കൊറോണ കവച്, കൊറോണ രക്ഷക്: പുതിയ കൊറോണ പോളിസികള്‍ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യമെങ്ങും കൊറോണ ബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ അവസരത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികളെല്ലാം രണ്ടു പ്രത്യേക കൊവിഡ്-19 ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ --- 'കൊറോണ കവചും' 'കൊറോണ രക്ഷകും' പ്രഖ്യാപിച്ചത് കാണാം. സാധാരണ നഷ്ടപരിഹാരം അടിസ്ഥാനമാക്കിയുള്ള കൊവിഡ്-19 പോളിസിയാണ് കൊറോണ കവച്. കൊറോണ രക്ഷകാകട്ടെ നിശ്ചിത ആനുകൂല്യ പദ്ധതിയും.

കൊറോണ പോളിസികൾ

മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് കൊറോണ കവച് പോളിസികളുടെ ദൈര്‍ഘ്യം. പരിരക്ഷാ തുക 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ എത്തിനില്‍ക്കും. പിപിഇ കിറ്റുകള്‍ക്കും മറ്റു അവശ്യ ഉപഭോഗവസ്തുക്കള്‍ക്കും അധിക പരിരക്ഷയേകുമെന്നതാണ് കൊറോണ കവചിന്റെ പ്രത്യേകത. നിലവില്‍ മറ്റു ആരോഗ്യ പോളിസികളില്‍ ഈ സൗകര്യമില്ല. ഈ അവസരത്തില്‍ വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ അവതരിപ്പിക്കുന്ന കൊറോണ കവച് പോളിസി വിവരങ്ങള്‍ ചുവടെ കാണാം.

വിവിധ പോളിസികൾ

ആറര മാസമാണ് ബജാജ് അലിയന്‍സിന്റെ കൊറോണ കവച് പോളിസിയുടെ ദൈര്‍ഘ്യം. പരിരക്ഷാ തുക അഞ്ചു ലക്ഷം രൂപ. വാര്‍ഷിക പ്രീമിയം വരുന്നതാകട്ടെ 1,056 രൂപയും. 1,140 രൂപ വാര്‍ഷിക പ്രീമിയം നിരക്കിലാണ് യുണൈറ്റഡ് ഇന്ത്യാ കൊറോണ കവച് പോളിസി ഒരുങ്ങുന്നത്. പോളിസി ദൈര്‍ഘ്യം ആറര മാസം. പരിരക്ഷാ തുക 5 ലക്ഷം രൂപ.

കൊറോണ രക്ഷക് പോളിസികൾ

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കൊറോണ കവച് പോളിസി തിരഞ്ഞെടുത്താല്‍ 1,039 രൂപയാണ് വാര്‍ഷിക പ്രീമിയം തുകയായി അടയ്‌ക്കേണ്ടി വരിക. പോളിസി ദൈര്‍ഘ്യം ആറര മാസംതന്നെ. പരിരക്ഷാ തുക 5 ലക്ഷം രൂപ. ഐഎഫ്എഫ്‌സിഓ ടോക്കിയോ കൊറോണ കവച് പോളിസിക്കും പ്രചാരമേറെയാണ്. ആറര മാസമാണ് പോളിസി ദൈര്‍ഘ്യം. വാര്‍ഷിക പ്രീമിയം തുക 1,324 രൂപ. 5 ലക്ഷം രൂപയാണ് പരിരക്ഷാ തുക. വിവിധ കമ്പനികളുടെ കൊറോണ രക്ഷക് പോളിസി പ്രീമിയം വിവരങ്ങളും ചുവടെ കാണാം.

രക്ഷക് പോളിസി പ്രീമിയങ്ങൾ

മൂന്നര മാസം, ഒന്‍പതര മാസം എന്നിങ്ങനെയാണ് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലീഡ് ഇന്‍ഷുറന്‍സ് കമ്പനിയുടെ കൊറോണ രക്ഷക് പോളിസിയുടെ ദൈര്‍ഘ്യം. മൂന്നര മാസമെങ്കില്‍ വാര്‍ഷിക പ്രീമിയം 3,846 രൂപയായിരിക്കും. ഒന്‍പതര മാസമെങ്കില്‍ വാര്‍ഷിക പ്രീമിയം 5,192 രൂപയില്‍ എത്തിനില്‍ക്കും. 510 രൂപയാണ് ഫ്യൂച്ചര്‍ ജനറാലി ഇന്‍ഷുറന്‍സ് കമ്പനിയുടെ കൊറോണ രക്ഷക് പോളിസിയുടെ വാര്‍ഷിക പ്രീമിയം (മൂന്നര മാസം ദൈര്‍ഘ്യം). ഒന്‍പതര മാസമാണ് ദൈര്‍ഘ്യമെങ്കില്‍ വാര്‍ഷിക പ്രീമിയം 1,079 രൂപയായി ഉയരും.

അറിയേണ്ട വിവരങ്ങൾ

യൂണിവേഴ്‌സല്‍ സോമ്പോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും കൊറോണ രക്ഷക് പോളസി സമര്‍പ്പിക്കുന്നുണ്ട്. മൂന്നര മാസം ദൈര്‍ഘ്യമുള്ള പോളിസിക്ക് 577 രൂപയാണ് വാര്‍ഷിക പ്രീമിയം കമ്പനി ഈടാക്കുക. ഒന്‍പതര മാസമാണ് ദൈര്‍ഘ്യമെങ്കില്‍ വാര്‍ഷിക പ്രീമിയം 1,635 രൂപയില്‍ എത്തിനില്‍ക്കും. കൊറോണ രക്ഷക് പോളിസി ഉടമയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഇദ്ദേഹം മൂന്നു ദിവസം ആശുപത്രിയില്‍ അഡ്മിറ്റും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി ഒരു നിശ്ചിത തുക ചികിത്സാ ചിലവിനായി അടയ്ക്കും.

English summary

Corona Kavach, Corona Rakshak Health Policies: Full Details

Corona Kavach, Corona Rakshak Health Policies: Full Details. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X