കൊറോണ; നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നത് ഉചിതമോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപകർ അവരുടെ നിക്ഷേപം പിൻവലിക്കണോ വേണ്ടയോ എന്നുള്ള ആലോചനയിലാണ്. നിങ്ങൾ ഒരു ദീർഘകാല നിക്ഷേപകനാണെങ്കിൽ നിലവിലെ വിപണി സാഹചര്യത്തിൽ പരിഭ്രാന്തരായി നിക്ഷേപങ്ങൾ പിൻവലിക്കരുത്. ഇത് നിങ്ങൾക്ക് കൂടുതൽ നഷ്‌ടം വരുത്തുമെന്നാണ്. മിക്ക സാമ്പത്തിക ഉപദേഷ്ടാക്കളും അഭിപ്രായപ്പെടുന്നത്.

നിക്ഷേപകർ ചെയ്യേണ്ടതെന്ത് ?

നിക്ഷേപകർ ചെയ്യേണ്ടതെന്ത് ?

ലോകത്താകമാനം വിപണികള്‍ കൂപ്പുകുത്തുമ്പോൾ. പരിഭ്രാന്തരായി നിക്ഷേപങ്ങൾ പിൻവലിക്കുന്നവരുണ്ട്. എന്നാൽ യഥാർത്ഥിൽ ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് നിക്ഷേപകർ ചെയ്യേണ്ടത്. കാരണം മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് റിസ്‌ക്കെടുക്കാനുള്ള പ്രാപ്തിയും ഉണ്ടാവണം. കൊറോണ കാലം കഴിയുന്നതോടെ ഇപ്പോൾ താഴ്ന്ന നിലവാരത്തിലുള്ള മികച്ച ഓഹരികള്‍ കുതിച്ചുകയറുമെന്നാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ നിങ്ങളുടെ നിലവിലെ നിക്ഷേപങ്ങൾ നിലനിർത്താൻ ശ്രമിക്കുക.

നിലവിലെ സാഹചര്യത്തിൽ നിക്ഷേപം നടത്തുന്നത് ബുദ്ധിയോ?

നിലവിലെ സാഹചര്യത്തിൽ നിക്ഷേപം നടത്തുന്നത് ബുദ്ധിയോ?

നിലവിലെ സാഹചര്യം എന്നും നീണ്ടുനിൽക്കണമെന്നില്ല. അതിനാൽ തന്നെ മികച്ച ഗവേഷണം നടത്തിയശേഷം നിക്ഷേപിക്കാൻ ശ്രമിക്കുക. അതിനൊപ്പം നിങ്ങളുടെ ഇതുവരെയുള്ള നിക്ഷേപങ്ങൾ വിറ്റഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. മികച്ച ഓഹരികൾ കുറഞ്ഞ വിലയിൽ ലഭിക്കുകയാണെങ്കിൽ അവ വാങ്ങുന്നത് ഉചിതമാണ്. അതിനാൽ കൈയിൽ പണമുള്ളവർക്ക് നിക്ഷേപം നടത്താനുള്ള നല്ലൊരു അവസരമാണ് ഇത്. എന്നാൽ കടമെടുത്ത് നിക്ഷേപിക്കാൻ ശ്രമിക്കരുത്. തല്‍ക്കാലത്തേയ്ക്ക് നിങ്ങൾക്ക് ആവശ്യമില്ലാത്ത പണം മാത്രം ഘട്ടം ഘട്ടമായി മികച്ച ഓഹരികളില്‍ നിക്ഷേപിക്കുക.

499 രൂപയ്ക്ക് കൊറോണ വൈറസിനായുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കാം; അറിയേണ്ട കാര്യങ്ങൾ ഇതാ499 രൂപയ്ക്ക് കൊറോണ വൈറസിനായുള്ള ആരോഗ്യ ഇൻഷുറൻസ് എടുക്കാം; അറിയേണ്ട കാര്യങ്ങൾ ഇതാ

എസ്ഐപികളിൻ നിക്ഷേപം നടത്തുന്നത് ഉചിതമോ?

എസ്ഐപികളിൻ നിക്ഷേപം നടത്തുന്നത് ഉചിതമോ?

വിപണി അസ്ഥിരമാകുമ്പോഴും മികച്ച വരുമാനം നൽകുന്ന നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ട് എസ്ഐപികൾ. അതിനാൽ നിക്ഷേപങ്ങളോട് ദീർഘകാല സമീപനമാണ് നല്ലത്. കാരണം ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളെ വിപണിയെ പല ഘടകങ്ങളും സ്വാധീനിച്ചെന്നു വരും. കൊറോണ വൈറസ് പ്രതിസന്ധി ഇക്വിറ്റി മാർക്കറ്റ് കുത്തനെ ഇടിയുന്നതിന് കാരണമായി. മാർക്കറ്റ് ഏത് തലത്തിലാണ് താഴുന്നത് എന്ന് കണക്കാക്കുന്നത് എളുപ്പമല്ല. അതിനാൽ, ഈ സാഹചര്യത്തിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എസ്ഐപികൾ ആണ്.

കൊറോണ പ്രതിസന്ധി: റിലയൻസ് ജിയോ ഡാറ്റാ ഓഫറുകൾ ഇരട്ടിയാക്കി, കൂടുതൽ ടോക്ക്ടൈമും നൽകുംകൊറോണ പ്രതിസന്ധി: റിലയൻസ് ജിയോ ഡാറ്റാ ഓഫറുകൾ ഇരട്ടിയാക്കി, കൂടുതൽ ടോക്ക്ടൈമും നൽകും

നിക്ഷേപം

ചാഞ്ചാട്ടങ്ങളെ ശ്രദ്ധിക്കാതെ ദീര്‍ഘകാല സമീപനത്തോടെ നിക്ഷേപം തുടര്‍ന്നാല്‍ മാത്രമേ നേട്ടമുണ്ടാക്കാനാവൂ. ഓഹരികളിലോ ഇക്വിറ്റി ഫണ്ടുകളിലോ നിക്ഷേപിക്കുമ്പോള്‍ നിക്ഷേപ കാലയളവ്‌ വളരെ പ്രധാനമാണ്‌. വിപണിയിൽ ഉണ്ടാവുന്ന ചാഞ്ചാട്ടങ്ങൾ ഹ്രസ്വകാലാ നിക്ഷേപങ്ങളെ അപേക്ഷിച്ച് ദീർഘകാല നിക്ഷേപങ്ങളെ വളരെ കുറച്ച് മാത്രമേ ബാധിക്കൂ. വിപണി ഇടിയുമ്പോഴാണ്‌ നിക്ഷേപകര്‍ക്ക്‌ മികച്ച അവസരങ്ങള്‍ ലഭിക്കുന്നത്‌. അതിനാല്‍ ഇടിവുകളില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കാനാണ്‌ ശ്രമിക്കേണ്ടത്.

English summary

കൊറോണ; നിലവിലെ വിപണി സാഹചര്യത്തിൽ നിക്ഷേപം പിൻവലിക്കുന്നത് ഉചിതമോ? | Corona; Is it advisable to withdraw investments in the current market situation?

Corona; Is it advisable to withdraw investments in the current market situation?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X