പ്രമേഹ രോഗികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി; നിങ്ങൾ തീർച്ചയായും അറിയേണ്ട കാര്യങ്ങൾ

പ്രമേഹം ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗമായി മാറി കൊണ്ടിരിക്കുകയാണ്. 20നും 30നും ഇടയിൽ പ്രായമുള്ള ആളുകൾക്കിടയിലാണ് ഇപ്പോൾ ഈ രോഗം കൂടുതലായി ബാധിക്കുന്നത്. 2016 നും 2019 നും ഇടയിൽ പ്രമേഹവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 120% വർദ്ധിച്ചതായി ബജാജ് അലയൻസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 20-30 പ്രായപരിധിയിൽ പെടുന്നവരിൽ വർദ്ധനവ് 164% ആണ്.

ചികിത്സാ ചെലവ്

ചികിത്സാ ചെലവ്

ഒരു പ്രമേഹ രോഗിയുടെ മരുന്നുകൾ, പരിശോധനകൾ, ഇൻസുലിൻ, ഭക്ഷണക്രമം എന്നിവയ്ക്കായി പ്രതിമാസം 3,000 മുതൽ 4,000 രൂപ വരെ ചെലവഴിക്കേണ്ടതുണ്ട്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് പ്രകാരം പ്രമേഹവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശിക്കുന്നതിന് ഇൻഷുറൻസ് എടുത്തവർക്ക് ലഭിക്കുന്ന ശരാശരി ക്ലെയിം 80,000 രൂപയാണ്. പ്രമേഹ ചികിത്സയുടെ ഉയർന്ന ചെലവ് കണക്കിലെടുക്കുമ്പോൾ, രോഗത്തിന്റെ സാമ്പത്തിക പ്രത്യാഘാതത്തെ നേരിടാൻ തീർച്ചയായും രോഗികളും കുടുംബവും തയ്യാറാകേണ്ടതുണ്ട്. ഇതിനായുള്ള ഇൻഷുറൻസ് പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതാ..

സാധാരണ ഹെൽത്ത് ഇൻഷുറൻസ്

സാധാരണ ഹെൽത്ത് ഇൻഷുറൻസ്

നിങ്ങൾ ഇതിനകം പ്രമേഹ രോഗിയാണെങ്കിൽ, പതിവ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ നിങ്ങൾക്ക് നിഷേധിക്കപ്പെടാം. അഥവാ നിങ്ങൾക്ക് കവർ നൽകാൻ ഒരു കമ്പനി സമ്മതിച്ചാലും, പൊതു കവറിനായി 25% വരെ അധിക പ്രീമിയം ഈടാക്കും. അതിനാൽ പ്രമേഹ രോഗിയാണെന്ന് കണ്ടെത്തിയതിന് ശേഷം പ്രമേഹ നിർദ്ദിഷ്ട പ്ലാൻ വാങ്ങുന്നതിനേക്കാൾ നിങ്ങളുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു ജനറിക് ഫാമിലി ഫ്ലോട്ടർ പ്ലാൻ വാങ്ങുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ പറയുന്നു.

പ്രമേഹ ആരോഗ്യ ഇൻഷുറൻസ് പോളിസി

പ്രമേഹ ആരോഗ്യ ഇൻഷുറൻസ് പോളിസി

പ്രമേഹ രോഗികൾക്കായുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പ്രകാരം കൂടുതൽ തുക നിങ്ങൾക്ക് ചെലവഴിക്കേണ്ടി വരും. ഉദാഹരണത്തിന്, നിങ്ങൾ ഒരു മെട്രോ നഗരത്തിൽ താമസിക്കുന്ന 40 വയസ്സുള്ള ഒരു പുരുഷനാണെങ്കിൽ, 5 ലക്ഷം രൂപയുടെ ഒരു പൊതു ആരോഗ്യ പദ്ധതിക്ക് 6,500 മുതൽ 8,500 രൂപ വരെ ചിലവാകും. അതേസമയം പ്രമേഹ ഇൻഷുറൻസ് പദ്ധതിക്ക് 12,000 മുതൽ 14,500 രൂപ വരെ ചെലവ് വരും. 18 നും 65 നും ഇടയിൽ പ്രായമുള്ള ഏതൊരു പ്രമേഹ രോഗിക്കും ഈ പ്ലാൻ വാങ്ങാം.

രണ്ട് തരം പ്രമേഹ ഇൻഷുറൻസ്

രണ്ട് തരം പ്രമേഹ ഇൻഷുറൻസ്

ഒരു വ്യക്തിയുടെ പേരിലോ ഒരു കുടുംബത്തിലെ എല്ലാവരുടെ പേരിലും പ്രമേഹ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാം. ചില പ്ലാനുകൾക്ക് രണ്ട് ഓപ്ഷനുകളുണ്ട്. ഒരു ഓപ്ഷന് കീഴിൽ, ഇൻഷുറൻസ് എടുക്കുന്നതിന് മുമ്പ് മെഡിക്കൽ പരിശോധന നിർബന്ധമാണ്, മറ്റൊരു ഓപ്ഷനിൽ മെഡിക്കൽ പരിശോധന ആവശ്യമില്ല. ആദ്യ ഓപ്ഷനിൽ, കാത്തിരിപ്പ് കാലയളവ് ഇല്ല. എന്നാൽ രണ്ടാമത്തെ ഓപ്ഷനിൽ, 15 മാസത്തെ കാത്തിരിപ്പ് കാലയളവ് ഉണ്ട്.

കവർ ചെയ്യുന്നത് എന്തൊക്കെ?

കവർ ചെയ്യുന്നത് എന്തൊക്കെ?

ചില പ്രമേഹ ഇൻഷുറൻസ് പദ്ധതികൾ മെഡിക്കൽ കൺസൾട്ടേഷനുകൾ, ടെസ്റ്റുകൾ, മരുന്ന്, ഇൻഷ്വർ ചെയ്ത വ്യക്തിയുടെ ആകസ്മിക മരണത്തിനുള്ള നഷ്ടപരിഹാരം എന്നിവയുടെ ചെലവുകൾ വഹിക്കും. ഇന്ത്യയിൽ, മിക്ക പൊതു ഇൻഷുറൻസ് കമ്പനികളും ഇപ്പോൾ പ്രമേഹ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ചിലർ സാധാരണ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ പ്രമേഹ ഇൻഷുറൻസ് കൂടി അധികമായി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓൺലൈനിലൂടെ എല്ലാ പ്രമേഹ ഇൻഷുറൻസ് പദ്ധതികളും താരതമ്യം ചെയ്യാനും ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാനും കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X