2021 വര്‍ഷത്തോടെയാണ് ക്രിപ്റ്റോ കറന്‍സികള്‍ രാജ്യമാകെ ചര്‍ച്ചാ വിഷയമായത്. നിരവധി സാദാരണക്കാരാണ് ക്രിപ്റ്റോ കറന്‍സികളിലെ ബുള്‍ തരംഗത്തില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. എന്നാല്‍ വര്‍ഷാവസാനമായതോടെ ക്രിപ്റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട ചില അനിശ്ചിതത്വം ഉടലെടുത്തു. അതില്‍ പ്രധാനമായത് ക്രിപ്റ്റോ കറന്‍സികള്‍ രാജ്യത്ത് നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു.

എന്നാൽ 2022-23 പൊതു ബജറ്റ് അവതരണത്തോടെ ഈയൊരു കാര്യത്തില്‍ വ്യക്തത കൈവന്നിരിക്കുകയാണ്. ഇനി മുതല്‍ ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചത്. അതായത്, ക്രിപ്റ്റോ കറന്‍സികളെ ഒരു ഡിജിറ്റല്‍ ആസ്തിയായി സര്‍ക്കാര്‍ അംഗീകരിക്കുകയാണെന്ന് ചുരുക്കം.
ഇതോടെ, നിരോധനം സംബന്ധിച്ച ആശയക്കുഴപ്പം ഏറെക്കുറെ അവസാനിച്ചുവെന്നാണ്് വിപണി വിദഗ്ധരും സൂചിപ്പിച്ചത്. ഇത് ഉയര്‍ന്നു വരുന്ന പുതിയ സാങ്കേതിക വിദ്യയോടുള്ള സന്തുലിത സമീപനമായും വിലയിരുത്തപ്പെടുന്നു. അതേസമയം, ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനം നിരക്കിലാകും നികുതി ചുമത്തുകയെന്നത് തിരിച്ചടിയാണ്. നിലവിലുള്ള നികുതി നിരക്കിലെ ഏറ്റവും ഉയര്‍ന്ന തട്ടിലുള്ള നികുതി നിരക്ക് ഏര്‍പ്പെടുത്തുന്നത് സാദാരണക്കാരായ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് മെച്ചമുണ്ടാകില്ല. എങ്കിലും ക്രിപ്റ്റോ ആസ്തികളില്‍ നിന്നുള്ള നേട്ടങ്ങളുടെ നികുതി സംബന്ധിച്ച കാര്യത്തില്‍ വ്യക്തത കൈവന്നതിനെ പോസീറ്റിവായും കണക്കാക്കാം.
പുതിയ ക്രിപ്റ്റോ കറന്‍സി നിയമം, നേരത്തെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ബില്‍ അവതരിപ്പിച്ചില്ല. പിന്നാലെ, കഴിഞ്ഞ ദിവസം പുറത്തുവിട്ട സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലും ഇതു സംബന്ധിച്ച പരാമര്‍ശം ഉണ്ടാകാതിരുന്നതും ക്രിപ്റ്റോ നിക്ഷേപകരുടെ ആശങ്കയേറ്റിയിരുന്നു. നികുതി നിരക്ക് സംബന്ധിച്ച തീരുമാനം കടുത്തതാണെങ്കിലും മേഖലയുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പൂര്‍ണമായും നീങ്ങിക്കിട്ടുന്നത് വന്‍ ആശ്വാസവുമാണ്.
അതേസമയം, ക്രിപ്റ്റോ കറന്‍സികള്‍ ചര്‍ച്ചയായതിന് പിന്നാലെ ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന രൂപയുടെ ഡിജറ്റല്‍ പതിപ്പ് സംബന്ധിച്ചും ഇത്തവണത്തെ കേന്ദ്ര ബജറ്റോടെ വൃക്തത കൈവന്നു. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിര്‍മല സീതാരാമന് വ്യക്തമാക്കി. രാജ്യത്തിന്റെ സ്വന്തം ഡിജിറ്റല്‍ റുപ്പീ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പുറത്തിറക്കുമെന്നും വൈകാതെ ത്ന്നെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റല്‍ കറന്‍സിയുടെ വിതരണം തുടങ്ങുംമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ബ്ലോക്ക് ചെയിന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു.
ഡിജിറ്റല്‍ രൂപ, രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണര്‍വായിരിക്കുമെന്നും കേന്ദ്രധനമന്ത്രി ചൂണ്ടിക്കാട്ടി. ചെലവു കുറഞ്ഞതും അതേസമയം കൂടുതല്‍ കാര്യക്ഷമവുമായ സംവിധാനമായിരിക്കും ഇതെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി. അതേസമയം, ബജറ്റ്് പ്രധാനമായും ശ്രദ്ധകേന്ദ്രകരിച്ചിരിക്കുന്നത് 7 മേഖലകളിലാണ്. പിഎം ഗതിശക്തി, എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനം, ഉത്പാദനശേഷി വര്‍ധിപ്പിക്കും, ഉദിച്ചുയരുന്ന പുതിയ അവസര സാധ്യതകള്‍, ഊര്‍ജ മേഖലയിലെ പരിവര്‍ത്തനം, കാലാവസ്ഥാ- പരിസ്ഥിതി മേഖല, നിക്ഷേപത്തിനുള്ള സഹായം എന്നീ മേഖലകളിലൂന്നിയാണ് ഇത്തവണത്തെ ബജറ്റ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications