നമ്മുടെ ദിവസേനയുള്ള എല്ലാവിധ സാമ്പത്തിക ഇടപാടുകളും വളരെ വേഗത്തില്ലും എളുപത്തിലും നടത്തുവാൻ സഹായിക്കുന്ന രണ്ടു സാമ്പത്തിക ഉപകരണങ്ങളാണ് ക്രെഡിറ്റ് & ഡെബിറ്റ് കാർഡുകൾ. ഇവ രണ്ടും കാഴ്ച്ചയിൽ ഒരുപോലെ തോന്നിപ്പിക്കും എങ്കിലും രണ്ടിനും വളരെ വ്യത്യസ്തമായ ഉപയോഗങ്ങളും ഗുണങ്ങളുമാണ് ഉള്ളത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരുന്നാൽ നിങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഉചിതമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.
1. ഇവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? - ഡെബിറ്റ് കാർഡ് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ലിങ്ക് ചെയ്തിരിക്കുന്നു. ഓരോ തവണ ട്രാൻസാക്ഷൻ നടത്തുമ്പോഴും നിങ്ങളുടെ നിലവിലെ അക്കൗണ്ട് ബാലൻസിൽ നിന്ന് ആ തുക പിൻവലിക്കപ്പെടുന്നു. മതിയായ അക്കൗണ്ട് ബാലൻസ് ഇല്ലാത്തപക്ഷം ഇടപാട് തടസപ്പെടും. ക്രെഡിറ്റ് കാർഡ് നിങ്ങളെ മുൻകൂട്ടി നിശ്ചയിക്ക്പെട്ടിരിക്കുന്ന ഒരു തുകയിൽ നിന്നും പണം പിൻവലിക്കാൻ അനുവദിക്കുകയും ആ തുക നിങ്ങൾ പിന്നീട് മുഴുവനായോ മാസത്തിൽ തവണകളായോ തിരികെ അടക്കുകയും ചെയ്യണം.
2. പരമാവധി ചിലവഴിക്കാവുന്നതും വായ്പ എടുക്കാവുന്നതുമായ തുക? - ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങളുടെ നിലവിലെ അക്കൗണ്ട് ബാലൻസ് തീരുന്നത് വരെ പണം പിൻവലിക്കാൻ സാധിക്കും. എന്നാൽ ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് ബാങ്ക് നൽകിയിരിക്കുന്ന ക്രെഡിറ്റ് ലിമിറ്റിന് മുകളിൽ പണം ഉപയോഗിക്കാൻ സഹായിക്കും. അത്യാവശയഘട്ടങ്ങളിലും വലിയ വാങ്ങലുകൾ നടത്താനും ക്രെഡിറ്റ് കാർഡ് കൂടുതൽ ഉപയോഗപ്രദമാണ്.

3. പലിശയും, നിരക്കുകളും - ഡെബിറ്റ് കാർഡ് യാതൊരുവിധ പലിശയും ഈടാക്കുന്നില്ല. കാരണം നിങ്ങൾ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് നേരിട്ടാണ് പണം ഉപയോഗിക്കുന്നത്. പക്ഷേ ക്രെഡിറ്റ് കാർഡിൽ നൽകിയ തുക കൃത്യ സമയത്ത് തിരികെ അടച്ചില്ലെങ്കിൽ പലിശ ഈടാക്കും. ഇത് കൂടാതെ ക്രെഡിറ്റ് കാർഡുകൾ വാർഷിക തുക, വൈകി പണം അടക്കുന്നതിനുള്ള പിഴ, എടിഎം വഴി പണം പിൻവലികുമ്പോൾ അധിക ചാർജ് എന്നിവ ഉണ്ടായേക്കാം. എന്നാല് ഡെബിറ്റ് കാർഡിന് ഇത്തരത്തിലുള്ള ഫീസുകൾ വളരെ കുറവാണ്.
4. ക്രെഡിറ്റ് സ്കോറിലുള്ള സ്വാധീനം - ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല. കാരണം ഇതിൽ കടം നിങ്ങൾ എടുത്തിട്ടില്ല. പക്ഷേ ക്രെഡിറ്റ് കാർഡ് ഉപയോഗം ഉത്തരവാദിത്വത്തോടെ ചെയ്യുക്കയാണെകിൽ, ( ഉദാഹരണത്തിന്: സമയത്തിന് പണം അടക്കൽ, കുറവ് ക്രെഡിറ്റ് ഉപയോഗിക്കൽ), നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും. ഭാവിയിൽ ലോൺ എടുക്കുകയോ വലിയ സാമ്പത്തിക ഇടപാടുകൾക്കോ ഇത് സഹായകമാകും.
5. റിവാർഡുകളും ആനുകൂല്യങ്ങളും - ക്രെഡിറ്റ് കാർഡുകൾ പലതരം ആനുകൂല്യങ്ങൾ നൽകുന്നു. ഉദാഹരണത്തിന്, കാഷ്ബാക്ക്, എയർലൈൻ മൈൽസ്, വിലക്കുറവ്, റിവാർഡ് പോയിറ്റുകൾ തുടങ്ങിയവ. ഇത് സാധാരണയായി കൂടുതൽ ഷോപ്പിംഗ് ചെയ്യുന്നവർക്ക് പ്രയോജനകരമാണ്. ചില ഡെബിറ്റ് കാർഡുകളും റിവാർഡുകൾ നൽകുന്നുണ്ട് എങ്കിലും, അവ ക്രെഡിറ്റ് കാർഡിനേകാൽ കുറവായിരിക്കും. കൂടാതെ, ക്രെഡിറ്റ് കാർഡുകൾക്ക് പർച്ചേസ് പ്രൊട്ടക്ഷൻ, അധിക വാറന്റി, യാത്രാ ഇൻഷുറൻസ് എന്നിവ പോലെയുള്ള അധിക ആനുകൂല്യങ്ങളും ഉണ്ട്. എന്നാൽ ഡെബിറ്റ് കാർഡുകൾക്ക് ഈ ഫീച്ചറുകൾ സാധാരണയായി ഉണ്ടാവാറില്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

ആർബിഐയുടെ പുതിയ തീരുമാനം: ഭവനവായ്പയും നിക്ഷേപങ്ങളും ഇനി എങ്ങനെ? സാധാരണക്കാർ അറിയേണ്ടത്

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications