A Oneindia Venture

10000 രൂപയുടെ എസ്ഐപി നൽകിയത് 19 ലക്ഷം; നേട്ടം മാത്രം നൽകിയ 10 മ്യൂച്വൽ ഫണ്ടുകൾ, കൂടെ കൂട്ടുന്നോ?

ഓഹരി വിപണിയിലെ നിക്ഷേപം ഉയർന്ന അപകട സാധ്യതയുള്ളതാണ്. അതുകൊണ്ടു തന്നെ കൃത്യമായ ധാരണ ഉണ്ടെങ്കിൽ മാത്രമേ ഓഹരി നിക്ഷേപത്തിലൂടെ ഉയർന്ന നേട്ടമുണ്ടാക്കാൻ സാധിക്കുകയുള്ളു. എന്നാൽ മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം താരതമ്യേന അപകടം കുറഞ്ഞതും എല്ലാവർക്കും നിക്ഷേപിക്കാൻ സാധിക്കുന്നതുമാണ്. കാരണം ഫണ്ട് മാനേജർമാരാണ് നിക്ഷേപം കൈകാര്യം ചെയ്യുന്നത് തന്നെ. വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക ലക്ഷ്യം മുന്നിൽ കണ്ട് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ

നിക്ഷേപത്തിന്‍റെ ഭൂരിഭാഗവും കമ്പനികളുടെ ഷെയറുകളില്‍/സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്കീം ആണ് ഇക്വിറ്റി ഫണ്ട്. ഇവ ഗ്രോത്ത് ഫണ്ടുകള്‍ എന്നും അറിയപ്പെടുന്നു. ഇക്വിറ്റി ഫണ്ടുകള്‍ ആക്ടീവോ പാസീവോ ആയിരിക്കാം. അതായത്, ഒരു ആക്ടീവ് ഫണ്ടില്‍, ഒരു ഫണ്ട് മാനേജര്‍ വിപണിയെ നിരീക്ഷിച്ച്, കമ്പനികളില്‍ ഗവേഷണം നടത്തി, പെര്‍ഫോമന്‍സ് പരിശോധിച്ച്, നിക്ഷേപിക്കാന്‍ മികച്ച ഓഹരികള്‍ കണ്ടെത്തും. ഒരു പാസീവ് ഫണ്ടില്‍, ഫണ്ട് മാനേജര്‍ സെന്‍സെക്സ് അല്ലെങ്കില്‍ നിഫ്റ്റി ഫിഫ്റ്റി പോലെയുള്ള പ്രശസ്തമായ ഒരു മാര്‍ക്കറ്റ് ഇന്‍ഡെക്സ്‌ പ്രതിഫലിപ്പിക്കുന്ന ഒരു പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കും.

10000 രൂപയുടെ എസ്ഐപി നൽകിയത് 19 ലക്ഷം; നേട്ടം മാത്രം നൽകിയ 10 മ്യൂച്വൽ ഫണ്ടുകൾ, കൂടെ കൂട്ടുന്നോ?

അതിനു പുറമേ, വിപണി മൂലധനത്തിന് അനുസൃതമായും ഇക്വിറ്റി ഫണ്ടുകളെ വിഭജിക്കാനിടയുണ്ട്. അതായത് ഒരു കമ്പനിയുടെ മൊത്തം ഇക്വിറ്റിയുടെ മൂലധന വിപണി മൂല്യങ്ങള്‍ എത്രയാണെന്ന് കണക്കാക്കിക്കൊണ്ടായിരിക്കും ഇപ്രകാരം ചെയ്യുക. ലാര്‍ജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മോള്‍ അല്ലെങ്കില്‍ മൈക്രോ ക്യാപ്പ് ഫണ്ടുകള്‍ തുടങ്ങിയവയാണിവ.

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ

ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാൻ അനുയോജ്യമായ ഒരു മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി. വിപണി സാഹചര്യം എന്തായിരുന്നാലും, ഒരു നിശ്ചിത തുക, സ്ഥിരമായി വിപണിയിൽ നിക്ഷേപിക്കുകയാണ് ഇതിലൂടെ ചെയുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ സമ്പത്ത് സൃഷ്ടിക്കാൻ അനുയോജ്യമായ ഒരു മാർഗം കൂടിയാണിത്.

മികച്ച നേട്ടം നൽകിയ ഫണ്ടുകൾ

കഴിഞ്ഞ 5 വർഷത്തിനിടെ മികച്ച ലാഭം നൽകിയ 10 മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ എന്ന് നോക്കാം.33.22% മുതൽ 48.52% വരെ ലാഭമാണ് ഫണ്ടുകൾ നൽകിയത്.

ക്വാണ്ട് സ്മാൾക്യാപ് ഫണ്ട്

ഏറ്റവുമധികം നേട്ടം നൽകിയത്, ക്വാണ്ട് സ്മാൾക്യാപ് ഫണ്ടാണ്. ഈ ഫണ്ടിൽ 10,000 രൂപയുടെ എസ്ഐപി നിക്ഷേപം അഞ്ച് വർഷം കൊണ്ട് 48.52% നേട്ടത്തോടെ 19.01 ലക്ഷം രൂപയായി മാറുമായിരുന്നു. രണ്ടാമതായി മികച്ച നേട്ടം നൽകിയ ക്വാണ്ട് മിഡ്ക്യാപ് ഫണ്ടിലെ 10,000 രൂപയുടെ എസ്ഐപി നിക്ഷേപം 37.46% ഉയർന്ന് 14.81 ലക്ഷം രൂപയിലുമെത്തും. സ്മാൾക്യാപ് വിഭാഗത്തിലെ വലിയ സ്കീമായ നിപ്പോൺ ഇന്ത്യ സ്മാൾക്യാപ് ഫണ്ടിൽ 10,000 രൂപയുടെ എസ്ഐപി നിക്ഷേപം നടത്തിയ വ്യക്തിക്ക് 37.4% നേട്ടത്തോടെ 14.79 ലക്ഷം രൂപയാണ് തിരികെ ലഭിക്കുക.

1. ക്വാണ്ട് സ്മാൾക്യാപ് ഫണ്ട്, 48.52%, 1,901,488.91 രൂപ

2. ക്വാണ്ട് മിഡ്ക്യാപ് ഫണ്ട്, 37.46%, 1,481,473.16 രൂപ

3. നിപ്പോൺ ഇന്ത്യ സ്മാൾക്യാപ് ഫണ്ട്, 37.4%, 1,479,532.93

4. ക്വാണ്ട് ഫ്ലെക്സിക്യാപ് ഫണ്ട്, 36.51%, 1,449,704.29 രൂപ

5. ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്, 35.88%, 1,428,661.33 രൂപ

6. എച്ച്എസ്ബിസി സ്മാൾക്യാപ് ഫണ്ട്, 33.82%, 1,362,349.31 രൂപ

7. എസ്ബിഐ കോണ്ട്ര ഫണ്ട്, 33.56%, 1,353,971.16 രൂപ

8. ബാങ്ക് ഓഫ് ഇന്ത്യ സ്മാൾക്യാപ് ഫണ്ട്, 33.55%, 1,353,842.64 രൂപ

9. ഫ്രാങ്ക്ളിൻ ഇന്ത്യ സ്മാളർ കോസ് ഫണ്ട്, 33.27%, 1,345,052.9 രൂപ

10. എച്ച്ഡിഎഫ്സി സ്മാൾക്യാപ് ഫണ്ട്, 33.22%, 1,343,394.33 രൂപ

ഫണ്ടിന്റെ പേര്, ശതമാനാടിസ്ഥാനത്തിലുള്ള റിട്ടേൺ, അഞ്ച് വർഷത്തെ 10,000 രൂപ എസ്ഐപി നിക്ഷേപത്തിന്റെ നിലവിലെ മൂല്യം എന്ന രീതിയിലാണ് മുകളിൽ ഫണ്ടുകളെ വിലയിരുത്തിയിരിക്കുന്നത്. 2019 ഫെബ്രുവരി 22 മുതൽ 2022 ഫെബ്രുരി 22 വരെയുള്ള കാലയളവ് അടിസ്ഥാനമാക്കിയുള്ള നേട്ടമാണ് നൽകിയിരിക്കുന്നത്.

പൂർണമായും സുരക്ഷിതമല്ല

മ്യൂച്വൽ ഫണ്ട് നിക്ഷേപവും വിപണി അധിഷ്ഠിതമാണ്. അതുകൊണ്ടു തന്നെ അതിന്റേതായ അപകട സാധ്യതകളുണ്ട്. നിക്ഷേപം നടത്തുന്നതിന് മുൻപ് കൃത്യമായി വിലയിരുത്തുക.

അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X