ക്രെഡിറ്റ് കാർഡുകൾ വില്ലനാവുന്നത് ഇത്തരം സാഹചര്യങ്ങളിലാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ഇന്ന് വളരെ സാധാരണമാണ്. ഒരാൾക്ക് തന്നെ രണ്ടോ മൂന്നോ ക്രെഡിറ്റ് കാർഡുകൾ ഉള്ള കാലാമാണിത്. കൈയില്‍ നിന്നും അപ്പോൾ തന്നെ പണം കൊടുക്കാതെ അത്യാവശ്യം ഷോപ്പിംഗുകള്‍ നടത്താന്‍ സുരക്ഷിതമായി ഉപയോഗിക്കാമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം. നിങ്ങളുടെ പര്‍ച്ചേസുകൾ നടത്താൻ ഒരു പ്രി-അപ്രൂവ്ഡ് പരിധിയില്‍ നിന്ന് ഫണ്ടുകള്‍ കടം വാങ്ങാന്‍ ഇത് നിങ്ങളെ അനുവദിക്കും. ക്രെഡിറ്റ് സൗകര്യം നൽകുന്നതിനുപുറമെ, റിവാർഡ് പോയിന്റുകൾ, ഡിസ്‌കൗണ്ടുകൾ, ക്യാഷ്‌ബാക്ക് തുടങ്ങിയവയും മറ്റ് ആനുകൂല്യങ്ങളും ഈ കാർഡുകൾ വാഗ്ദാനം ചെയ്യുന്നതാണ് ക്രെഡിറ്റ് കാര്‍ഡിനോട് ആളുകള്‍ക്ക് പ്രിയം കൂടാന്‍ കാരണം. സൂക്ഷിച്ച് ഉപയോഗിച്ചാൽ ധാരാളം ഉപകാരങ്ങളും സൂക്ഷിച്ചില്ലെങ്കിൽ അതിന്റെ ഇരട്ടി ഉപദ്രവങ്ങളും ഉണ്ടാക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്.

 

ക്രെഡിറ്റ് കാർഡുകളിൽ നിന്ന് കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ നിങ്ങൾ തീർച്ചയായും സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ട്. അതിനാൽ മിക്ക ഉപഭോക്താക്കളും ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വരുത്തുന്ന ചില സാധാരണമായ തെറ്റുകൾ മനസ്സിലാക്കുക.

1. ക്രെഡിറ്റ് കാർഡുകളിൽ നിന്ന് പണം പിൻവലിക്കുന്നത്

1. ക്രെഡിറ്റ് കാർഡുകളിൽ നിന്ന് പണം പിൻവലിക്കുന്നത്

മിക്ക ബാങ്കുകളുടേയും ക്രെഡിറ്റ് കാർഡുകളിൽ നിന്ന് നിങ്ങൾക്ക് പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. എന്നാൽ കഴിവതും ഇത്തരം സാഹചര്യങ്ങളൊഴിവാക്കുക. കാരണം ഒരോ ബാങ്കിന്റേയും കാർഡിനെ അപേക്ഷിച്ച് ക്രെഡിറ്റ് കാർഡുകളിലെ ഫിനാൻസ് ചാർജുകൾ പ്രതിവർഷം 49.36% വരെ ഉയർന്നേക്കാം. ദീർഘകാലത്തേക്ക് ക്രെഡിറ്റ് കാർഡിൽ നിന്ന് പണമായി കൈപറ്റിയ തുക തിരിച്ചടച്ചില്ലെങ്കിൽ ഉയർന്ന പലിശ നേരിടേണ്ടി വരും. ഇത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.

2. ക്രെഡിറ്റ് പരിധിയിലെത്തിക്കുന്നത്

2. ക്രെഡിറ്റ് പരിധിയിലെത്തിക്കുന്നത്

നിങ്ങൾ തുടർച്ചയായി ക്രെഡിറ്റ് കാർഡുകളുടെ ക്രെഡിറ്റ് പരിധി പരമാവധി ഉപയോഗിക്കുകയാണെങ്കിൽ ഇതും നിങ്ങൾക്ക് പണി കിട്ടാൻ ഒരു കാരണമാവും. അതായത് നിങ്ങൾ തുടർച്ചയായി, ക്രെഡിറ്റ് പരിധിവരെ കാർഡ് ഉപയോഗിക്കുന്നത് ക്രെഡിറ്റ് സ്‌കോർ കുറയാൻ കാരണമാവും. അതിനാൽ നിങ്ങളുടെ മൊത്തം ക്രെഡിറ്റ് പരിധിയുടെ 30% അല്ലെങ്കിൽ 40% വരെ മാത്രം ചെലവഴിക്കാൻ ശ്രദ്ധിക്കുക. ഇത്തരം സാഹചര്യമുണ്ടായാൽ ഒന്നിലേറെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലൊരു ഓഫ്‌ഷനാണ്.

ഹോൾമർക്കിംഗ് മുദ്ര പതിച്ച സ്വർണ്ണം പരിശുദ്ധമാണെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടോ?

4. ബില്‍ കൃത്യമായി അടയ്‌ക്കാത്തത്

4. ബില്‍ കൃത്യമായി അടയ്‌ക്കാത്തത്

കൃത്യ സമയത്ത് ബില്‍ സെറ്റില്‍ ചെയ്യുന്നത് മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്താന്‍ സഹായിക്കും. അല്ലെങ്കില്‍ ഇത് നിങ്ങള്‍ക്ക് ഭാവിയില്‍ വായ്പ്പ എടുക്കുന്നതിനും മറ്റും തടസമുണ്ടാക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഓരോ പിഴവും സിബില് ‍(ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഫ് ഇന്ത്യ) റെക്കോഡ് ചെയ്യുന്നുണ്ട്. ഇതിൽ അംഗങ്ങളായ ബാങ്കുകള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമായ ഈ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അല്ലെങ്കില്‍ സിബില്‍ ക്രെഡിറ്റ് സ്‌കോര്‍ പുതിയൊരു ലോണിന് അപേക്ഷിക്കുമ്പോഴാണ് വില്ലനാകുന്നത്. ഇങ്ങനെ വരുത്തുന്ന ഓരോ പിഴവിനും ക്രെഡിറ്റ് പോയിന്റ് കുറയ്‌ക്കും.


English summary

ക്രെഡിറ്റ് കാർഡുകൾ വില്ലനാവുന്നത് ഇത്തരം സാഹചര്യങ്ങളിലാണ് | common mistakes made by credit card users

common mistakes made by credit card users
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X