭിക്കുന്നതിനും ഹാള്‍മാര്‍ക്കിംഗ് ഉറപ്പു നല്‍കുന്നു. കൂടാതെ പഴയ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറികളില്‍ മൂല്യം കുറയാതെ മാറ്റിയെടുക്കുവാനും വില്‍ക്കുവാനും സാധിക്കും.
നമ്മള്‍ മാറ്റിയെടുക്കാനോ വില്‍ക്കാനോ ഉദ്ദേശിക്കുന്ന സ്വര്‍ണത്തിന്റെ ശുദ്ധത അനുസരിച്ചാണ് അതിന് വില ലഭിക്കുക എന്നതിനാല്‍ ബിഐഎസ് ഹാള്‍ മാര്‍ക്ക മുദ്രയുള്ളത് വിശ്വാസ്യതയും ഉറപ്പും വര്‍ധിപ്പിക്കുന്നി.

2000 ഏപ്രില്‍ മാസം മുതല്‍ രാജ്യത്ത് ബിഐസ് മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. നിലവില്‍ വിപണിയിലുള്ള പകുതിയോളം ആഭരണങ്ങളും ഹോള്‍മാര്‍ക്കിംഗ് ഉള്ളവയാണ്.

ഇനി സ്വര്‍ണം വാങ്ങുമ്പോള്‍ നിര്‍ബന്ധമായും അംഗീകൃത ബിഐഎസ് ലോഗോ, കാരറ്റ് തുടങ്ങിയവ ആഭരണത്തില്‍ മുദ്രണം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താം.

Read more about: gold
English summary

BIS HALMARK Is a must for gold ornaments from June onwards

BIS HALMARK Is a must for gold ornaments from June onwards
Story first published: Sunday, March 21, 2021, 20:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X