കേന്ദ്ര ബജറ്റുമായി ലയിപ്പിച്ചതിന് ശേഷമുള്ള സുപ്രധാന റെയില്‍വേ പ്രഖ്യാപനങ്ങള്‍

ഇന്ത്യയില്‍ ഏറ്റവും അവസാനമായി റെയില്‍ ബജറ്റ് അവതരിപ്പിച്ച റെയില്‍വേ മന്ത്രിയാണ് സുരേഷ് പ്രഭു. 2017 -ല്‍ റെയില്‍ ബജറ്റും പൊതു ബജറ്റും വെവ്വേറെ പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കത്തിന് മോദി സര്‍ക്കാര്‍ തിരശ്ശീലയിടുകയായിരുന്നു. ഇതേവര്‍ഷം പൊതു ബജറ്റും റെയില്‍ ബജറ്റും ഒരുമിച്ച് അവതരിപ്പിച്ച അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി 92 വര്‍ഷത്തെ പാരമ്പര്യത്തിന് വിരാമമിട്ടു.

തീരുമാനങ്ങൾ

ഇതേസമയം, കേന്ദ്ര ബജറ്റും റെയില്‍വേ ബജറ്റും സമന്വയിപ്പിച്ചതില്‍ നീതി ആയോഗിനും പങ്കുണ്ട്. 2015 -ല്‍ സാമ്പത്തിക വിദഗ്ധന്‍ ബിബേക് ദേബ്‌റോയി നേതൃത്വം നല്‍കിയ സമിതിയാണ് റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കുന്ന പതിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. എന്തായാലും വീണ്ടുമൊരു ബജറ്റ് സമ്മേളനം എത്തിനില്‍ക്കെ കഴിഞ്ഞ മൂന്നു വര്‍ഷം കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെട്ട പ്രധാന റെയില്‍വേ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയാണെന്ന് ചുവടെ കാണാം.

ബജറ്റ് 2017

ബജറ്റ് 2017

2017 ഫെബ്രുവരി ഒന്നിന് റെയില്‍ ബജറ്റും കേന്ദ്ര ബജറ്റും ഒരുമിച്ച് ധനമന്ത്രി അവതരിപ്പിക്കുമ്പോള്‍ അഭ്യൂഹങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇന്ത്യന്‍ റെയില്‍വേയ്ക്ക് കിട്ടിയിരുന്ന പരിഗണന കുറയുമെന്ന് ഏവരും കരുതി. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് അവതരണത്തോടെ ഈ ആശങ്കകള്‍ അസ്ഥാനത്തായി. 2017 വര്‍ഷം 1.3 ലക്ഷം കോടി രൂപയാണ് റെയില്‍വേയുടെ ഉന്നമനത്തിനായി ധനമന്ത്രി നീക്കിവെച്ചത്. ബജറ്റില്‍ ഏറ്റവും കൂടുതല്‍ വിഹിതം ലഭിച്ചതും റെയില്‍വേക്കുതന്നെ.

ഓഹരി വിപണിയിൽ

യാത്രികരുടെ സുരക്ഷ, മൂലധനം, വികസന പ്രവര്‍ത്തനങ്ങള്‍, ശുചിത്വം, സാമ്പത്തിക വിപ്ലവം എന്നീ അഞ്ച് ഘടകങ്ങളില്‍ ഊന്നിയാണ് അരുണ്‍ ജെയ്റ്റ്‌ലി റെയില്‍ ബജറ്റ് അറിയിച്ചത്. ഐആര്‍സിടിസി, ഐആര്‍സിഒഎന്‍, ഐആര്‍എഫ്‌സി തുടങ്ങിയ റെയില്‍വേയുടെ അനുബന്ധ കമ്പനികളെ ഓഹരി വിപണിയില്‍ ചേര്‍ക്കാനും ധനമന്ത്രി തീരുമാനിച്ചു.

 
സുരക്ഷ

ഐആര്‍സിടിസി വഴി ബുക്ക് ചെയ്യുമ്പോള്‍ യാത്രികരില്‍ നിന്നും ഈടാക്കിയിരുന്ന സര്‍വീസ് നിരക്ക് ഒഴിവാക്കുമെന്ന പ്രഖ്യാപനവും ബജറ്റിനെ ജനപ്രിയമാക്കി. യാത്രികരുടെ സുരക്ഷയ്ക്കായി പുതിയ 'രാഷ്ട്രീയ റെയില്‍ സംരക്ഷ കോശ്' എന്ന പുതിയ സേനയ്ക്ക് രൂപം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചതും ഇതേ ബജറ്റില്‍ത്തന്നെ. അഞ്ചു വര്‍ഷത്തേക്കായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ ഇതിന് വേണ്ടി വകയിരുത്തിയത്.

ബജറ്റ് 2018

ബജറ്റ് 2018

രണ്ടാം തവണയും കേന്ദ്ര ബജറ്റില്‍ റെയില്‍വേ കാര്യമായ പരിഗണന സര്‍ക്കാര്‍ നല്‍കി. 2018 ബജറ്റില്‍ 1.48 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നീക്കി വെച്ചത്. ഇത്തവണ റെയില്‍വേയുടെ മൂലധന ചിലവിലായിരുന്നു ശ്രദ്ധ മുഴുവന്‍. ട്രാക്ക് പുതുക്കല്‍, ട്രാക്ക് ഇരട്ടിപ്പിക്കല്‍, ഗേജ് പരിവര്‍ത്തനം, രാജ്യത്തെ 600 ഓളം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബജറ്റ് ചര്‍ച്ച ചെയ്തു.

മറ്റു തീരുമാനങ്ങൾ

ട്രെയിന്‍ 18, ട്രെയിന്‍ 20 പോലെ അത്യാധുനിക സൗകര്യങ്ങളുള്ള ലോകോത്തര ട്രെയിനുകള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ കാലത്താണ്. സാങ്കേതികത മേഖലയിലും വലിയ പരിഷ്‌കാരങ്ങള്‍ റെയില്‍വേ കണ്ടു. സ്റ്റേഷനുകളിലും ട്രെയിനുകളിലും വൈഫൈ, സിസിടിവി ക്യാമറ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം 'ഫോഗ് സേഫ്', 'ട്രെയിന്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് വാര്‍ണിങ് സിസ്റ്റം' തുടങ്ങിയ സംവിധാനങ്ങളും സര്‍ക്കാര്‍ നടപ്പിലാക്കി.

ബജറ്റ് 2019

ബജറ്റ് 2019

2019 വര്‍ഷം 1.6 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്. ട്രെയിന്‍ യാത്ര സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി യാത്രികര്‍ക്കുള്ള സൗകര്യങ്ങള്‍ കൂട്ടാന്‍ ഈ ബജറ്റില്‍ കേന്ദ്രം തീരുമാനിച്ചു. 'ഇന്റഗ്രേറ്റഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് മാനേജ്‌മെന്റ്' സംവിധാനത്തിന്റെ ഭാഗമായി 'നിര്‍ഭയ ഫണ്ട്' സ്ഥാപിച്ചതും ഇക്കാലത്താണ്. യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ നിര്‍ഭയ ഫണ്ട് നിര്‍ണായക ചുവടുവെയ്പ്പായി.

ഉന്നമനം

റെയില്‍വേ ശൃഖല പൂര്‍ണമായും വൈദ്യുതീകരിച്ച ലോകത്ത ആദ്യ രാജ്യമെന്ന ബഹുമതിയും പോയവര്‍ഷമാണ് ഇന്ത്യ കൈവരിച്ചത്. നിലവില്‍ അഹമ്മദാബാദ്, മുംബൈ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ് ഇന്ത്യന്‍ റെയില്‍വേ.

റെയില്‍വേയുടെ ഉന്നമനം മുന്‍നിര്‍ത്തി റെയില്‍വേ ബോര്‍ഡില്‍ അംഗങ്ങളുടെ എണ്ണം എട്ടില്‍ നിന്നും അഞ്ചായി പരിമിതപ്പെടുത്തുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴുള്ള എട്ടു സേവനങ്ങളെ ഒരു കേഡറില്‍ ലയിപ്പിക്കുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്തായാലും ഫെബ്രുവരി ഒന്നിന് നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ബജറ്റിലും റെയില്‍വേക്ക് ഗൗരവപൂര്‍വമുള്ള പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X