മാറികൊണ്ടിരിക്കുന്ന കടമെടുപ്പ് പ്രവണതയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡുകൾ. അനായാസം പണം കടമെടുക്കാനും എളുപ്പത്തിൽ തിരിച്ചടവ് നടത്താനും സാധിക്കുന്നുവെന്നതുപോലെ തന്നെ അധിക റിവാർഡുകളും ക്രെഡിറ്റ് കാർഡുകളെ കൂടുതൽ ജനപ്രിയമാക്കുന്നു. ക്യാഷ്ബാക്കായും മറ്റ് ഓഫറുകളിലും റീവാർഡുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.
ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക് ഓഫറുകൾ പണം ലാഭിക്കാൻ സഹായിക്കുക മാത്രമല്ല, ദൈനംദിന ചെലവുകൾ കുറയ്ക്കുന്നതിനുള്ള അവസരങ്ങളും നൽകുന്നു. അതായത് സാധനങ്ങൾ വാങ്ങുമ്പോൾ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോഴെല്ലാം നിങ്ങൾക്ക് ക്യാഷ്ബാക്ക് ലഭിക്കുന്നു. അതേസമയം, കൃത്യമായ ആസൂത്രണത്തിലൂടെ നിങ്ങളുടെ ക്യാഷ്ബാക്ക് റിവാർഡുകൾ ഇരട്ടിയാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ക്യാഷ്ബാക്ക് റിവാർഡുകൾ പരമാവധിയാക്കാനുള്ള തന്ത്രങ്ങൾ ചുവടെ ചേർക്കുന്നു.
ശരിയായ കാർഡ് തിരഞ്ഞെടുക്കുക
നിങ്ങളുടെ ക്യാഷ്ബാക്ക് റിവാർഡുകൾ പരമാവധിയാക്കുന്നതിനുള്ള ആദ്യപടി ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതാണ്. പലചരക്ക് സാധനങ്ങൾ, ഇന്ധനം, ഭക്ഷണം, യാത്ര പോലുള്ള വ്യത്യസ്ത ആവശ്യങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത കാർഡുകൾ വ്യത്യസ്ത ക്യാഷ്ബാക്ക് നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ ചെലവ് രീതിക്കനുസരിച്ച് അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കാം.

സംയോജിത ഓഫറുകൾ
പല ക്രെഡിറ്റ് കാർഡ് വിതരണക്കാരും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും വർദ്ധിപ്പിച്ച ക്യാഷ്ബാക്ക് നിരക്കുകളും വാഗ്ദാനം ചെയ്യുന്നതിനായി വ്യാപാരികളുമായി സഹകരിക്കുന്നു. ഇത് പ്രത്യേകിച്ചും ഓൺലൈൻ സ്റ്റോറുകളിൽ നിന്നോ ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ നിന്നോ സാധനങ്ങൾ വാങ്ങുമ്പോഴാണ് ലഭിക്കുക. സാധാരണ ഇടപാടുകളെ അപേക്ഷിച്ച് നിങ്ങൾക്ക് പലപ്പോഴും ഇരട്ടിയോ മൂന്നിരട്ടിയോ ക്യാഷ്ബാക്ക് റിവാർഡുകൾ നേടാനാകും.
ഓഫറുകളും റിവാർഡുകളും സംയോജിപ്പിക്കുക
സ്‌മാർട്ട് കാർഡ് ഉടമകൾക്ക് അവരുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഓഫറുകൾ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അറിയാം. ക്യാഷ്ബാക്ക് ഓഫറുകൾ, കിഴിവുകൾ, കൂപ്പണുകൾ, റിവാർഡ് പോയിന്റുകൾ എന്നിവ സംയോജിപ്പിച്ച് കൂടുതൽ പണം ലാഭിക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ കാർഡ് ഭക്ഷണം കഴിക്കുമ്പോൾ 5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ചെയ്യുകയും ഒരു പ്രത്യേക അഥവ തിരഞ്ഞെടുത്ത റെസ്റ്റോറന്റിൽ 20 ശതമാനം കിഴിവ് ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ ബില്ലിൽ നിങ്ങൾക്ക് 25 ശതമാനം ലാഭിക്കാൻ സാധിക്കുന്നു.
പരിധികളും നിബന്ധനകളും നിരീക്ഷിക്കുക
ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക് ഓഫറുകൾ പലപ്പോഴും ചെലവ് പരിധികൾ അല്ലെങ്കിൽ മിനിമം ചെലവ് ആവശ്യകതകൾ അല്ലെങ്കിൽ ക്യാഷ്ബാക്കിന് യോഗ്യമായ ഇടപാട് തരങ്ങൾ എന്നിവയോടൊപ്പമാണ് വരുന്നത്. ക്യാഷ്ബാക്ക് റിവാർഡുകൾ നേടുന്നതിനുള്ള മാനദണ്ഡങ്ങൾ നിങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ നിബന്ധനകളെ കുറിച്ച് അറിഞ്ഞിരിക്കുക.
വാങ്ങലുകൾ തന്ത്രപരമായി വിഭജിക്കുന്നതോ വലിയ ടിക്കറ്റ് ചെലവുകൾ സമയബന്ധിതമായി വിഭജിക്കുന്നതോ അമിത ചെലവില്ലാതെ ചെലവ് പരിധിയിലെത്താൻ നിങ്ങളെ സഹായിക്കും.
കൃത്യമായ തിരിച്ചടവ്
വൈകിയ പേയ്‌മെറുകൾക്ക് ഫീസ് ഈടാക്കുക മാത്രമല്ല, ആ ബില്ലിംഗ് സൈക്കിളിനുള്ള നിങ്ങളുടെ ക്യാഷ്ബാക്ക് റിവാർഡുകൾ നിരാകരിക്കുകയും ചെയ്യും. മികച്ച തിരിച്ചടവ് രീതി നിലനിർത്തുന്നതിനും നിങ്ങളുടെ ക്യാഷ്ബാക്ക് വരുമാനം സംരക്ഷിക്കുന്നതിനും നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
