ബുള്ളിഷ് റിവേഴ്‌സല്‍! ജൂലൈയിലേക്ക് വാങ്ങാവുന്ന 3 ഓഹരികള്‍; പട്ടികയില്‍ ബാങ്ക് ഓഫ് ബറോഡയും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022-ന്റെ ആദ്യ പകുതിയില്‍ പ്രധാന സൂചികയായ നിഫ്റ്റി ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. റെക്കോഡ് ഉയരത്തില്‍ നിന്നും 18 ശതമാനത്തോളം തിരുത്തല്‍ നേരിടുന്നതിനും ഈ കാലയളവില്‍ വിപണി സാക്ഷ്യംവഹിച്ചു. നിലവില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ ഏറെക്കുറെ നിഫ്റ്റിയും പ്രതിഫലിച്ചിട്ടുണ്ട്. അതിനാല്‍ 2022-ന്റെ രണ്ടാം പകുതിയില്‍ കടുത്ത തിരിച്ചടിയുണ്ടാകാനുള്ള സാധ്യതയും കുറവാണെന്ന് യെസ് സെക്യൂരിറ്റീസിന്റെ ടെക്‌നിക്കല്‍ അനലിസ്റ്റ് അമിത് ത്രിവേദി സൂചിപ്പിച്ചു.

നിഫ്റ്റി

അതേസമയം നിഫ്റ്റി സൂചികയുമായി താരതമ്യം ചെയ്താല്‍ സ്‌മോള്‍ കാപ് വിഭാഗം നിരാശപ്പെടുത്തി. അടിസ്ഥാന സൂചികയേക്കാളും മിഡ് കാപ് വിഭാഗത്തേക്കാളും തിരിച്ചടി സ്‌മോള്‍ കാപ് ഓഹരികളില്‍ ദൃശ്യമായി. ഈ വിഭാഗത്തിലെ ചാഞ്ചാട്ടം മാറി സ്ഥിരത കൈവരിക്കാന്‍ സമയമെടുക്കാം. അതിനാല്‍ സൂക്ഷ്മമായി തെരഞ്ഞെടുത്ത ഓഹരികളില്‍ മാത്രമേ ഇപ്പോള്‍ നിക്ഷേപം നടത്താവൂ.

എന്നാല്‍ വാഹനാനുബന്ധ വ്യവസായം, സിമന്റ്, ഊര്‍ജ വിഭാഗങ്ങളിലെ മിഡ് കാപ് ഓഹരികളില്‍ നിലവിലെ തിരിച്ചടി നിക്ഷേപത്തിനുള്ള അവസരമാണെന്നും അമിത് ത്രിവേദി വ്യക്തമാക്കി. ജൂലൈ മാസത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധ്യതയുള്ള 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ഐഷര്‍ മോട്ടോര്‍സ്

ഐഷര്‍ മോട്ടോര്‍സ്

പ്രമുഖ വാഹന നിര്‍മാതാക്കളാണ് ഐഷര്‍ മോട്ടോര്‍സ്. ഇടത്തരം ഭാരമുള്ള ഇരുചക്ര വാഹന വിഭാഗത്തില്‍ ആഗോള തലത്തില്‍ തന്നെ മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. റോയല്‍ എന്‍ഫീല്‍ഡ് ജനപ്രീതിയാര്‍ജിച്ച ബ്രാന്‍ഡാണ്. അതേസമയം ഈ ലാര്‍ജ് കാപ് ഓഹരി ഇന്ന് ഒരു ശതമാനം ഇടിഞ്ഞ് 2,848 രൂപയിലായിരുന്നു ക്ലോസിങ്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 9 ശതമാനത്തോളവും 3 മാസത്തിനിടെ 22 ശതമാനത്തോളവും നേട്ടം ഐഷര്‍ മോട്ടോര്‍സ് (BSE: 505200, NSE : EICHERMOT) ഓഹരികള്‍ കരസ്ഥമാക്കി. നിലവില്‍ 5, 10, 20, 50, 100, 200- ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്.

ബാങ്ക് ഓഫ് ബറോഡ

ബാങ്ക് ഓഫ് ബറോഡ

പ്രമുഖ പൊതു മേഖല ധനകാര്യ സ്ഥാപനമാണ് ബാങ്ക് ഓഫ് ബറോഡ. 17 വിദേശ രാജ്യങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ ഈ ലാര്‍ജ് കാപ് ഓഹരി 100 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 10 ശതമാനത്തോളം മുന്നേറ്റമുണ്ടായി.

ഇതോടെ ഈവര്‍ഷം ബാങ്ക് ഓഫ് ബറോഡയിലെ (BSE: 532134, NSE : BANKBARODA) നേട്ടം 22 ശതമാനത്തിലേക്കും ഉയര്‍ന്നു. അതേസമയം ഓഹരി 5, 10, 20, 200- ഡിഎംഎ നിലവാരങ്ങള്‍ക്ക് മുകളിലും 50, 100- ദിവസ മൂവിങ് ആവറേജ് നിലവാരത്തിനു തൊട്ടുതാഴേയുമാണ് നില്‍ക്കുന്നത്.

Also Read: കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍Also Read: കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍

ഗോദ്‌റേജ് കണ്‍സ്യൂമര്‍

ഗോദ്‌റേജ് കണ്‍സ്യൂമര്‍

എഫ്എംസിജി വിഭാഗത്തിലെ മുന്‍നിര കമ്പനിയാണ് ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്. ഗാര്‍ഹികാവശ്യങ്ങള്‍ക്കും ശാരീരിക സംരംക്ഷണ വിഭാഗത്തിലുമാണ് ശ്രദ്ധയൂന്നീയിരിക്കുന്നത്. ഗുഡ്‌നൈറ്റ്, ഹിറ്റ്, ഗോദ്‌റേജ് എക്‌സ്‌പേര്‍ട്ട്, നമ്പര്‍.1, സിന്തോള്‍, ന്യൂ തുടങ്ങിയവ ജനപ്രീതിയാര്‍ജിച്ച് ബ്രാന്‍ഡ് ഉത്പന്നങ്ങളാണ്.

അതേസമയം ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ 797 രൂപയിലാണ് ഗോദ്‌റേജ് കണ്‍സ്യൂമര്‍ (BSE: 532424, NSE : GODREJCP) ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 5 ശതമാനവും 3 മാസത്തിനിടെ 16 ശതമാനവും ഓഹരി വില ഉയര്‍ന്നു. നിലവില്‍ ഓഹരി 5, 10, 20, 50, 100- ഡിഎംഎ നിലവാരത്തിനു മുകളിലും 200- ഡിഎംഎയ്ക്ക് താഴേയുമാണ് നില്‍ക്കുന്നത്.

അറയിപ്പ്

അറയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: share market
English summary

Bullish Stocks To Buy: Trend Reversal Bank of Baroda Godrej Properties Eicher Motors For July Series

Bullish Stocks To Buy: Trend Reversal Bank of Baroda Godrej Properties Eicher Motors For July Series
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X