ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചു വരികയാണ്. കയ്യിലുള്ള പണം തികയാതെ വരുമ്പോഴാണ് ക്രെഡിറ്റ് കാർഡ് എത്രത്തോളം ഉപകാരപ്രദമാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. തൽക്കാലത്തേക്ക് പണം കടം തരുന്ന കൂട്ടുകാരനെപ്പോലെ ചില നിബന്ധനകളുമായി ക്രെഡിറ്റ് കാർഡ് പണം തരും അല്ലേ. കൃത്യമായി തിരച്ചടച്ചാൽ വലിയ ഗുണം ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കും എന്നുറപ്പാണ്.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ജോയിനിംഗ് ഫീസും വാർഷിക ചാർജുകളും നൽകേണ്ടി വരാറുണ്ട്. താരതമ്യേന വലിയ തുകയല്ലെങ്കിലും ഉപഭോക്താക്കളെ സംബന്ധിച്ച് ചിലപ്പോഴെല്ലാം ഈ ഫീസുകളും ചാർജുകളും തലവേദനയാകും. അത് മനസിലാക്കിയെന്നോണം ചില ബാങ്കുകൾ ഇടപാടുകാരെ ആകർഷിക്കാൻ കഴിയുന്ന വ്യത്യസ്ത ലാഭകരമായ ഓഫറുകളുമായി വിപണിയിലെത്താറുണ്ട്.

വാർഷിക ചാർജുകളും ജോയിംഗ് ഫീസും ഒഴിവാക്കുന്നത് ബാങ്കുകൾ ഉപയോക്താക്കൾക്ക് നൽകുന്ന ഓഫറുകളിൽ ഒന്നാണ്. അതോടെ ഉപഭോക്താക്കളം ഹാപ്പി. കൂടുതലായി ഇടപാടുകാരെ ബാങ്കുകൾക്ക് ലഭിക്കുകയും ചെയ്യും.
അതിനാൽ, ഇന്ത്യയിൽ ലഭ്യമായ ചില മുൻനിര ക്രെഡിറ്റ് കാർഡുകളുടെ ഫീച്ചറുകളെക്കുറിച്ചും റിവാർഡുകളെക്കുറിച്ചും വിശദമായി പരിശോധിക്കാം.
1. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്
അംഗത്വ ഫീസോ വാർഷിക ചാർജുകളോ ഈടാക്കാത്ത ക്രെഡിറ്റ് കാർഡാണ് ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്.
റിവാർഡുകളും ഫീച്ചറുകളും
- പരിധികളില്ലാതെ റിവാർഡ് പോയിന്‍റുകൾ നേടാം
- ആമസോൺ പ്രൈം അംഗങ്ങൾക്ക് ആമസോൺ ഇന്ത്യയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ 5 ശതമാനം ക്യാഷ് ബാക്ക്. പ്രൈം ഇതര അംഗങ്ങൾക്ക് 3 ശതമാനവും ക്യാഷ് ബാക്ക് നേടാം.
- ഇന്ധന സർചാർജ്ജ് ഒഴിവാക്കൽ
2. ഐസിഐസിഐ പ്ലാറ്റിനം ചിപ്പ് ക്രെഡിറ്റ് കാർഡ്
അംഗത്വ ഫീസോ വാർഷിക ചാർജുകളോ ഐസിഐസിഐ പ്ലാറ്റിനം ചിപ്പ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നൽകേണ്ടതില്ല.
റിവാർഡുകളും ഫീച്ചറുകളും
- റീട്ടെയിൽ പർച്ചേസിനായി (ഇന്ധനം ഒഴികെ) ചെലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 2 റിവാർഡ് പോയിന്‍റികൾ നേടാം.
- എച്ച്പിസിഎൽ പമ്പുകളിൽ 4,000 രൂപ വരെയുള്ള ഇടപാടുകൾക്ക് 1 ശതമാനം ഇന്ധന സർചാർജ് ഒഴിവാക്കൽ

3. ആക്സിസ് ബാങ്ക് മൈസോൺ ക്രെഡിറ്റ് കാർഡ്
അംഗത്വ ഫീസോ വാർഷിക ചാർജുകളോ ഈടാക്കാത്ത ക്രെഡിറ്റ് കാർഡാണ് ആക്സിസ് ബാങ്ക് മൈസോൺ ക്രെഡിറ്റ് കാർഡ്.
പ്രധാന സവിശേഷതകളും റിവാർഡുകളും
- ഈ കാർഡ് ഉപയോഗിച്ച് 500 രൂപ ചെലവിട്ടാൽ 120 കിഴിവ് നേടാം(മാസത്തിൽ 2 തവണ)
4. ഐഡിഎഫ്സി ഫസ്റ്റ് ക്ലാസിക് ക്രെഡിറ്റ് കാർഡ്
വാർഷിക ഫീസും ഈടാക്കാത്ത ക്രെഡിറ്റ് കാർഡാണ് ഐഡിഎഫ്സി ഫസ്റ്റ് ക്ലാസിക് ക്രെഡിറ്റ് കാർഡ്.
റിവാർഡുകളും ഫീച്ചറുകളും
- പരിധിയില്ലാതെ റിവാർഡ് പോയിന്‍റുകൾ നേടാം. ഓൺലൈൻ വാങ്ങലുകൾക്കും ഓഫ് ലൈൻ വാങ്ങലുകൾക്കും റിവാർഡ് പോയിന്‍റുകൾ ലഭിക്കും.
5. ബാങ്ക് ഓഫ് ബറോഡ ഈസി ക്രെഡിറ്റ് കാർഡ്
അംഗത്വ ഫീസോ വാർഷിക ചാർജുകളോ ഈടാക്കാത്ത ക്രെഡിറ്റ് കാർഡാണ് ബാങ്ക് ഓഫ് ബറോഡ ഈസി ക്രെഡിറ്റ് കാർഡ്.
റിവാർഡുകളും ഫീച്ചറുകളും
- ഡിപ്പാർട്ട്‌മെന്‍റൽ സ്റ്റോറുകളിലും സിനിമകൾക്കുമായി ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും 5 റിവാർഡ് പോയിന്‍റുകൾ
- കാർഡ് ഉപയോഗത്തെ അടിസ്ഥാനമാക്കി ഇന്ധന സർചാർജ് ഒഴിവാക്കലും ആസ്വദിക്കാം.
ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് അമിതമായി ചെലവഴിക്കുന്നതും ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കാതിരിക്കുകയും ചെയ്താൽ വലിയ വില നൽകേണ്ടിവരും. അതിനാൽ അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധ അനിവാര്യമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
