ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുഴുവൻ സമയ സർവീസ് കാരിയറായ വിസ്താരയുമായി സഹകരിച്ച അവതരിപ്പിച്ചിരിക്കുന്ന കാർഡാണ് 'ക്ലബ് വിസ്താര എസ്‌ബിഐ' കാർഡ്. വിസ്താര സിഇഒ ലെസ്ലിങ്, എസ്‌ബിഐ കാർഡ് സിഇഒയും എംഡിയുമാ ഹർദയാൽ പ്രസാദ് എന്നിവർ ചേർന്നാണ് അടുത്തിടെ കാർഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കോംപ്ലിമെന്ററി ക്ലബ് വിസ്താര സിൽവർ / ബേസ് ടയർ അംഗത്വം വഴി, വിസ്താരസ് ആഭ്യന്തര നെറ്റ്‌വർക്കിലെ വെൽക്കം ടിക്കറ്റുകൾ, ക്ലാസ് അപ്‌ഗ്രേഡ് വൗച്ചർ, സൌജന്യ റദ്ദാക്കൽ എന്നിങ്ങനെ നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് വിസ്താര അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഇൻഷുറൻസ് കവറേജ്
ഈ പ്രീമിയം കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് സൌജന്യ റദ്ദാക്കലുകൾ, ലോഞ്ച് ആക്സസ്, അധിക ഫ്ലയർ പോയിന്റുകൾ എന്നിവ പോലുള്ള പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കാൻ അനുവദിക്കുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇൻഷുറൻസ് കവറേജും ഈ കാർഡ് വഴി ഉപഭോക്താക്കൾക്ക് ലഭിക്കും. 72,000 രൂപ വരെയുള്ള ചെക്ക്-ഇൻ ബാഗേജ് നഷ്ടം, 7,500 രൂപ ചെക്ക്-ഇൻ ബാഗേജ് കാലതാമസം, 12,500 രൂപ വരെയുള്ള യാത്രാ രേഖകളുടെ നഷ്ടം, ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ട കാർഡ് ബാധ്യത, റദ്ദാക്കൽ, പ്രതിവർഷം 6 സൌജന്യ റദ്ദാക്കലുകൾ എയർ ആക്സിഡന്റ് കവർ ഒരു കോടി രൂപ വരെ എന്നിങ്ങനെ ലഭിക്കുന്നതാണ്.
കാർഡ് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ
- കാർഡ് നൽകി 90 ദിവസത്തിനുള്ളിൽ 75,000 രൂപ ചെലവഴിക്കുകയും 3000 ബോണസ് സിവി പോയിന്റുകൾ നേടുകയും ചെയ്യാം
- ഒരു വർഷം 1.5 ലക്ഷം രൂപ, 3 ലക്ഷം രൂപ, 4.5 ലക്ഷം രൂപ, എട്ട് ലക്ഷം രൂപ എന്നിങ്ങനെ ചെലവായാൽ ഒരു പ്രീമിയം ഇക്കോണമി ടിക്കറ്റ് വീതം നേടാം
- എട്ട് ലക്ഷം രൂപ വാർഷിക ചെലവുകളിൽ എത്തിച്ചേർന്നാൽ 10,000 രൂപ വിലമതിക്കുന്ന ഒരു ഹോട്ടൽ ഇ-വൗച്ചർ നേടാം.
കാർഡ് ഫീസ്:
- ചേരുന്ന ഫീസ്, ഒരു തവണ: 2999 രൂപ + ബാധകമായ നികുതികൾ.
- വാർഷിക ഫീസ്, പ്രതിവർഷം: 2999 രൂപ + ബാധകമായ നികുതികൾ.
- ആഡ്-ഓൺ ഫീസ്, പ്രതിവർഷം: ഇല്ല.
മറ്റ് ആനുകൂല്യങ്ങൾ
ട്രാവൽ ഇൻഷുറൻസ് പരിരക്ഷ, ലോഞ്ച് ആക്സസ് വൗച്ചറുകൾ, മുൻഗണനാ പാസ് പ്രോഗ്രാമിലേക്കുള്ള കോംപ്ലിമെന്ററി അംഗത്വം, എന്നിവയാണ് കാർഡിന്റെ മറ്റ് ആനുകൂല്യങ്ങൾ. സ്വാഗത സമ്മാന ഉപയോക്താക്കൾക്ക് വാർഷിക ഫീസ് അടച്ചാൽ ഒരു പ്രീമിയം ഇക്കോണമി ടിക്കറ്റ്, ഗിഫ്റ്റ് വൗച്ചർ എന്നിവ ലഭിക്കും.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications