ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം നിഷേധിക്കാറുണ്ടോ? മുഴുവന്‍ തുകയും കിട്ടും; നിയമം കൂടെയുണ്ട്

ആരോ​ഗ്യ സുരക്ഷക്കു വേണ്ടിയാണ് ആളുകൾ ഇൻഷുറൻസ് സ്കീമുകൾ തിരഞ്ഞെടുക്കുന്നത്. ആശുപത്രി വാസത്തിനും, ചികിത്സക്കുമെല്ലാം ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ രോ​ഗികൾക്ക് കാര്യമായ സാമ്പത്തിക നഷ്ടം സംഭവിക്കുന്നില്ല. കാരണം നിങ്ങൾ പ്രീമിയം അടക്കുന്നതിനാൽ ഇൻഷുറർ നേരിട്ടായിരിക്കും ആശുപത്രി ബില്ലുകൾ അടക്കുന്നത്. ഇതിനാൽ രോ​ഗിക്ക് പണരഹിത ചികിത്സ ഉറപ്പാക്കാം. അടിയന്തിര മെഡിക്കൽ സാഹചര്യത്തിൽ പോലും ഇത് ഉപകാരപ്ര​ദമാവുന്നു.

എങ്കിലും പണരഹിത ചികിത്സ എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടാറില്ല. കാരണം സെറ്റിൽമെന്റിനെ കുറിച്ചും പണമടയ്ക്കൽ വൈകിയതിനെക്കുറിച്ചും ആശുപത്രി-ഇൻഷുറർ തർക്കങ്ങൾ സമീപകാലത്തായി സംഭവിക്കുന്നുണ്ട്. ഇത് രോ​ഗികൾക്ക് പോലും തടസ്സം സൃഷ്ടിക്കുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഇൻഷുറൻസ് സ്കീമിൻ്റെ പണരഹിത ചികിത്സയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ കുറിച്ച് വിശദമായി അറിയാം;

ആശുപത്രി- ഇൻഷുറർ തർക്കം

ആശുപത്രികൾ ചികിത്സയ്ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന് ഇൻഷുറർമാർ കരുതുന്നു. എന്നാൽ ഇൻഷുറർമാർ പേയ്‌മെന്റുകൾ മന്ദഗതിയിലാക്കുന്നുവെന്ന് ആശുപത്രികളും ആരോപിക്കുന്നു. ഒരു ആശുപത്രി ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയിൽ വന്നാലും, ഇരുവർക്കുമിടയിൽ തർക്കങ്ങൾ തുടർന്നാൽ സ്കീം പ്രകാരം രോ​ഗികൾക്ക് കൃത്യമായി ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇത് ​ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കും.

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയെ കുറിച്ച് രോ​ഗികൾ അറിയേണ്ടതെല്ലാം

രോഗികൾക്ക് പ്രതിസന്ധിയുണ്ടാക്കും

ഇൻഷുറൻസ് സ്കീമിനു കീഴിൽ പണരഹിത ചികിത്സ പ്രതീക്ഷിക്കുന്ന രോഗികൾക്ക് ചികിത്സക്കു മുന്നേ ആശുപത്രിയിൽ അമിതമായ പണം അടക്കേണ്ടി വരുന്നു. ഇതിനു വേണ്ടി കൂടെയുള്ളവർ വായ്പ എടുക്കേണ്ടി വരികയും ചെയ്തേക്കാം. എന്നിട്ടും ഈ തുക ഇൻഷൂറൻസ് സ്കീം പ്രകാരം റീഫണ്ട് ലഭിക്കാൻ നീണ്ട പ്രക്രിയകൾ നേരിടേണ്ടി വരുന്നു. ഇത് രോ​ഗികളെയും കൂടെയുള്ളവരെയും സാമ്പത്തിക സമ്മർദ്ദത്തിലാക്കും. പല അവസരങ്ങളിലും പണമില്ലാതെ ചികിത്സ നിഷേധിക്കേണ്ടി വരുന്ന ഘട്ടങ്ങളും സംഭവിച്ചേക്കാം. അതിനാൽ മുൻകൂട്ടി പണരഹിത ചികിത്സ ലഭിക്കുന്നില്ലെങ്കിൽ കടുത്ത പ്രതിസന്ധികൾ നേരിടേണ്ടി വരും.

അതിനാൽ ഇത്തരം പ്രശ്നങ്ങൾ സംഭവിക്കാതിരിക്കാൻ ചില കാര്യങ്ങൾ നിങ്ങൾക്ക് മുൻകൂട്ടി ചെയ്യാം. അവ എന്തെല്ലാമെന്ന് അറിയാം;

1. നെറ്റ്‌വർക്ക് ആശുപത്രികൾ കണ്ടെത്തുക

ആദ്യം തന്നെ നിങ്ങളുടെ ഇൻഷുററുടെ നിലവിലുള്ള നെറ്റ്‌വർക്ക് ആശുപത്രികളുടെ ലിസ്റ്റ് വാങ്ങുക. മാത്രമല്ല ഇടക്കിടെ ഈ ലിസ്റ്റ് പരിശോധിക്കുക. നിങ്ങൾക്ക് ചികിത്സ ആവശ്യമായി വരുമ്പോൾ ഈ ആശുപത്രികൾ ഇപ്പോഴും ലിസ്റ്റിലുണ്ടോ എന്ന് ഉറപ്പു വരുത്തുക. നിങ്ങൾക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെങ്കിലും ചെറിയ തുക സൂക്ഷിക്കുന്നത് നല്ലതാണ്. ചില ചെലവുകൾ നിങ്ങളുടെ പ്ലാനിൽ ഉൾക്കൊള്ളണം എന്നില്ല.

2. പണരഹിത ചികിത്സ നിഷേധിക്കപ്പെട്ടാൽ ഈ കാര്യം ശ്രദ്ധിക്കണം

ലിസ്റ്റിലുള്ള ആശുപത്രി പണരഹിത ചികിത്സ നിഷേധിച്ചാൽ അതിൻ്റെ കാരണം രേഖാമൂലം കൈപ്പറ്റുകയും ഈ വിവരം നിങ്ങളുടെ ഇൻഷുററെ അറിയിക്കുകയും ചെയ്യുക. ഇൻഷുറർമാർ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഇതിന് മറുപടി നൽകണം. മുൻകൂട്ടി പണമടയ്ക്കണമെങ്കിൽ അത് റീഫണ്ട് ചെയ്യുന്നതിന് എല്ലാ ബില്ലുകളും ഡിസ്ചാർജ് വിവരങ്ങളും മെഡിക്കൽ രേഖകളും സൂക്ഷിക്കണം. ഇവ റീഫണ്ടിന് ആവശ്യമായിരിക്കും. മാത്രമല്ല ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടർന്നാൽ ഉടൻ തന്നെ ഇൻഷുറൻസ് ഓംബുഡ്‌സ്മാനിലോ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയിലോ (IRDAI) നിങ്ങൾക്ക് പരാതി നൽകാം.

ഇന്ത്യയിലെ ആരോ​ഗ്യ മേഖലയും ഇൻഷുറൻസ് മേഖലയും തമ്മിലുള്ള തർക്കങ്ങളാണ് ഇത്തരം പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. രോ​ഗികൾക്ക് കൃത്യമായി ചികിത്സ ലഭിക്കാതിരിക്കുന്നതും, സാമ്പത്തിക സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നതും വലിയ തെറ്റാണ്. നിങ്ങൾ ഒരു ആ​രോ​ഗ്യ ഇൻഷുറൻസ് സ്കീമിന് അപേക്ഷിക്കുമ്പോൾ അവരുടെ ആനുകൂല്യങ്ങളെ കുറിച്ചും, നെറ്റ്‌വർക്ക് ആശുപത്രികളെ കുറിച്ചും, പണരഹിത ചികിത്സയെ കുറിച്ചും മനസിലാക്കുക.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X