ഭൂരിഭാഗം ആളുകളും നിക്ഷേപങ്ങളെ ഒരു വരുമാന മാർഗമായി ഉപയോഗിക്കുന്നതോടൊപ്പം, നിക്ഷേപങ്ങളിലെ പലിശ കൂടിച്ചേരുന്ന പദ്ധതികളെ തിരഞ്ഞെടുക്കാനും അവർ ശ്രദ്ധിക്കുന്നു. മൂച്വൽ ഫണ്ട് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ. പി) അത്തരത്തിൽ വർഷങ്ങളോളം സമ്പത്ത് കെട്ടിപ്പടുക്കുന്നതിനും ഒരു വലിയ തുക സ്വന്തമാക്കാനുമുള്ള മികച്ചൊരു മാർഗമാണ്. മൂച്വൽ ഫണ്ട് എസ്.ഐ. പികൾ ലാഭകരമാണെങ്കിലും, ശരിയായ ഫണ്ട് കണ്ടെത്തുകയും ദീർഘകാലം നിക്ഷേപം നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്. മൂച്വൽ ഫണ്ടുകളിലെ എസ്.ഐ.പികൾ മുൻകൂട്ടി നിശ്ചയിച്ച തുക പതിവായി നിക്ഷേപിക്കാൻ നിക്ഷേപകരെ പ്രാപ്തരാക്കുന്നു.
എസ്.ഐ.പിയുടെ ഏറ്റവും പ്രബലമായ രൂപമാണ് പ്രതിമാസ എസ്.ഐ.പി. അതിൽ ഓരോ മാസവും ഒരു നിശ്ചിത തീയതിക്ക്, തിരഞ്ഞെടുത്ത പദ്ധതിയിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കാൻ നിങ്ങൾക്ക് സാധിക്കുന്നു. മൂച്വൽ ഫണ്ട് കോമ്പൗണ്ടിങ് നിങ്ങളുടെ നിക്ഷേപ ഫണ്ടുകളിൽ പലിശ നേടാനും അതിലെ വരുമാനം വീണ്ടും നിക്ഷേപിക്കാനും അനുവദിക്കുന്നു. അതായത് 20 വയസിൽ 1000 രൂപയും 30 വയസിൽ 3000 രൂപയും 40 വയസിൽ 4000 രൂപയും നിക്ഷേപിക്കാൻ തുടങ്ങിയാൽ, 60 വയസാകുമ്പോൾ നിങ്ങൾക്ക് കോടീശ്വരനായി വിരമിക്കാൻ സാധിക്കും. പലിശ കൂടിച്ചേരുന്നതും നിക്ഷേപ തുക ഉയരുന്നതുമാണ് അതിന് കാരണം.

അതിലെ കണക്കുകൂട്ടൽ നോക്കിയാൽ, ഒരു മൂച്വൽ ഫണ്ട് പദ്ധതിയിൽ പ്രതിമാസം 1,000 രൂപയുടെ എസ്.ഐ.പി 12 ശതമാനം വാർഷിക റിട്ടേണിൽ 40 വർഷത്തെ നിക്ഷേപത്തിലൂടെ, നിങ്ങളെ 1.19 കോടി രൂപയിലേക്ക് എത്തിക്കുന്നു. ഈ പ്രതിമാസ എസ്.ഐ.പി ഓരോ വർഷവും 10 ശതമാനം വർധിപ്പിക്കുമ്പോൾ , നിങ്ങളുടെ ആകെ തുക 3.5 കോടി രൂപയാകുന്നു. ഇനി നിങ്ങൾ എസ്.ഐ.പിയിൽ 3,000 രൂപ നിക്ഷേപിക്കുകയും 12 ശതമാനം വാർഷിക റിട്ടേണിൽ തന്നെ 30 വർഷമായി കുറയ്ക്കുകയും ചെയ്‌താൽ നിങ്ങളുടെ വരുമാനം 1.05 കോടി രൂപയായിരിക്കും. ഓരോ വർഷവും എസ്.ഐ.പി തുക 10 ശതമാനം വർധിപ്പിക്കുകയാണെങ്കിൽ, ആകെ തുക 2.65 രൂപയായിരിക്കും.
കോമ്പൗണ്ടിങ് എന്നത് നിങ്ങളുടെ നിക്ഷേപ തുകയിൽ മാത്രമല്ല, അതിലെ പലിശയിലും വരുമാനം നേടുന്ന പ്രക്രിയയാണ്. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ പണം, പണത്തിന്മേൽ പണമായി കൂടിച്ചേരുന്നു. ഇത് വ്യക്തമാക്കുന്നത്, നിങ്ങളുടെ നിക്ഷേപത്തെ നേരത്തെ തന്നെ ആരംഭിക്കണമെന്നാണ്. അങ്ങനെ അത്രയും വലിയ കാലയളവ് ഉണ്ടാകുമ്പോൾ, നിങ്ങളുടെ നിക്ഷേപം വർധിക്കുകയും അതുവഴി നിങ്ങളുടെ വരുമാനം ഉയരുകയും ചെയ്യുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
