വിപണിയറിഞ്ഞ് കച്ചവടം നടത്തുമ്പോഴാണ് ഏതൊരു ബിസിനസ് വിജയിക്കുന്നതും ലാഭമുണ്ടാക്കുന്നതും. അത്തരത്തിൽ ആരോഗ്യ കാര്യങ്ങളിൽ വലിയ രീതിയിൽ ബോധവാന്മാരായ ഒരു സമൂഹത്തിലാണ് ഇപ്പോൾ നമ്മളെല്ലാം ജീവിക്കുന്നത് എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. പ്രത്യേകിച്ച് ഫിറ്റ്നസിന്റെയും മറ്റും കാര്യത്തിൽ ആളുകൾ കൂടുതൽ സമയവും പണവും ചെലവഴിക്കാൻ തയാറുമാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിൽ മാറ്റിനിർത്താൻ സാധിക്കുന്ന ഒന്നല്ല ജ്യൂസ്. പഴങ്ങളുടെയും വ്യത്യസ്ത പച്ചക്കറികളുടെയും ജ്യൂസുകൾ ശരീരത്തിന് ആവശ്യമായ ന്യൂട്രീഷൻ നൽകുകയും ശരീരത്തിന്റെ നിർജലീകരണം ഇല്ലാതാക്കുകയും ചെയ്യുന്നു. ജ്യൂസ് സെന്ററുകളാകട്ടെ ഇപ്പോൾ ജ്യൂസുകളിൽ വ്യത്യസ്ത കൊണ്ടുവരാനുള്ള മത്സരത്തിലുമാണ്. ഇത് ഭക്ഷണപ്രേമികളെയും ജ്യൂസുകളിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് അനായാസം തുടങ്ങാൻ സാധിക്കുന്ന ഒരു ബിസിനസാണ് ജ്യൂസ് കട അല്ലെങ്കിൽ ജ്യൂസ് സെന്റർ. കുറഞ്ഞ മുതൽമുടക്കിൽ വലിയ ലാഭമുണ്ടാക്കാൻ ഇതിലൂടെ സാധിക്കും.മുനിസിപ്പാലിറ്റിയിൽ നിന്നോ ബന്ധപ്പെട്ട ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ കട തുടങ്ങുന്നതിനുള്ള അനമുതിയെടുക്കുകയെന്നതാണ് ആദ്യത്തെയും പ്രധാനപ്പെട്ടതുമായ കടമ്പ. അതിനായുള്ള മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കി കഴിഞ്ഞാൽ ആവശ്യമായ മിക്സേഴ്സും, കട്ടിംഗ് മെഷ്യനുകളും, റെഫ്രീജറേറ്ററും വാങ്ങി പ്രവർത്തനം ആരംഭിക്കാം. ഇതിനെല്ലാമായി അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ മാത്രമാണ് ചെലവ് വരുന്നത്.

സാധാരണക്കാർ മുതൽ ജിമ്മിൽ പോകുന്നവരും ഫിറ്റ്നസിൽ ശ്രദ്ധിക്കുന്നവരും വരെ വലിയൊരു ഉപഭോക്താക്കളെ ലക്ഷ്യംവെച്ചുകൊണ്ടുവേണം ഈ ബിസിനസ് ആരംഭിക്കാൻ. എല്ലാവർക്കും ഒരുപോലെ എത്തിച്ചേരാനും പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിലായിരിക്കണം സ്ഥലം തിരഞ്ഞെടുക്കാൻ. മികച്ച ആകർഷണീയത ഉറപ്പാക്കാൻ പ്രത്യേക ഡീലുകളും ഓഫറുകളും നൽകണം. ജിമ്മിനടുത്ത് ആരംഭിക്കുന്നത് ആരോഗ്യ ബോധമുള്ള ഉപഭോക്താക്കളെ ആകർഷിക്കാനും സഹായിക്കും.
എല്ലാകാലത്തും ജ്യൂസിന് ആവശ്യക്കാരുണ്ടെന്നത് ജ്യൂസ് കോർണർ ആരംഭിക്കുന്നത് ലാഭകരമായ ഒരു സംരംഭമാണെന്ന് തെളിയിക്കുന്നു. ജ്യൂസുകളുടെ വിപണി വർഷം മുഴുവനും ശക്തമായി തുടരുന്നു. ഇതിനെ കൃത്യമായി പ്രയോജനപ്പെടുത്തിയാൽ ലാഭമുണ്ടാക്കാൻ സാധിക്കും. തങ്ങളുടേതായ ഒരു വ്യത്യസ്ത എന്തിലെങ്കിലും അതായത് ജ്യൂസുകളിലോ, സെന്ററിന്റെ കാഴ്ചയിലോയൊക്കെ കൊണ്ടുവരുന്നതും അഭികാമ്യമാണ്. പ്രൊഫിറ്റ് മാർജിൻ മാറിക്കൊണ്ടിരിക്കുന്നതാണെങ്കിലും 50 മുതൽ 70 ശതമാനം വരെ ഒരു ഗ്ലാസ് ജ്യൂസിൽ നിന്ന് ലാഭമുണ്ടാക്കാൻ സാധിക്കും. അതായത്, ഒരു ദിവസം പതിനായിരം രൂപയുടെ കച്ചവടം നടന്നാൽ ഏറ്റവും കുറഞ്ഞത് 5000 രൂപ ലാഭമായിരിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
