കമ്പനി ലാഭത്തിലാണെങ്കിലും ചില അവസരങ്ങളില്‍ പണമായി തന്നെ ലാഭവിഹിതം നല്കാന് സാധിക്കാതെ വരുമ്പോഴാണ് ബോണസ് ഷെയറുകള്‍ നല്‍കുന്നത് (BONUS ISSUE). ഉപയോഗിക്കാതെ കിടക്കുന്ന കമ്പനിയുടെ കരുതല്‍ ശേഖരം കൈമാറുക എന്ന ലക്ഷ്യത്തോടെയും ബോണസ് ഇഷ്യൂ ചെയ്യാറുണ്ട്. അതേസമയം അധിക ഓഹരി ലഭ്യമാകുന്നതോടെ കമ്പനിയുടെ ഓഹരികളിലെ വാങ്ങല്‍ വില്‍പ്പനകള്‍ (Liquidity) എളുപ്പത്തിലാകും.
എങ്ങനെയാകും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ സ്റ്റോക്ക് സ്പ്ലിറ്റില്‍ സംഭവിക്കുന്നതു പോലെ ഓഹരിയുടെ മുഖവിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ലാഭവിഹിതം കൂടുമോ ?
ബോണസ് ഇഷ്യൂ വഴി കിട്ടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ കമ്പനിയില്‍ നിന്നും നേടുന്ന ലാഭവിഹിതത്തിലും വര്‍ധനയുണ്ടാക്കും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്. (ലാഭവിഹിതം പ്രഖ്യാപിക്കുന്നത് മുഖവിലയുടെ അടിസ്ഥാനത്തിലാണ്).
ആര്‍ഇസി
രാജ്യത്തെ ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് റൂറല്‍ ഇലക്ട്രിഫിക്കേഷന് കോര്പ്പറേഷന് അഥവാ ആര്‍ഇസി ലിമിറ്റഡ്. നവരത്ന പദവിയുള്ള പൊതുമേഖലാ സ്ഥാപനം കൂടിയാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഊര്‍ജോത്പാദന പദ്ധതികള്‍ക്കും സ്വകാര്യ മേഖലയിലെ പ്രര്‍ത്തനങ്ങള്‍ക്കും വായ്പ നല്കുന്നു. ഇത്തരത്തില്‍ രാജ്യത്താകമാനം ധനസഹായം നല്കിയ പദ്ധതികള്‍ കമ്പനിക്കു കീഴിലുണ്ട്.
ബോണസ് ഓഹരി
ഇക്കഴിഞ്ഞ ജൂണിലാണ് നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി നല്‍കുമെന്ന് ആര്‍ഇസി പ്രഖ്യാപിച്ചത്. ഇതുപ്രകാരം ബോണസ് ഓഹരികള്‍ 1:3 അനുപാതത്തിലാവും നല്‍കുക. അതായത് കൈവശമുള്ള 3 ഓഹരിക്ക് വീതം അധികമായി ഒരു ഓഹരി കൂടി നല്‍കും. ഇതിനുള്ള എക്സ് ബോണസ് തീയതി ഓഗസ്റ്റ് 17-നും റെക്കോഡ് തീയതി 18-നുമായാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞയാഴ്ച 137.10 രൂപയിലായിരുന്നു ആര്‍ഇസി ഓഹരിയുടെ ക്ലോസിങ്.
ഓഹരി വിശദാംശം
മുടങ്ങാതെ വന്‍തോതില്‍ ലാഭവിഹിതം നല്കുന്ന ആര്‍ഇസി (BSE: 532955, NSE : RECLTD) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.16 ശതമാനമാണ്. ഇത് ബാങ്ക് പലിശയേക്കാളും ഉയര്‍ന്ന നിരക്കാണ്. അതുപോലെ ഓഹരിയുടെ ബുക്ക് വാല്യൂ 146.30 രൂപ നിരക്കിലാണ്. ഇത് ഓഹരിയുടെ നിലവിലെ വിപണി വിലയേക്കാള്‍ അധികമാണെന്നതും ശ്രദ്ധേയം. പ്രതിയോഹരി പിഇ അനുപാതം 2.65 മടങ്ങിലാണ്. ഇതും ആകര്‍ഷകമായ നിരക്കാണ്.
കഴിഞ്ഞ 5 വര്‍ഷമായി ആര്‍ഇസിയുടെ വരുമാനത്തിലും അറ്റാദായത്തിലും ക്രമാനുഗത വളര്‍ച്ചയുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ കമ്പനി നേടിയ വരുമാനം 9,497 കോടിയും അറ്റാദായം 2,454 കോടി രൂപയുമാണ്. അതേസമയം 52 ആഴ്ച കാലയളവില്‍ ആര്‍ഇസി ഓഹരിയുടെ ഉയര്‍ന്ന വില 168.85 രൂപയും താഴ്ന്ന വില 109.65 രൂപയുമാണ്. ഇതിനിടെ പ്രധാനപ്പെട്ട ഹ്രസ്വകാല, ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലേക്ക് ഓഹരി എത്തിച്ചേര്‍ന്നു. ഇതൊരു ബുള്ളിഷ് സൂചനയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
