അടിയന്തര സാഹച്യരങ്ങളിൽ പണം കണ്ടെത്തുന്നതിന് പേഴ്സണൽ ലോണുകൾ ഏറെ ഉപകരിക്കാറുണ്ട്. വളരെ പെട്ടെന്ന് ഇവ കിട്ടുമെന്നതാണ് ഏറെ പ്രത്യേകത. എന്നാൽ, പേഴ്സണൽ ലോണുകൾ എടുക്കുന്നതിനു മുൻപായി വായ്പയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും ഉറപ്പായും മനസിലാക്കണം. ഇവയെക്കുറിച്ചുള്ള കൃത്യമായ അറിവ് മികച്ച തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കുന്നു.
വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് പ്രതിവർഷം 9.99% മുതൽ പ്രതിവർഷം 44% വരെയാകാം. വായ്പയുടെ നിബന്ധനകൾ, പലിശ നിരക്ക്, വായ്പ എടുക്കുമ്പോൾ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ചെലവുകളും ശ്രദ്ധാപൂർവ്വം വായിക്കുക. ഒരു പേഴ്സണൽ ലോൺ എടുക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.

1. പലിശനിരക്കുകൾ: ഒരു പേഴ്സണൽ ലോണിനായി അപേക്ഷിക്കുമ്പോൾ എപ്പോഴും പലിശ നിരക്കുകളെക്കുറിച്ച് അറിഞ്ഞിരിക്കണം. ഒന്നിലധികം ബാങ്കുകളുമായി പലിശ നിരക്ക് താരതമ്യം ചെയ്യുന്നതും തിരിച്ചടവ് കണക്കാക്കുന്നതിൽ പലിശ നിരക്ക് സ്ഥിരമാണോ അതോ വേരിയബിളാണോ എന്ന് അറിയുന്നതിനും കുറച്ച് സമയം ചെലവഴിക്കുക്കുക.
2. ലോൺ തുകയും കാലാവധിയും: ലോൺ തുകയും തിരിച്ചടവിന്റെ ഷെഡ്യൂളും നിങ്ങളുടെ ബജറ്റിന് അനുയോജ്യമാണെന്ന് ഉറപ്പാക്കുക. കുറഞ്ഞ പ്രതിമാസ ഇഎംഐകൾ തിരിച്ചടവിന് സമയദൈർഘ്യം നൽകുമെങ്കിലും അടയ്‌ക്കേണ്ട പലിശയുടെ ആകെ തുക വർധിപ്പിക്കുന്നു. നേരെമറിച്ച്, ചെറിയ കാലാവധി തിരഞ്ഞെടുക്കുന്നതിലൂടെ ഇഎംഐയായി ഉയർന്ന തുട അടയ്ക്കേണ്ടി വരുമെങ്കിലും മൊത്തം പലിശ കുറയ്ക്കും.
3. വ്യവസ്ഥകളും നിബന്ധനകളും: പലിശ നിരക്ക് മാറ്റങ്ങൾ, മുൻകൂർ പേയ്‌മെന്റ് സൗകര്യങ്ങൾ, ഡിഫോൾട്ട് പെനാൽറ്റികൾ, പേയ്‌മെന്റ് ഷെഡ്യൂളുകൾ എന്നിവ മനസിലാക്കാൻ ലോൺ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുക. നിങ്ങൾക്ക് എന്തെങ്കിലും മനസിലാക്കാൻ കഴിയാതെ വന്നാൽ വായ്പ നൽകുന്നയാളോട് ചോദിക്കാൻ മടിക്കരുത്. കരാറിലെ എല്ലാ കാര്യങ്ങളും വിശദമായി മനസിലാക്കിയാൽ പിന്നീട് ഞെട്ടലുകളിൽ നിന്ന് സ്വയം രക്ഷപ്പെടാം.
4. ഡോക്യുമെന്റുകൾ: തിരിച്ചറിയൽ രേഖ, വിലാസം, വരുമാനം, ഫോട്ടോകൾ എന്നിവ ഉൾപ്പെടെ എല്ലാ ഡോക്യുമെന്റുകളും കൃത്യമാണെന്ന് ഉറപ്പാക്കുക. ഡോക്യുമെന്റുകൾ കൃത്യമല്ലെങ്കിൽ ലോൺ തിരിച്ചടവ് സമയത്ത് പ്രശ്നങ്ങൾക്ക് കാരണമായേക്കാം അല്ലെങ്കിൽ ലോൺ കിട്ടാൻ വൈകിയേക്കാം. ഒപ്പിടുന്നതിന് മുമ്പ്, ലോൺ കരാറിൽ ശരിയായ വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കുക.
5. ഫീസും ചാർജുകളും: പ്രോസസിംഗ് ഫീസ്, പേയ്‌മെന്റ് വൈകിയാലുള്ള പിഴകൾ, മുൻകൂർ പേയ്‌മെന്റ് പെനാൽറ്റികൾ എന്നിങ്ങനെ ലോണുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ ശ്രദ്ധിക്കുക.
6. നിങ്ങളുടെ ബജറ്റിലെ സ്വാധീനം: ലോൺ നിങ്ങളുടെ ബജറ്റ് അധികമായി വർധിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ പരിശോധിക്കുക. മറ്റ് ചെലവുകൾക്കൊപ്പം പ്രതിമാസ ഇഎംഐകൾ അടയ്ക്കാൻ കഴിയുമോയെന്ന് പരിശോധിക്കുക.
7. ക്രെഡിറ്റ് സ്കോർ: സാധാരണയായി 750-ന് മുകളിലുള്ള ഉയർന്ന ക്രെഡിറ്റ് സ്കോർ ലോൺ എളുപ്പത്തിൽ നേടാൻ സഹായിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉറപ്പാക്കാൻ നിലവിലെ എല്ലാ ബില്ലുകളും നിശ്ചിത തീയതികളിൽ അടയ്ക്കുക. ലോണിനുള്ള നിങ്ങളുടെ യോഗ്യത പരിഗണിക്കുമ്പോൾ, കടം കൊടുക്കുന്നയാൾ ക്രെഡിറ്റ് സ്കോറിന് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications