ദീപാവലി പുതിയ തുടക്കങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണ്. പുതിയ വീട് വാങ്ങാൻ, പുതിയ വാഹനം വാങ്ങാൻ, പുതിയ നിക്ഷേപ പദ്ധതിയിൽ ചേരാൻ തുടങ്ങി എല്ലാം തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം. ദീപാവലി ദിവസം കഴിഞ്ഞെങ്കിലും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന ഇളവുകളും കിഴിവുകളും അവസാനിച്ചിട്ടില്ല. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സഫലമാക്കാൻ ഏറ്റവും അനുയോജ്യമായ സമയവും ദീപാവലിയാണ്. നിരവധി ഓഫറുകൾ വ്യത്യസ്ത ധനകാര്യ സ്ഥാപനങ്ങൾ നൽകുന്നുണ്ട്. പക്ഷെ ആ ഓഫറുകൾ സ്വീകരിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെ എന്ന് പരിശോധിക്കാം.
എന്താണ് ഓഫർ
ദീപാവലി ഉത്സവത്തോടനുബന്ധിച്ച് നിരവധി ബാങ്കുകൾ വ്യത്യസ്ത ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് എച്ച്‌ഡിഎഫ്‌സി ബാങ്ക് ശമ്പളമുള്ള വ്യക്തികൾക്കും ബിസിനസ്സ് ഉടമകൾക്കും 8.5 ശതമാനം പലിശ നിരക്കിൽ ഹോം ലോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം പ്രോസസ്സിംഗ് ഫീസിൽ 50 ശതമാനം കിഴിവും ലഭിക്കും.അതുപോലെ, പഞ്ചാബ് നാഷണൽ ബാങ്കും ബാങ്ക് ഓഫ് ബറോഡയും പ്രതിവർഷം 8.40 ശതമാനം പലിശ നിരക്കിൽ പ്രത്യേക ഭവന വായ്പയും നൽകുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാകട്ടെ 700 ന് മുകളിൽ ക്രെഡിറ്റ് സ്കോറുള്ള ഉപഭോക്താവിന് പലിശ നിരക്കിൽ 65 ബേസിസ് പോയിന്‍റ് ഇളവ് നൽകുന്നു.

ഡൗൺ പേയ്മെന്‍റ് തുക
പുതിയ വീട് വാങ്ങുമ്പോൾ ഡൗൺ പേയ്മെന്‍റ് നൽകേണ്ടി വരും. ആകെ തുകയുടെ 10 മുതൽ 30 ശതമാനം വരെയാണ് സാധാരണയായി ഡൗൺ പേയ്മെന്‍റ് നൽകേണ്ടി വരിക. ആ പണം ഉറപ്പാക്കണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗ നിർദ്ദേശം അനുസരിച്ച് ലോൺ-ടു-വാല്യൂ അനുപാതം 30 ലക്ഷം രൂപയിൽ താഴെയുള്ള പ്രോപ്പർട്ടികൾക്ക് 90 ശതമാനത്തിൽ കൂടരുത്. 30 മുതൽ 75 ലക്ഷം വരെയുള്ള പ്രോപ്പർട്ടികൾക്ക് 80 ശതമാനത്തിൽ കൂടാൻ പാടില്ല. 75 ലക്ഷത്തിന് മുകളിലാണെങ്കിൽ ലോൺ-ടു-വാല്യൂ അനുപാതം 75 ശതമാനമാണ്. സ്വന്തമായി വീടെന്ന സ്വപ്നത്തിന്‍റെ ആദ്യ ചിലവാണ് ഡൗൺ പേയ്‌മെന്‍റ്. അത് കൊണ്ടു തന്നെ അത് കണ്ടെത്താൻ ഒരു സേവിംഗ്സ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ബിൽഡറുടെ പശ്ചാത്തലം
വീടിന്‍റെ ഗുണനിലവാരവും വിശ്വാസ്യതയും ഏറ്റവും പ്രധാനപ്പെട്ടതാണ്. അത് കൊണ്ട് തന്നെ ബിൽഡറുടെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയും ചെയ്യരുത്. ഏത് ബിൽഡറിൽ നിന്നാണോ വീട് വാങ്ങുന്നത്, അവരുടെ പശ്ചാത്തലും സമഗ്രമായി പരിശോധിക്കണം. വിശ്വസനീയമായ ബിൽഡർമാരിൽ നിന്നും വീട് വാങ്ങുമ്പോൾ ഗുണനിലവാരത്തിനൊപ്പം വാങ്ങുന്ന പ്രക്രിയയും എളുപ്പമാകും.
ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീട് നൽകുന്ന ബിൽഡറെ പെട്ടെന്ന് തിരഞ്ഞെടുക്കാതെ ഉയർന്ന ഗുണനിലവാരവും വിപണിയിൽ പ്രശസ്തമായതുമായ ബിൽഡറെ മാത്രം തിരഞ്ഞെടുക്കുക എന്ന് സാരം.
ഓഫറുകളിൽ വീഴരുത്
ഉത്സവ സമയങ്ങളിൽ ഡെവലപ്പർമാർ നൽകുന്ന കിഴിവുകൾ ആകർഷകമായിരിക്കും, എന്നാൽ അത്തരം ഓഫറുകൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് വസ്തുവിന്റെ യഥാർത്ഥ വിലയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ചിലപ്പോൾ ചില ബിൽഡർമാർ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് വിലകൾ ഉയർത്തിയേക്കാം. അത് കൊണ്ടു തന്നെ കൃത്യമായ വിശകലനം നടത്തുക.
സമ്പത്തിനനുസരിച്ച വീട് വാങ്ങുന്ന വീട് നിങ്ങളുടെ സമ്പത്തിന് അനുസരിച്ചുള്ളതായിരിക്കണം. അല്ലെങ്കിൽ പ്രതിമാസ ഇഎംഐ അടക്കം ഭാവിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കും. അത് കൊണ്ടു തന്നെ ഭാവിയിലെ തിരിച്ചടവ് തുക അടക്കം മനസിലാക്കി അതിന് അനുസരിച്ച വീട് വാങ്ങുക.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications