സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് 'ഐബോക്സ്' എന്ന പേരിൽ ഒരു പുതിയ സേവനം ആരംഭിച്ചു. ഈ സൌകര്യം ഉപയോഗിച്ച്, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ചെക്ക് എന്നിവ അവരുടെ വീടിനോ ഓഫീസിനോ അടുത്തുള്ള ഒരു ശാഖയിൽ നിന്ന് തടസ്സരഹിതമായി ശേഖരിക്കാൻ കഴിയും. ഉപയോക്താക്കൾക്ക് ആവശ്യമുള്ളപ്പോൾ ബാങ്ക് സേവനം ഉപയോഗിക്കാൻ സഹായിക്കുന്നതാണ് ഐബോക്സ് എന്ന പദ്ധതി. 24 മണിക്കൂറും അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് ഈ ഡെലിവറികൾ ശേഖരിക്കാൻ കഴിയും.
നേട്ടങ്ങൾ
ഉപയോക്താക്കൾക്ക് അവരുടെ സൌകര്യത്തിനനുസരിച്ച് ദിവസത്തിലെ ഏത് സമയത്തും 24 മണിക്കൂറും ഈ സേവനം ഉപയോഗപ്പെടുത്താം. അവധിദിനങ്ങൾ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് അവർ തിരഞ്ഞെടുക്കുന്ന സമയത്ത് ഈ ഡെലിവറികൾ ശേഖരിക്കാൻ കഴിയും.
സ്റ്റാറ്റസ് പരിശോധിക്കാം
ഐബോക്സ് ടെർമിനലുകൾ ബാങ്ക് ശാഖകളുടെ പരിസരത്ത് ഒരുക്കിയിട്ടുണ്ടാകും. ഔദ്യോഗിക സമയത്തിനു ശേഷവും ഇവ പ്രവർത്തിക്കും. പൂർണ്ണമായും ഓട്ടോമേറ്റഡ് സേവനമാണിത്. അതുകൊണ്ട് തന്നെ ഉപഭോക്താവിനെ അവരുടെ പാക്കേജിന്റെ നിലവിലെ സ്ഥിതി ഓരോ ഘട്ടത്തിലും എസ്എംഎസ് വഴി അറിയിക്കും. ഡിസ്പാച്ച് മുതൽ ഡെലിവറി വരെ.
ചെയ്യേണ്ടത് എന്ത്?
പാക്കേജ് ‘ഐബോക്സ്' ടെർമിനലിൽ എത്തിക്കഴിഞ്ഞാൽ, ഉപഭോക്താവിന് ഒരു എസ്എംഎസ് അറിയിപ്പ് ലഭിക്കും. അതിൽ ‘ഐബോക്സ്'ടെർമിലലിന്റെ ജിപിഎസ് സ്ഥാനം, ഒടിപി, ക്യുആർ കോഡ് എന്നിവ അടങ്ങിയിരിക്കും. ഉപഭോക്താവ് തുടർന്ന് ‘ഐബോക്സ്' ടെർമിനൽ സന്ദർശിക്കണം. അവിടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകി ഒടിപി സമർപ്പിക്കുക. അല്ലെങ്കിൽ ബോക്സ് തുറന്ന് പാക്കേജ് ആക്സസ് ചെയ്യുന്നതിന് ക്യുആർ കോഡ് കാണിക്കുക. ഏഴ് ദിവസത്തേയ്ക്ക് പാഴ്സൽ ഐബോക്സിൽ തുടരും.
ഐബോക്സ് ടെർമിനലുകൾ
ഡൽഹി എൻസിആർ, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, നവി മുംബൈ, സൂറത്ത്, ജയ്പൂർ, ഇൻഡോർ, ഭോപ്പാൽ, ലഖ്‌നൗ, നാഗ്പൂർ, അമൃത്സർ, ലുധിയാന, പഞ്ചകുള എന്നിവിടങ്ങളിലാണ് നിലവിൽ ഐബോക്സ് ടെർമിനലുകൾ സ്ഥിതി ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
