ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയരുകയാണ്. അതുപോലെ തന്നെ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയായെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോർട്ട് ചെയ്യുന്നു. ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 11 കോടി കടന്നു. ഇതേ കുതിച്ചുചാട്ടം തന്നെ ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളുടെ എണ്ണത്തിലും കാണാം. നിരവധി ആളുകളുടെ ക്രെഡിറ്റ് കാർഡുകളിൽ നിന്നും ലക്ഷങ്ങളാണ് അടുത്തിടെ നഷ്ടമായത്. ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡ്. ഇത്തരം ക്രെഡിറ്റ് കാർഡ് തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, കാർഡ് ഉപയോക്താക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
വിളിക്കുന്നയാൾ ആരാണെന്ന് ഉറപ്പിക്കാം - സാധാരണഗതിയിൽ ഇത്തരം ക്രെഡിറ്റ് കാർഡ് തട്ടിപ്പുകൾ നടക്കുന്നത് ഫോൺ കോളിലൂടെ വ്യക്തിഗത വിവരങ്ങൾ തേടിയായിരിക്കും. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളെ വിളിക്കുന്ന ആൾ ആരാണെന്ന് സ്ഥിരീകരിക്കുക. ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളോ സിവിവി, ഒടിപി പോലുള്ള നിർണ്ണായക വിവിരങ്ങൾക്കായി ബാങ്കുകൾ ഒരിക്കലും ഉപഭോക്താക്കളെ വ്യക്തിപരമായി സമീപിക്കാറില്ലെന്ന കാര്യം ശ്രദ്ധിയ്ക്കുക.

നിർണ്ണായക വിവരങ്ങൾ പങ്കുവെക്കാതിരിക്കുക - നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ ആരുമായും കോളുകളിലൂടെയോ വീഡിയോ ചാറ്റുകളിലൂടെയോ വെളിപ്പെടുത്തുകയോ ചർച്ച ചെയ്യുകയോ ചെയ്യരുത്. ഇവ വായ്പ ഉപകരണങ്ങളാണ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചർച്ച ചെയ്യുകയാണെങ്കിൽ, നിങ്ങൾ സ്വയം സാമ്പത്തിക നഷ്ടത്തിന് ഇരയാകുകയാണെന്ന് ഓർക്കുക.
ഇടപാടുകൾ നിരീക്ഷിക്കുക - കൃത്യമായ ഇടവേളകളിൽ ബാങ്ക് ഇടപാടുകൾ നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക. അപകടകരമായ, അനധികൃതമായതോ ആയ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനാടി ബന്ധപ്പെട്ട ബാങ്കിലും പൊലീസിലും പരാതിപ്പെടുക.
ശക്തമായ പാസ്‌വേഡുകളും ബയോമെട്രിക്സും ഉപയോഗിക്കുക - നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ശക്തമായ പാസ്‌വേഡുകൾ, ബയോമെട്രിക്സ് എന്നിവ ഉപയോഗിക്കുക. ടൂ-ഫാക്ടർ ഒഥന്റിക്കേഷൻ പോലെയുള്ള നൂതന സംവിധാനങ്ങളും സാധ്യമാണെങ്കിൽ ക്രമീകരിക്കുക.
കസ്റ്റമർ സപ്പോർട്ട് ടീമുമായി ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കുക: സംശയങ്ങൾക്ക് വ്യക്തത ലഭിക്കുന്നതിനും ഔദ്യോഗിക കസ്റ്റമർ സപ്പോർട്ട് ടീം നമ്പർ ലഭിക്കുന്നതിനും എല്ലായ്പ്പോഴും നിങ്ങളുടെ ധനകാര്യ സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ, നിങ്ങൾ ഒരിക്കലും സിവിവി, ഒടിപി, കാർഡ് വിശദാംശങ്ങൾ എന്നിവ പങ്കിടരുത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
