A Oneindia Venture

എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ ലഭിക്കുമോ? ബാങ്ക് ഇടപാടുകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും അതെങ്ങനെ ഉപയോഗപ്പെടുത്താം?

രാജ്യത്തെ പൗരന്മാര്‍ക്ക് യൂനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യാണ് ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്. 12 അക്ക നമ്പറോട് കൂടിയ ഈ കാര്‍ഡ് വ്യക്തിഗത തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. അ

രാജ്യത്തെ പൗരന്മാര്‍ക്ക് യൂനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യാണ് ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്. 12 അക്ക നമ്പറോട് കൂടിയ ഈ കാര്‍ഡ് വ്യക്തിഗത തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. അധാര്‍ എടുക്കല്‍ സങ്കീര്‍ണതകളൊന്നുമില്ലാതെ എളുപ്പം ചെയ്യാവുന്ന കാര്യമാണ്.

എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ ലഭിക്കുമോ? ബാങ്ക് ഇടപാടുകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും അതെങ്ങനെ ഉപയോഗപ്പെട

പ്രായം, ലിംഗം, തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കാതെ തന്നെ ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും ആധാര്‍ ലഭിക്കുന്നതിനായി സ്വമേധയാ എന്റോള്‍ ചെയ്യാവുന്നതാണ്. എന്റോള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയെ സംബന്ധിച്ചുള്ള വ്യക്തിഗവ വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും എന്റോള്‍ ചെയ്യുന്ന സമയത്ത് ശേഖരിക്കും. ഇത് പൂര്‍ണമായും സൗജന്യമായി ലഭിക്കുന്ന സേവനമാണ്.

Read More : ഏത് ക്രെഡിറ്റ് കാര്‍ഡ് തെരഞ്ഞെടുക്കുമെന്ന കണ്‍ഫ്യൂഷനിലാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

യുഐഡിഎഐ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഒരു വ്യക്തി ഒറ്റത്തവണ മാത്രമേ ആധാറിനായി എന്റോള്‍ ചെയ്യേണ്ടതുളളൂ. എന്റോള്‍ ചെയ്യുവാന്‍ ഒന്നിലധികം തവണ ശ്രമിച്ചാലും ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കിക്കൊണ്ട് ഒരൊറ്റ ആധാര്‍ മാത്രമേ ഒരു വ്യക്തിയുടെ പേരില്‍ ലഭിക്കുകയുള്ളൂ. വ്യക്തിഗത വിവരങ്ങളുടെയും ബയോ മെട്രിക് വിവരങ്ങളുടേയും സഹായത്താലാണ് ഈ ആധാര്‍ ഡ്യൂപ്ലിക്കേഷന്‍ സംഭവിക്കുന്നത് ഒഴിവാക്കുന്നത്.

Read More: ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

എന്‍ആര്‍ഐ (നോണ്‍ റെസിഡന്റ് ഇന്ത്യന്‍) അഥവാ വിദേശ ഇന്ത്യക്കാരായ വ്യക്തികള്‍ക്കും അവരുടെ പേരില്‍ ആധാര്‍ എടുക്കുവാന്‍ സാധിക്കും. എന്നാല്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വച്ചാല്‍, എന്‍ഐര്‍ഐ ആയിട്ടുള്ള ഒരു വ്യക്തിയ്ക്ക് ആധാര്‍ എടുക്കണമെങ്കില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരിച്ചറിയല്‍ രേഖയായി സമര്‍പ്പിച്ചെങ്കില്‍ മാത്രമേ എന്‍ആര്‍ഐ വ്യക്തികള്‍ക്ക് ആധാര്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ.

Read More: നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

നമുക്കെല്ലാവര്‍ക്കും പലപ്പോഴും ഉണ്ടായിട്ടുള്ള ഒരു സംശയമാണ്, നമ്മുടെ ബന്ധിക്കളോ സുഹൃത്തുക്കളോ ആയ എന്‍ആര്‍ഐ വ്യക്തികള്‍ക്ക് ബാങ്കിംഗ് ആവശ്യങ്ങള്‍ക്കായും, മൊബൈല്‍ കണക്ഷനും പാന്‍ കാര്‍ഡ് പോലുള്ള മറ്റ് സുപ്രധാന സേവനങ്ങളും ലഭിക്കുന്നതിനായി ആധാര്‍ ഉപയോഗിക്കാമോ എന്നത്.

Read More: പണപ്പെരുപ്പം വില്ലനായേക്കാം! ആശങ്കകള്‍ ഒഴിവാക്കാന്‍ ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ ഇങ്ങനെ ആസൂത്രണം ചെയ്യാം

ബാങ്കുകള്‍, ടെലികോം കമ്പനികള്‍ തുടങ്ങി അതാത് സേവന ദാതാക്കളോ ആദായ നികുതി വകുപ്പോ ഉപയോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയാല്‍ ഈ നിബന്ധനകള്‍ എന്‍ആര്‍ഐ വ്യക്തികളും പാലിക്കേണ്ടതായി വരുമെന്നാണ് യുഐഡിഎഐ പറയുന്നത്. അത് പ്രകാരമുള്ള വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി എന്‍ആര്‍ഐ വ്യക്തി പ്രസ്തുത സേവന ദാതാവുമായി ബന്ധപ്പെടേണ്ടി വരും.

Read More : 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

ഓണ്‍ലൈനായും നമുക്ക് ആധാര്‍ നമ്പര്‍ വെരിഫൈ ചെയ്യുവാന്‍ സാധിക്കും. നിങ്ങളുടെ ആധാര്‍ മാറ്റാരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കില്‍ ഇതുവഴി അത കണ്ടെത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം പറ്റുന്നതോ മറ്റ് തട്ടിപ്പുകളോ നമുക്ക് ഇങ്ങനെ ഒഴിവാക്കാം.

Read More: വിമാന യാത്ര സാധാരണക്കാര്‍ക്കും കീശയിലൊതുങ്ങും; 70 വിമാനങ്ങളുമായി രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ സംരംഭം

യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ uidai.gov.in എന്ന വെബ്‌സൈറ്റിലൂടെ ഇത് പരിശോധിക്കുവാന്‍ സാധിക്കും. ഹോം പേജിലെ മൈ ആധാര്‍ ഓപ്ഷനില്‍ നിന്നും ആധാര്‍ സര്‍വീസസ് തെരഞ്ഞെടുക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X