സാമ്പത്തിക- ബാങ്കിംഗ് മേഖലകളിൽ വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് റിപ്പോർട്ടും. നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള പേയ്മെന്റ് ആപ്ലിക്കേഷനുകളുടെ സേവനം പ്രയോജനപ്പെടുത്തുമ്പോഴോ ബാങ്കിന്റെയോ ഫിൻടെക്കിന്റെയോ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോഴോ, നിങ്ങളുടെ ക്രെഡിറ്റ് സ്‌കോർ പരിശോധിച്ച് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് ശ്രദ്ധാപൂർവ്വം വായിക്കാൻ അവർ നിർദ്ദേശിക്കുന്നു. ശരിക്കും എന്താണ് ക്രെഡിറ്റ് സ്കോറും ക്രെഡിറ്റി റിപ്പോർട്ടുമെന്നും അവ തമ്മിലുള്ള വ്യത്യാസമെന്തെന്നും കൃത്യമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

എന്താണ് ക്രെഡിറ്റ് സ്കോർ?
നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ അടയാളപ്പെടുത്ത മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. നിങ്ങളുടെ മുൻകാല ലോൺ (ക്രെഡിറ്റ്) ഇടപാടകളുടെയും സാമ്പത്തിക വിവരങ്ങളുടെയും കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇവ നിശ്ചയിക്കപ്പെടുന്നത്. 300നും 900നും ഇടയിലാണ് സാധാരണ ഗതിയിൽ ഇത് കണക്കാക്കുന്നത്. നിങ്ങളുടെ സ്കോർ ഉയർന്നാൽ, നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയും മെച്ചപ്പെടും. കുറയുന്നത് തിരിച്ചടിയാവുകയും ചെയ്യും. 750-ന് മുകളിലുള്ള സ്‌കോർ നല്ലൊരു ക്രെഡിറ്റ് സ്‌കോറായി വായ്പ ദാതാക്കൾ കണക്കാക്കി വരുന്നു. നിങ്ങളുടെ ലോണുമായി മുന്നോട്ട് പോകുന്നതിന് മിക്ക ധനകാര്യ സ്ഥാപനങ്ങളും ഇത് അംഗീകരിക്കുന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉൾപ്പെടുന്ന ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളാണ് ഓരോ വ്യക്തികളുടെയും ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നത്.
എന്താണ് ക്രെഡിറ്റ് റിപ്പോർട്ട്?
ഒരു ക്രെഡിറ്റ് റിപ്പോർട്ട് അല്ലെങ്കിൽ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (സിഐആർ) എന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിന് കാരണമാകുന്ന ക്രെഡിറ്റ് വിവരങ്ങളുടെ വിശദമായ സംഗ്രഹമാണ്. ഉപയോഗിക്കുന്ന ക്രെഡിറ്റ് കാർഡുകളുടെ എണ്ണം, സജീവമായ ലോണുകൾ, ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾ, നിങ്ങൾ അപേക്ഷിച്ച ലോണുകളുടെ എണ്ണം, ലോൺ തിരിച്ചടവ് പെരുമാറ്റം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് ക്രെഡിറ്റ് റിപ്പോർട്ട് തയാറാക്കുന്നത്.
ക്രെഡിറ്റ് സ്കോറും ക്രെഡിറ്റ് റിപ്പോർട്ടും പേരു തന്നെ ഇവ രണ്ടും തമ്മിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്നു. സ്കോർ നിങ്ങളുടെ സാമ്പത്തിക നിലയെ പ്രതിനിധീകരിക്കുമ്പോൾ, നിങ്ങൾ എടുത്ത പോസിറ്റീവ്, നെഗറ്റീവ് സാമ്പത്തിക തീരുമാനങ്ങളുടെ വിശദമായ പതിപ്പാണ് റിപ്പോർട്ട് നൽകുന്നത്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ധനകാര്യ സ്ഥാപനങ്ങൾ പരിഗണിക്കുന്ന നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയുടെ മാനദണ്ഡമാണ്. നിങ്ങൾക്ക് പതിവായി പരിശോധിക്കാനും മെച്ചപ്പെടുത്താനും കഴിയുന്ന ഫലമാണിത്. എന്നിരുന്നാലും, നിങ്ങൾക്ക് നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിലും, നിങ്ങളുടെ ക്രെഡിറ്റ് അപേക്ഷയുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് ധനകാര്യ സ്ഥാപനങ്ങൾ കാണുകയും പഠിക്കുകയും ചെയ്യുന്നു. ക്രെഡിറ്റ് ചരിത്രത്തിന്റെ ഒരു സമഗ്രമായ വീക്ഷണം ഇതിലൂടെ ലഭിക്കുന്നു.
വായ്പാ അപേക്ഷകരെ മനസ്സിലാക്കുന്നതിനും അവരുടെ ക്രെഡിറ്റ് പെരുമാറ്റത്തെക്കുറിച്ച് കൂടുതലറിയുന്നതിനും വായ്പ ദാതാക്കൾ കൂടുതലായി ആശ്രയിക്കുന്നത് ക്രെഡിറ്റ് റിപ്പോർട്ടിനെയാണ്. അതേസമയം ക്രെഡിറ്റ് സ്കോർ ഇതിനുള്ള പ്രധാന മാനദണ്ഡമായി നിലനിൽക്കുകയും ചെയ്യുന്നു. നിങ്ങളുടെ തുറന്നതോ അടച്ചതോ ആയ ക്രെഡിറ്റുകളെക്കുറിച്ചും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചും അറിയാൻ നിങ്ങൾക്ക് ഒരു ബാങ്കിംഗ് അല്ലെങ്കിൽ ക്രെഡിറ്റ് റേറ്റിംഗ് കമ്പനിയിൽ നിന്ന് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് സൃഷ്ടിക്കാൻ കഴിയും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications