ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യ ഇൻഷുറൻസ് ചികിത്സയ്ക്കുള്ള ചെലവുകൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും, നിങ്ങളുടെ അകാല നിര്യാണത്തിൽ അവരുടെ കുടുംബത്തിന്റെ സാമ്പത്തിക ഭാരം കുറയ്ക്കാൻ ലൈഫ് ഇൻഷുറൻസിന് കഴിയും. ലൈഫ് ഇൻഷുറൻസും ആരോഗ്യ ഇൻഷുറൻസ് പോളിസിയും തമ്മിലുള്ള ചില പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം:

 

എന്താണ് ലൈഫ് ഇൻഷുറൻസ്?

എന്താണ് ലൈഫ് ഇൻഷുറൻസ്?

ഒരു കാലയളവിലെ പേയ്‌മെന്റിന് പകരമായി ഒരു ഇൻഷുറൻസ് കമ്പനി ഒരു വ്യക്തിക്ക് സാമ്പത്തിക പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു കരാറാണ് ലൈഫ് ഇൻഷുറൻസ്. ഇൻഷുറർക്ക് നൽകുന്ന പേയ്‌മെന്റിനെ പ്രീമിയം എന്ന് വിളിക്കുന്നു. പോളിസി കാലയളവിൽ പോളിസി ഹോൾഡർ മരണമടഞ്ഞാൽ, ഇൻഷുറൻസ് കമ്പനി നോമിനിക്ക് ഒരു വലിയ തുക വാഗ്ദാനം ചെയ്യും. ഈ ലംപ് സം തുകയെ മരണത്തിന്മേലുള്ള അഷ്വേർഡ് തുക അല്ലെങ്കിൽ മരണ ആനുകൂല്യം എന്ന് വിളിക്കുന്നു.

ഹെൽത്ത് ഇൻഷുറൻസ്

ഹെൽത്ത് ഇൻഷുറൻസ്

ആശുപത്രികളിലെ ചികിത്സയുടെയും അനുബന്ധ ചെലവുകളും വഹിക്കുന്ന ഇൻഷുറൻസ് പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ്. ഇപ്പോൾ മിക്ക പോളിസികളും നെറ്റ്‌വർക്ക് ആശുപത്രികളിൽ പണരഹിതമായ ചികിത്സാ സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി കവറേജ് തുകയ്ക്കും മറ്റ് വ്യവസ്ഥകൾക്കും വിധേയമായായിരിക്കും ഇൻഷുറൻസ് കവറേജ് ലഭിക്കുക.

അധിക നേട്ടങ്ങൾ

അധിക നേട്ടങ്ങൾ

മെച്യൂരിറ്റി ബെനിഫിറ്റ്, സറണ്ടർ ബെനിഫിറ്റ്, ലോയൽറ്റി അഡീഷനുകൾ തുടങ്ങിയവ ലൈഫ് ഇൻഷുറൻസിൽ അടിസ്ഥാന കവറിന് മുകളിൽ ലഭിച്ചേക്കാം. എന്നാൽ ആരോഗ്യ ഇൻഷുറൻസുകളിൽ ചില പോളിസികളിൽ ക്ലെയിം ബോണസുകളൊന്നും ചേർക്കാൻ കഴിയില്ല. ചില ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ സൌജന്യ ആരോഗ്യ പരിശോധനകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

മികച്ച ലൈഫ് ഇൻഷൂറൻസ് പരിരക്ഷ തിരഞ്ഞെടുക്കുന്നതിന് മുൻപ്..മികച്ച ലൈഫ് ഇൻഷൂറൻസ് പരിരക്ഷ തിരഞ്ഞെടുക്കുന്നതിന് മുൻപ്..

വിവിധ തരം

വിവിധ തരം

ലൈഫ് ഇൻഷുറൻസ് വ്യക്തിഗതവും ഗ്രൂപ്പ് കവറേജുകളും ലഭ്യമാണ്. ഹെൽത്ത് ഇൻഷുറൻസ് വ്യക്തിഗത, കുടുംബം (ഫാമിലി ഫ്ലോട്ടർ പ്ലാൻ) അല്ലെങ്കിൽ ഗ്രൂപ്പ് കവറേജ് എന്നിങ്ങനെ ലഭ്യമാണ്. ടേം പ്ലാനുകൾ, സേവിംഗ്സ് പ്ലാനുകൾ, കുട്ടികളുമായി ബന്ധപ്പെട്ടവ, റിട്ടയർമെന്റുമായി ബന്ധപ്പെട്ടവ തുടങ്ങിയവയാണ് പ്രധാന ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, ഗുരുതരമായ രോഗ പരിരക്ഷ തുടങ്ങിയവയാണ് പ്രധാന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ.

നികുതി ആനുകൂല്യം

നികുതി ആനുകൂല്യം

ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി, സെക്ഷൻ 10 (10 ഡി) പ്രകാരം ലൈഫ് ഇൻഷുറൻസിന് നികുതി ആനുകൂല്യം ലഭിക്കും. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഡി പ്രകാരമുള്ള നികുതി ഇളവാണ് ഹെൽത്ത് ഇൻഷുറൻസിന് ലഭിക്കുക.

English summary

Difference between life insurance versus health insurance | ലൈഫ് ഇൻഷുറൻസും ഹെൽത്ത് ഇൻഷുറൻസും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം?

Although health insurance covers the costs of treatment, life insurance can help to reduce the financial burden of their premature death. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X