എന്താണ് ഡീമാറ്റ് അക്കൗണ്ട്? ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിന്റെ നേട്ടങ്ങൾ അറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡീമാറ്റീരിയലൈസ്‌ഡ് അക്കൗണ്ടിന്റെ ഹ്രസ്വ രൂപമാണ് ഡിമാറ്റ് എന്ന പദം. ഓഹരികള്‍ അല്ലെങ്കില്‍ ഓഹരി ഇടപാടുകള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ രേഖപെടുത്തിവയ്ക്കുന്ന സംവിധാനമാണ് ഇത്. ഡീമാറ്റ് അക്കൗണ്ട് എന്താണ്ട് ഒരു ബാങ്ക് അക്കൗണ്ട് പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പണം സ്വീകരിക്കാനും നിക്ഷേപിക്കാനും നമ്മള്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതുപോലെ ഓഹരികള്‍ വാങ്ങി രേഖപ്പെടുത്തി വയ്‌ക്കുന്നതും അത് പിന്നീടു വിൽക്കുന്നതും ഡീമാറ്റ് അക്കൗണ്ട് വഴിയാണ്. സെബി (SEBI) യുടെ നിയമപ്രകാരം ഓഹരികളുടെ വില്‍പ്പന, കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകല്‍ തുടങ്ങി ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഇന്ത്യയിൽ, നാഷണൽ സെക്യൂരിറ്റി ഡിപോസിറ്ററി ലിമിറ്റഡ് (എൻ‌എസ്‌ഡി‌എൽ), സെൻ‌ട്രൽ ഡിപോസിറ്ററി സർവീസസ് ലിമിറ്റഡ് (സി‌ഡി‌എസ്‌എൽ) എന്നിങ്ങനെ രണ്ട് ഡിപോസിറ്ററി ഓർ‌ഗനൈസേഷനുകളാണ് ഡിമാറ്റ് അക്കൗണ്ട് പ്രാഥമികമായി പരിപാലിക്കുന്നത്.

ഡീമാറ്റ് അക്കൗണ്ട് എങ്ങനെ തുടങ്ങാം?

ഡീമാറ്റ് അക്കൗണ്ട് എങ്ങനെ തുടങ്ങാം?

നിക്ഷേപകര്‍ നേരിട്ടല്ല ഓഹരി ബ്രോക്കര്‍മാര്‍ വഴിയാണ് അക്കൗണ്ടുകള്‍ തുറക്കേണ്ടത്. ഓണ്‍ലൈനായോ ഓഫ്‍ലൈനായോ അക്കൗണ്ട് തുറക്കാം. അതായത് ഡീമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ഫിനാന്‍ഷ്യല്‍ സര്‍വിസസ് സേവനം നല്‍കുന്ന സെബി അംഗീകാരം നൽകിയിട്ടുള്ള ഏതെങ്കിലും ഒരു അംഗീകൃത സ്റ്റോക്ക്‌ ബ്രോക്കിംഗ് കമ്പനിയുടെ സഹായത്തോടെ അക്കൗണ്ടുകള്‍ തുറക്കാവുന്നതാണ്. മറ്റ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതുപോലെ ഡീമാറ്റ് അക്കൗണ്ട് തുറക്കാനും ഉപഭോക്താവിന്റെ പ്രധാനപ്പെട്ട രേഖകൾ ആവശ്യമാണ്. അതായത് പാന്‍ കാര്‍ഡ്, വിലാസം തെളിയിക്കുന്ന രേഖ, ഐഡന്‍റിറ്റി പ്രൂഫ് (ആധാര്‍), അക്കൗണ്ട് നമ്പര്‍, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റേറ്റ്‍മെന്‍റ്, ക്യാന്‍സല്‍ ചെയ്ത ചെക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ.

അക്കൗണ്ട്

ചിലപ്പോൾ അക്കൗണ്ട് തുറക്കുന്നതിനായി ബ്രോക്കര്‍മാര്‍ ആവശ്യപ്പെടുന്ന രേഖകൾക്ക് ഇതിൽ നിന്നും ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. നിങ്ങള്‍ ഒരു ബ്രോക്കര്‍ മുഖേനയാണ് ഓഹരികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതെങ്കിൽ ഹോള്‍ഡിംഗ്‌സ് നടക്കുന്നത് അയാളുടെ അക്കൗണ്ടില്‍ ആയിരിക്കും. എന്നാല്‍ നിങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയാണ് ചെയ്യുന്നതെങ്കില്‍ ഓഹരിയുടെ തുക നിങ്ങളുടെ അക്കൗണ്ടില്‍ ആയിരിക്കും പ്രതിഫലിക്കുന്നത്.

 

 

ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിലുള്ള നേട്ടങ്ങള്‍ എന്തെല്ലാം?

ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിലുള്ള നേട്ടങ്ങള്‍ എന്തെല്ലാം?

ഓഹരികള്‍ ഇലക്‌ട്രോണിക് രൂപത്തില്‍ രേഖപെടുത്തി വയ്‌ക്കാം. അതിനാൽ തന്നെ ഫിസിക്കൽ ഷെയറുകളുടെ കാര്യത്തിലേതുപോലെയുള്ള അപകടസാധ്യത ഇത് ഇല്ലാതാക്കുന്നു.

ഓഹരികള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്റ്റാമ്പ് ഡ്യൂട്ടി ഇല്ല.

ഓഹരികള്‍ വിൽക്കാനും വാങ്ങാനും സുക്ഷിച്ചു വയ്ക്കാനും വളരെ എളുപ്പം.

ഡീമാറ്റ് അക്കൗണ്ട് വഴിയാണെങ്കിൽ ഒറ്റ ഷെയറുകള്‍ പോലും വാങ്ങാം വില്‍ക്കാം.

 

 

ഡീമാറ്റ് അക്കൗണ്ട് കാണിച്ച് വായ്‌പയെടുക്കാമെന്നോ?

ഡീമാറ്റ് അക്കൗണ്ട് കാണിച്ച് വായ്‌പയെടുക്കാമെന്നോ?

അതെ, പല ധനകാര്യ സ്ഥാപനങ്ങളും വായ്‌പക്കാരന്റെ ഡീമാറ്റ് അക്കൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന സെക്യൂരിറ്റികൾക്കെതിരെ വായ്പ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് വായ്‌പയ്‌ക്ക് അപേക്ഷിക്കുന്നതിന് അവരുടെ ഡീമാറ്റ് അക്കൗണ്ടിലെ ഹോൾഡിംഗ് ഈടായി ഉപയോഗിക്കാം.

ആർക്കൊക്കെ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാം?

ആർക്കൊക്കെ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാം?

ആദായനികുതി നിയമം 1961 അനുസരിച്ച്, ഏതൊരു ഇന്ത്യൻ പൗരനും ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ കഴിയും. എന്നാൽ അക്കൗണ്ടുകൾക്ക് ചില വ്യത്യാസങ്ങളുണ്ടെന്ന് മാത്രം. ഇന്ത്യയിൽ സ്ഥിര താമസമാക്കിയ വ്യക്തികൾ, പ്രവാസി ഇന്ത്യക്കാർ എന്നിങ്ങനെയുള്ള ഓരോ വിഭാഗത്തിനും പ്രത്യേകം അക്കൗണ്ടുകളുണ്ട്. അതായത് നിക്ഷേപകരെ അടിസ്ഥാനമാക്കി മൂന്ന് തരം ഡിമാറ്റ് അക്കൗണ്ടുകളാണ് ഉള്ളത്. റെഗുലർ ഡീമാറ്റ് അക്കൗണ്ട്, റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്, നോൺ റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട് എന്നിവ.

1. റെഗുലർ ഡീമാറ്റ് അക്കൗണ്ട്

1. റെഗുലർ ഡീമാറ്റ് അക്കൗണ്ട്: ഇന്ത്യൻ പൗരന്മാരും ഇന്ത്യയിൽ താമസിക്കുന്നവരുമായ നിക്ഷേപകർക്കായുള്ളതാണ് റെഗുലർ ഡീമാറ്റ് അക്കൗണ്ട്. ഇടനിലക്കാർ, ഡിപോസിറ്ററി പങ്കാളികൾ, സ്റ്റോക്ക് ബ്രോക്കർമാർ എന്നിവർ വഴി എൻ‌എസ്‌‌ഡി‌എൽ, സി‌ഡി‌എസ്‌എൽ തുടങ്ങിയ നിക്ഷേപകരാണ് റെഗുലർ ഡീമാറ്റ് അക്കൗണ്ട് സേവനം നൽകുന്നത്.

2. റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്

2. റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്: ഒരു റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട് വഴി എൻ‌ആർ‌ഐ നിക്ഷേപകർക്ക് ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ഇന്ത്യൻ ഓഹരി വിപണിയിൽ വളരെ വേഗത്തിൽ നിക്ഷേപം നടത്താൻ കഴിയും. കൂടാതെ ഇടപാടുകൾ ഉടനടി ഡീമാറ്റ് അക്കൗണ്ടിൽ പ്രതിഫലിക്കുകയും ചെയ്യും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫണ്ട് കൈമാറ്റം അനുവദിക്കുന്നതിനാൽ ഈ അക്കൗണ്ട് പ്രവാസി ഇന്ത്യക്കാർക്ക് (എൻ‌ആർ‌ഐ) വളരെ ഉപയോഗപ്രദമാണ്.

എന്തു കൊണ്ട് കോള്‍ ഇന്ത്യ ഓഹരികള്‍ വാങ്ങണം? - ചില കാരണങ്ങള്‍എന്തു കൊണ്ട് കോള്‍ ഇന്ത്യ ഓഹരികള്‍ വാങ്ങണം? - ചില കാരണങ്ങള്‍

3. നോൺ റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്

3. നോൺ റിപാർട്രിയബിൾ ഡീമാറ്റ് അക്കൗണ്ട്: നോൺ-റിപാർട്രിയബിൾ ഡിമാറ്റ് അക്കൗണ്ടും പ്രവാസി ഇന്ത്യക്കാർക്കുള്ളതാണ്. എന്നാൽ ഈ അക്കൗണ്ട് വഴി ഫണ്ടുകൾ വിദേശത്തേക്ക് കൈമാറാൻ കഴിയില്ല. മാത്രമല്ല ഈ അക്കൗണ്ടിന് ഒരു അനുബന്ധ എൻ‌ആർ‌ഒ ബാങ്ക് അക്കൗണ്ട് ആവശ്യമാണ്.

ഓയോ ഹോട്ടൽസ് ഉടമ റിതേഷ് അഗർവാൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കോടീശ്വരൻഓയോ ഹോട്ടൽസ് ഉടമ റിതേഷ് അഗർവാൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ കോടീശ്വരൻ

ഒരു ഡിമാറ്റ് അക്കൗണ്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഒരു ഡിമാറ്റ് അക്കൗണ്ട് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ഒരു നിക്ഷേപകൻ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുമ്പോൾ, അവരുടെ അക്കൗണ്ട് ഒരു ട്രേഡിംഗ് അക്കൗണ്ടുമായി ലിങ്കുചെയ്യണം, അതിന് ഒരു യുണീക് ഐഡന്റിറ്റിയും പാസ്‌വേഡും നൽകും. ഓണ്‍ലൈന്‍ ടെല്‍മിനല്‍വഴിയോ, ഓഹരി ബ്രോക്കര്‍ വഴിയോ ഓഹരി വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കാം. വാങ്ങിയ സെക്യൂരിറ്റികൾ കൈവശം വയ്ക്കാൻ ഒരു ഡീമാറ്റ് അക്കൗണ്ട് നിർബന്ധമാണ്. അതിനാൽ ഒരു നിക്ഷേപകൻ ഒരു സ്റ്റോക്ക് വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള അതത് ട്രേഡിംഗ് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യണം.

വീട് വാങ്ങാന്‍ പദ്ധതിയുണ്ടോ? വരുമാനത്തില്‍ നിന്ന് എത്ര രൂപവരെ ഭവന വായ്പ ഇഎംഐയിലേക്ക് നല്‍കണം?വീട് വാങ്ങാന്‍ പദ്ധതിയുണ്ടോ? വരുമാനത്തില്‍ നിന്ന് എത്ര രൂപവരെ ഭവന വായ്പ ഇഎംഐയിലേക്ക് നല്‍കണം?

ട്രേഡിങ്

നിങ്ങളുടെ ട്രേഡിങ് അക്കൗണ്ടിലുള്ള പണമെടുത്ത് ഓഹരി ബ്രോക്കര്‍ ഓഹരി വാങ്ങും. അല്ലെങ്കില്‍ ടെര്‍മിനലില്‍ നിങ്ങള്‍ പ്രസ്തുത ഓഹരിയുടെ നിശ്ചിത എണ്ണം വാങ്ങുന്നതിന് ഓണ്‍ലൈന്‍ വഴി നേരിട്ട് ഓര്‍ഡര്‍ നൽകും. നിങ്ങളുടെ ട്രേഡിംഗ് അക്കൗണ്ടിൽ ‘വാങ്ങുക' അല്ലെങ്കിൽ ‘വിൽക്കുക' എന്നുള്ള അഭ്യർത്ഥന നൽകുമ്പോഴെല്ലാം, പ്രത്യേക സുരക്ഷയ്ക്കായി ഡിപി നിങ്ങളുടെ അഭ്യർത്ഥന ഉടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് കൈമാറുന്നതാണ്.

English summary

എന്താണ് ഡീമാറ്റ് അക്കൗണ്ട്? ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിന്റെ നേട്ടങ്ങൾ അറിയാം | Demat Account: The benefits of taking a demat account

Demat Account: The benefits of taking a demat account
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X