നിങ്ങൾ ഒരു കോളെജ് വിദ്യാർത്ഥിയോ ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യുന്ന ആളോ ആണെങ്കിലും അധിക വരുമാനം മികച്ച ഒരു തിരഞ്ഞെടുപ്പായിരിക്കും. ഒന്നിലധികം സ്രോതസുകളിൽ നിന്നുള്ള വരുമാനം നിങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു തരുന്നതോടൊപ്പം ദീർഘകാല - ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങളിലെത്താനും സഹായിക്കുന്നു.
ഇത്തരത്തിൽ അധിക വരുമാനത്തിന് വിവിധ മാർഗങ്ങളുണ്ട്. ഇതിൽ തന്നെ ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ നിങ്ങൾക്കും ബിസിനസ് തുടങ്ങാൻ സാധിക്കും. 10,000 രൂപയിൽ താഴെ മാത്രം മുതൽ മുടക്കുവരുന്ന അഞ്ച് ബിസിനസ് ആശയങ്ങളാണ് ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്.
അച്ചാർ നിർമാണവും വിപണനവും: ഇന്ത്യൻ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാകത്ത ഒന്നാണ് അച്ചാറുകൾ. പ്രത്യേകിച്ച് നാടൻ രുചികൾക്കിന്നും വലിയ വിപണി സാധ്യതയാണുള്ളത്. അച്ചാറുകൾ വീടുകളിലുണ്ടാക്കി കടകളിൽ കച്ചവടത്തിന് എത്തിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഇത് നിങ്ങൾക്കും ചെയ്യാനാകും. ആകെ ചെലവ് വരുന്നത് അതിനാവശ്യമായ സാധനങ്ങളും പാക്കിംഗ് സൗകര്യവുമാണ്. 10,000 രൂപയിൽ താഴെ മാത്രമേ ഇതിനായി ചെലവാക്കേണ്ടി വരു. മികച്ച മാർക്കറ്റിംഗ് ആശയങ്ങളുംകൂടി ഉണ്ടെങ്കിൽ അധിക വരുമാനത്തേക്കാളും പ്രധാന വരുമാനമായും പരിവർത്തനം ചെയ്യാൻ സാധിക്കും.

ബ്ലോഗിങ്: കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ബ്ലോഗിങ്. വിവിധ ബഹുരാഷ്ട്ര കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ ആളുകളിലേക്ക് എത്തിക്കുന്ന തരത്തിൽ ആർട്ടിക്കിൾസും വെബ്സ്റ്റോറിസും എഴുതുന്ന ബ്ലോർമാർക്ക് അവസരം നൽകുന്നു. ഇന്റർനെറ്റിന്റെ കാലഘട്ടത്തിൽ ബ്ലോഗിങ് ഒരു മികച്ച മാർക്കറ്റിംഗ് തന്ത്രംകൂടിയാണ്. ഒരു ലാപ്ടോപ്പ്/ഡെസ്ക്ടോപ്പുണ്ടെങ്കിൽ 5000 രൂപ മുതൽ മുടക്കിൽ നിങ്ങൾക്കും ബ്ലോഗിങ് ആരംഭിക്കാം.
ചെറു ഭക്ഷണശാലകൾ: ചെറിയ മുതൽമുടക്കിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ആരംഭിക്കാൻ സാധിക്കുന്ന സംരംഭമാണിത്. വീട്ടിലെ പാത്രങ്ങളും വസ്തുക്കളും തന്നെയുപയോഗിച്ച് ഭക്ഷണമുണ്ടാക്കി ആവശ്യക്കാരിലേക്ക് എത്തിക്കാം. ഒന്നോ രണ്ടോ വിഭവങ്ങൾ മാത്രമേയുള്ളൂവെങ്കിലും അവ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണെങ്കിൽ വിജയിക്കുമെന്നുറപ്പാണ്. ഹോസ്റ്റലുകളും മറ്റ് ബാച്ചിലർ താമസ സൗകര്യങ്ങളും കേന്ദ്രീകരിച്ച് പൊതിച്ചോറുപോലെയുള്ള മെസ് ആശയങ്ങൾക്കും മികച്ച സ്വീകര്യതയാണുള്ളത്.
ഓൺലൈൻ ഫിറ്റ്നസ് ഇൻസ്ട്രക്ടർ: കോവിഡ് മഹാമാരിക്ക് ശേഷം ആളുകൾ ഫിറ്റ്നസിന് വലിയ പ്രാധാന്യം നൽകി വരുന്നു. ജിമ്മുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും തിരക്കുകൂടിയാത് ഇതിന്റെ തെളിവാണ്. അതേസമയം നിങ്ങൾ ഒരു ഫിറ്റ്നസ് ട്രെയിനറാണെങ്കിൽ സാങ്കേതികവിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി നിങ്ങൾക്കും മികച്ച വരുമാനം നേടാം. നിരവധിയാളുകളാണ് ഓൺലൈൻ ഫിറ്റ്നസ് കോഴ്സുകൾ തിരഞ്ഞെടുക്കുന്നത്.
ഓൺലൈൻ ട്യൂഷൻ: ഫിറ്റ്നസ് പരിശീലനം പോലെ തന്നെ ഓൺലൈൻ ട്യൂഷനും മികച്ച ഒരു വരുമാന മാർഗമാണ്. ഓൺലൈൻ ട്യൂഷൻ രംഗത്ത് പല ഭീമൻ കമ്പനികളുമുണ്ടെങ്കിലും നിങ്ങൾക്കും ചെറിയ രീതിയിൽ തുടങ്ങാനും മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുന്ന കാര്യമാണത്. ഇതിനായി നിങ്ങൾക്ക് ആകെ ചെലവ് വരുന്നത് ഒരു കമ്പ്യൂട്ടർ സംവിധാനവും ശക്തമായ ഇന്റർനെറ്റ് ലഭ്യതയും ഉറപ്പാക്കുമ്പോൾ മാത്രമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications