നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങള്‍ നടത്താനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ടെന്ന് ഈ ആഴ്ചയുടെ തുടക്കത്തില്‍ത്തന്നെ ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചിരുന്നു. ഒരു സാമ്പത്തിക വര്‍ഷത്തെ സംബന്ധിച്ചിടത്തോളം സാധാരണയായി മാര്‍ച്ച് 31 -നാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത്. എന്നാല്‍, രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മിക്ക നികുതിദായകര്‍ക്കും ആശ്വാസകരമായിരിക്കും സര്‍ക്കാരിന്റെ ഈ തീരുമാനം. കൊവിഡ് 19 പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നടപടി. ഫിസിക്കല്‍ മോഡിലുള്ള നിക്ഷേപങ്ങളെ ആശ്രയിച്ചിരുന്നവര്‍ക്ക് ഒരു ആശ്വാസമായാണ് ഈ ഘട്ടത്തെ വിലയിരുത്തുന്നത്. നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് ആക്സസ് ഉണ്ടെങ്കില്‍, ലോക്ക് ഡൗണ്‍ സാഹചര്യം മനസില്‍ വച്ചുകൊണ്ട് നിങ്ങള്‍ ഇതുവരെ ഓണ്‍ലൈനില്‍ നിക്ഷേപിച്ചിട്ടില്ലെങ്കില്പ്പോലും കാര്യങ്ങള്‍ എളുപ്പമാണ്.
അര്‍ഹരായവര്‍ ആരൊക്കെ?
ഇതുവരെ അപേക്ഷിതമായ നികുതി ലാഭിക്കല്‍ നിക്ഷേപം നടത്തിയിട്ടില്ലാത്തവര്ക്കാണ് ഈ ഇളവ് ലഭ്യമാവുക. എങ്കിലും, ഇതിനകം നികുതി ലാഭിക്കല്‍ നിക്ഷേപം നടത്തിയ നികുതിദായകരെ ഈ മാറ്റം ബാധിക്കുന്നതല്ല. ഒരുപക്ഷേ, ഇതിനകം നിങ്ങള്‍ക്കുള്ള ഓപ്ഷനുകള്‍ തീരുകയും, ഇപ്പോള്‍ നിങ്ങള്‍ പുതിയ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുകയുമാണെങ്കില്‍ അത് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പ്രസക്തമായ സാമ്പത്തിക വര്‍ഷം നിങ്ങള്‍ വ്യക്തമാക്കേണ്ടതുണ്ട്.
എന്തുകൊണ്ട് ഓണ്‍ലൈന്‍?
നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ബന്ധവും സ്വന്തം ഇ-മെയില്‍ ഐഡിയും ഉണ്ടെന്നിരിക്കട്ടെ. മാത്രമല്ല, ഇക്കാലത്ത് ബാങ്കുകള്‍ ഇന്റര്‍നെറ്റ്/ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇവ തടസരഹിതമാണുതാനും. നിലവില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍, ബാങ്ക് ശാഖകളിലേക്ക് പോവാതെ തന്നെ വീട്ടിലിരുന്ന് കൊണ്ട് ഇടപാടുകള്‍ നടത്താന്‍ ഇത്തരം സൗകര്യങ്ങള്‍ അനുവദിക്കുന്നു.
നികുതി ലാഭിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍
വകുപ്പ് 80 സി പ്രകാരം ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകള്‍(ഇഎല്‍എസ്എസ്) നിങ്ങള്‍ക്ക് ആദായനികുതി കിഴിവ് ആനുകൂല്യങ്ങള്‍ നല്കുന്നു. പരമാവധി 1.5 ലക്ഷം രൂപവരെ ആനുകൂല്യ ഇനത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും. ഇഎല്‍എസ്എസ് സ്കീമുകള്‍ സ്വഭാവത്തില്‍ മള്‍ട്ടി ക്യാപ് ആണ്, കൂടാതെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷനില്‍ ഉടനീളം ഓഹരികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു.
അതിനാല്‍, ഇക്വിറ്റി നിക്ഷേപം ഒരുപരിധി വരെ അപകട സാധ്യതയുള്ളതായി വരുന്നുവെന്ന് ഓര്‍മ്മിക്കേണ്ടതാണ്. നിങ്ങള്‍ക്ക് ഓണ്‍ലൈനാവാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഒന്നുകില്‍ വിദഗ്ധരോട് ഉപദേശം തേടാം അല്ലെങ്കില്‍ യൂണിറ്റുകള്‍ വാങ്ങാന്‍ മിക്ക മ്യൂച്വല്‍ ഫണ്ടുകളും നിങ്ങളെ സഹായിക്കുന്നതാണ്. നിങ്ങളുടെ ജനനത്തീയതി പോലുള്ള അടിസ്ഥാന വിവരങ്ങള്‍ക്കൊപ്പം നിങ്ങളുടെ ഫോളിയോ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഇതിനായി നല്‍കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംഗ് ഇല്ലാത്തപക്ഷം യുപിഐ പേയ്മെന്റ് രീതിയും ഉപയോഗിക്കാവുന്നതാണ്.
ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്)
ദേശീയ പെന്ഷന് പദ്ധതിയിലെ നിക്ഷേപത്തിന് വകുപ്പ് 80 സി പ്രകാരം 1.5 ലക്ഷം രൂപയും, വകുപ്പ് 80 സിസിഡി (1ബി) പ്രകാരം 50,000 രൂപയും നികുതി ഇളവായി നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. എന്‍പിഎസില്‍ നിക്ഷേപം നടത്താന്‍ നിങ്ങള്‍ക്കൊരു സജീവ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ആവശ്യമാണ്. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററീസ് ലിമിറ്റഡിന്റെ (എന്എസ്ഡിഎല്) ഇഎന്‍പിഎസ് പോര്‍ട്ടല്‍ വഴി നിങ്ങള്‍ക്ക് എന്‍പിഎസ് അക്കൗണ്ട് ഓണ്‍ലൈനായി ആരംഭിക്കാവുന്നതാണ്. ഓരോ തവണയും നിങ്ങള്‍ നിക്ഷേപം നടത്തുമ്പോള്‍ നിങ്ങളുടെ പെര്മനെന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (പിആര്‍എഎന്‍) ചോദിക്കുന്നതായിരിക്കും.
ലൈഫ് ആരോഗ്യ ഇന്‍ഷുറന്‍സ്
നിങ്ങള്‍ ഇന്‍ഷുറന്‍സ് വാങ്ങുകയാണെങ്കില്‍, വകുപ്പ് 80 സി പ്രകാരം നികുതിയിളവിന് അര്‍ഹമായ ഒരു ടേം പദ്ധതി സ്വന്തമാക്കേണ്ടതുണ്ട്. നിങ്ങള്‍ അടച്ച പ്രീമിയം തുകയ്ക്ക് കിഴിവുകള്‍ ലഭ്യമായിരിക്കും. ഇത് പരമാവധി പരിധിയായ 1.5 ലക്ഷം രൂപയ്ക്ക് വിധേയമായിരിക്കും. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങാന്‍ പദ്ധതിയിടുമ്പോള്‍, വകുപ്പ് 80 ഡി പ്രകാരം ഇതിന്റെ പ്രീമിയം കിഴിവ് ക്ലെയിം ചെയ്യാന്‍ സാധിക്കുന്നതാണ്. ഓണ്‍ലൈന്‍ വഴി നിങ്ങളുടെ പോളിസി പുതുക്കാനും പുതിയ പോളിസി സ്വന്തമാക്കാനും കഴിയും. ഒരു ടേം പദ്ധതി വാങ്ങുന്നതിനു മുമ്പ് കെവൈസി പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. എന്നാല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കെവൈസി ആവശ്യമായി വരുന്നില്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications