കടലാസ് രഹിത ഇടപാടുകൾ വർദ്ധിച്ചതോടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മറന്നു വെയ്‌ക്കുന്നതോ നഷ്‌ടപ്പെടുത്തുന്നതോ ആയ ആളുകളുടെ എണ്ണവും കൂടി. സാധനങ്ങൾ വാങ്ങിയ ശേഷം ഷോപ്പുകളിലും പെട്രോൾ പമ്പുകളിലും എടിഎമ്മുകളിലും ആളുകൾ കാർഡുകൾ മറന്നു വെയ്‌ക്കാറുണ്ട്. എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളും കാർഡ് നൽകുന്ന മറ്റ് കമ്പനികളും ഇടയ്ക്കിടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങളും അറിയിപ്പുകളും നൽകാറുണ്ട്.
നിങ്ങളുടെ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് നഷ്‌ടപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ബാങ്കിന്റെ ഹെൽപ്പ് ലൈൻ നമ്പറിലോ ടോൾ ഫ്രീ നമ്പറിലോ വിളിച്ച് റിപ്പോർട്ടുചെയ്യുക. കൂടാതെ ബാങ്കിന്റെ ഓൺലൈൻ ബാങ്കിംഗ് പോർട്ടൽ വഴി കാർഡ് ഹോട്ട്‌ലിസ്റ്റ് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ കഴിയും. അതുമല്ലെങ്കിൽ നിങ്ങളുടെ ബാങ്ക് ശാഖയിൽ നേരിട്ട് പോയി കാർഡ് ബ്ലോക്ക് അല്ലെങ്കിൽ ഹോട്ട്‌ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടാവുന്നതാണ്. കാർഡ് ബ്ലോക്ക് ചെയ്‌ത് കഴിഞ്ഞാൽ ഉപഭോക്താവിന്റെ ഫോൺ നമ്പറിലേക്ക് സന്ദേശം ലഭിക്കുന്നതാണ്.

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടിൽ ബാലൻസ് ഉണ്ടെങ്കിലും, അല്ലെങ്കിൽ നഷ്‌ടപ്പെട്ട ക്രെഡിറ്റ് കാർഡിൽ ഉയർന്ന വായ്‌പാ ലിമിറ്റ് ഉണ്ടെങ്കിലും മുകളിൽ പറഞ്ഞ ഏതെങ്കിലും മാർഗം ഉപയോഗിച്ച് ഉടൻ കാർഡുകൾ ബ്ലോക്ക് ചെയ്യേണ്ടതാണ്. നിങ്ങൾ ബാങ്കിന് റിപ്പോർട്ട് ചെയ്യുന്നത് വരെ അല്ലെങ്കിൽ കാർഡ് ബ്ലോക്ക് ചെയ്യുന്നതുവരെ, നഷ്‌ടപ്പെട്ട കാർഡിൽ നിന്നുള്ള ഇടപാടുകൾക്ക് ബാങ്കിന് ഉത്തരവാദിത്തമുണ്ടായിരിക്കില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
