ക്രെഡിറ്റ് കാർഡുകൾ ഇന്ന് പലരുടെയും ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. ഉപയോഗിക്കാനുള്ള സൗകര്യവും റിവാർഡുകളും സാമ്പത്തിക ഫ്ലെക്സിബിളിറ്റിയുമാണ് അവ ആകർഷണീയമാക്കുന്നത്. നിരവധി ഓപ്ഷനുകൾ ലഭ്യമാണെങ്കിലും ഒരാളുടെ ആവശ്യങ്ങൾക്ക് ഏറ്റവും മികച്ച കാർഡ് തിരഞ്ഞെടുക്കണം. ഏഴ് വ്യത്യസ്‌ത തരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ, അവയുടെ സവിശേഷതകൾ, അവ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി അറിയാം.
എന്താണ് ക്രെഡിറ്റ് കാർഡ്?
ഒരു നിശ്ചിത തുക വരെ പണം കടം വാങ്ങാൻ ഒരു ബാങ്കോ സാമ്പത്തിക സ്ഥാപനമോ നൽകുന്ന ഒരു സാമ്പത്തിക ഉപകരണമാണ് ക്രെഡിറ്റ് കാർഡ്. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനം വാങ്ങുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് അക്കൗണ്ടിൽ നിന്നാണ് പണം ഈടാക്കുക. ഓരോ മാസവും മുഴുവൻ തുകയും അല്ലെങ്കിൽ തവണകളായും പണം അടയ്ക്കാം. ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ് കുടിശികയായാല്‍ പലിശ വര്‍ധിക്കാനും സിബില്‍ സ്‌കോറിനെ ബാധിക്കാനും ഇടയാക്കും.

പലതരം ക്രെഡിറ്റ് കാർഡുകൾ
1. റിവാർഡ് ക്രെഡിറ്റ് കാർഡുകൾ: ഓരോ വാങ്ങലിനും പോയിന്റുകൾ, ക്യാഷ്ബാക്ക് അല്ലെങ്കിൽ മറ്റ് സമ്മാനങ്ങൾ എന്നിവ ലഭിക്കുന്നു. ഗിഫ്റ്റുകൾക്കോ യാത്രകൾക്കോ ഡിസ്കൗണ്ടുകൾക്കോ വേണ്ടി പോയിന്റുകൾ റെഡീം ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇത് മികച്ചതാണ്. കൂപ്പണുകൾ, ഉൽപ്പന്നങ്ങൾ, ട്രിപ്പ് റിസർവേഷനുകൾ എന്നിവയുൾപ്പെടെ ഉള്ളവയ്ക്കായി റിവാർഡ് പോയിന്റുകൾ റെഡീം ചെയ്യാവുന്നതാണ്.
2. ട്രാവൽ ക്രെഡിറ്റ് കാർഡുകൾ: പതിവായി യാത്രകൾ ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ ക്രെഡിറ്റ് കാർഡുകൾ. വിമാനയാത്രകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ കൂടുതൽ പണം ചെലവഴിക്കുന്ന ആളുകൾക്ക് ഇതേറ്റവും അനുയോജ്യമാണ്.
3. ഫ്യൂവൽ ക്രെഡിറ്റ് കാർഡുകൾ: ദിവസേന വാഹനം ഉപയോഗിക്കുന്നവർക്കും ഇന്ധനത്തിനായി ഗണ്യമായൊരു തുക മാസംതോറും ചെലവിടുന്നവർക്കും ഫ്യൂവൽ ക്രെഡിറ്റ് കാർഡുകൾ അനുയോജ്യമാണ്. ഇന്ധനം നിറയ്ക്കുമ്പോൾ സർചാർജിലെ ഇളവ് മാത്രമല്ല വാർഷികമായി സൗജന്യ ഇന്ധനം നേടാനുള്ള അവസരവും ഈ കാർഡുകൾ നൽകുന്നുണ്ട്.
4. ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡുകൾ: ഇത്തരം ക്രെഡിറ്റ് കാർഡുകളിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ക്യാഷ്ബാക്ക് റിവാർഡുകളാണ്. ക്യാഷ്ബാക്ക് എന്നത് ഉപഭോക്താവിന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിലേക്ക് അവർ നടത്തിയ വാങ്ങലുകൾക്ക് തിരികെ ക്രെഡിറ്റ് ചെയ്യുന്ന പണത്തിന്റെ ശതമാനത്തെ സൂചിപ്പിക്കുന്നു. ക്യാഷ് ആനുകൂല്യങ്ങളുടെ രൂപത്തിൽ റിവാർഡുകൾ നേടാൻ താൽപ്പര്യമുള്ള വ്യക്തികൾക്ക് ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ് അനുയോജ്യമാണ്. സാധാരണയായി ഓൺലൈൻ ഷോപ്പിങ്ങിനും സിനിമാ ടിക്കറ്റുകൾ, ഡൈനിങ്, ഇ-കൊമേഴ്‌സ്, ഫുഡ് ഡെലിവറി ആപ്പുകൾ, ഗ്രോസറി തുടങ്ങിയ തിരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് ഉയർന്ന ക്യാഷ്ബാക്ക് ലഭിക്കാറുണ്ട്.
5. ലൈഫ്സ്റ്റൈൽ ക്രെഡിറ്റ് കാർഡുകൾ: ഡൈനിങ്, ഷോപ്പിങ്, വിനോദം, ആരോഗ്യം എന്നിവയിൽ വിവിധ ആനുകൂല്യങ്ങൾ നേടാൻ ഈ കാർഡ് സഹായിക്കും. വിവിധ ലൈഫ്‌സ്‌റ്റൈൽ വിഭാഗങ്ങളിൽ വ്യത്യസ്‌ത തരത്തിലുള്ള കിഴിവുകളും ഓഫറുകളും ആഗ്രഹിക്കുന്ന വ്യക്തികൾക്ക് ഏറ്റവും അനുയോജ്യമാണ്.
6. സ്റ്റുഡന്റ് ക്രെഡിറ്റ് കാർഡുകൾ: വിദ്യാർത്ഥികൾക്ക് അവരുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇത്തരം ക്രെഡിറ്റ് കാർഡുകൾ സഹായിക്കും. യുവാക്കൾക്കും ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും ഇത് മികച്ചതാണ്. കുറഞ്ഞ ക്രെഡിറ്റ് പരിധികൾ ചെലവുകൾ നിയന്ത്രിക്കാനും സാമ്പത്തിക അച്ചടക്കത്തിനും സഹായിക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിനാണ് ഇത്തരം കാര്‍ഡുകള്‍ പ്രധാനമായും ഉപയോഗിക്കുക.
7. സെക്യുവേർഡ് ക്രെഡിറ്റ് കാർഡുകൾ: സെക്യൂരിറ്റി ഡിപ്പോസിന്റ് അടിസ്ഥാനത്തിലാണ് ഇത്തരം ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നത്. ഈ കാര്‍ഡുകള്‍ക്ക് കുറഞ്ഞ ക്രെഡിറ്റ് ലിമിറ്റും ഇയര്‍ന്ന പലിശ നിരക്കും ഉണ്ടാകും. മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണ് ഇത്തരം കാർഡുകൾ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications