അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയിൽ വായ്പകൾക്ക് വലിയ റോളാണുള്ളത്. മുൻനിരയിൽ ഭവന വായ്പകളും വാഹന വായ്പകളും പോലെയുള്ളവയാണെങ്കിലും വ്യക്തിഗത വായ്പ ഉപഭോക്താക്കളുടെയും എണ്ണത്തിൽ വലയി വർധനവാണുണ്ടായിരിക്കുന്നത്. പ്രധാനമായും, വ്യക്തികളുടെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വ്യക്തിഗത വായ്പകൾ നൽകുന്നത്. ആദായനികുതി റിട്ടേണുകളെ അടിസ്ഥാനമാക്കിയുള്ള വാർഷിക വരുമാനമാണ് സ്വയം തൊഴിൽ ചെയ്യുന്നവർക്കുള്ള വ്യക്തിഗത വായ്പകളുടെ മാനദണ്ഡം. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗമനുസരിച്ച് സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളുടെയും, പ്രതിമാസ ശമ്പള വരുമാനം പരിഗണിച്ച് ശമ്പളമുള്ള വ്യക്തികളുടെയും വായ്പയുടെ അളവ് കണക്കാക്കുന്നു.
യോഗ്യത, ക്രെഡിറ്റ് സ്കോർ, കാലാവധി എന്നിവയെ ആശ്രയിച്ച് പലിശ നിരക്ക് 12 ശതമാനം മുതൽ 21 ശതമാനം വരെ വ്യത്യാസപ്പെടുമെങ്കിലും, ഉപഭോക്താക്കൾ ലോൺ തുകയുടെ വലുപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ വാർഷിക ശമ്പളത്തിന്റെ 1.5 മുതൽ 2 വരെ മടങ്ങ് നിങ്ങൾക്ക് അർഹതയുണ്ടായേക്കാം, എങ്കിലും വ്യക്തിഗത വായ്പകളിൽ കൂടുതൽ വിവേകവും ജാഗ്രതയും അനിവാര്യമാണ്. ഭവന, വാഹന വായ്പകളെക്കാൾ ഉയർന്ന പലിശ നിരക്കുള്ളതും അത്ര സുരക്ഷിതമല്ലാത്തതുമായ വായ്പകളാണിതെന്ന് ഓർക്കുക. നിങ്ങളുടെ വാർഷിക ശമ്പളത്തേക്കാൾ കൂടുതൽ വായ്പ തുക എടുക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയ്ക്ക് വലിയ കോട്ടം തട്ടാൻ സാധ്യതയുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ വരുമാനവും ചെലവ് ശേഷിയും അടിസ്ഥാനമാക്കിയാണ് ബാങ്ക് സാധാരണയായി ഇത്തരം വായ്പകൾ വിതരണം ചെയ്യാൻ തീരുമാനിക്കുന്നത്.

ശമ്പളമുള്ള വ്യക്തികളുടെ കാര്യത്തിൽ, ഏറ്റവും പുതിയ മൂന്ന് മാസത്തെ പേസ്ലിപ്, വായ്പകൾ വിതരണം ചെയ്യുന്നതിനുള്ള വരുമാന തെളിവായി എടുക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർക്ക്, ആറുമാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ അവർ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കായി ചെലവഴിച്ച തുകയുടെ അളവുകോലായി ഉപയോഗിക്കുന്നു. ഇതിൽ കൗതുകകരമായൊരു കാര്യം എന്തെന്നാൽ, ഒരു വലിയ ശമ്പളം മാത്രം വ്യക്തിഗത വായ്പകൾക്കുള്ള യോഗ്യതയായി നിർണ്ണയിക്കുന്നില്ല. മുൻനിര കമ്പനികളിൽ ജോലി ചെയ്യാത്തവർക്കുള്ള വ്യക്തിഗത വായ്പകൾ കുറക്കുക എന്ന കർശന നയമാണ് മുൻനിര ബാങ്കുകൾക്കുള്ളത്. ചില ബാങ്കുകൾ ഓഹരികളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ ജീവനക്കാർക്ക് മാത്രമാണ് വ്യക്തിഗത വായ്പകൾ നൽകുന്നത്.
വ്യക്തിഗത വായ്പകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്;
1) അനുയോജ്യമായ തുക?
എല്ലാവർക്കും അനുയോജ്യമായ ഒരു പരിഹാരമില്ലെങ്കിലും, വ്യക്തിഗത വായ്പകളിലെ ഇഎംഐ പ്രതിമാസ വരുമാനത്തിന്റെ 20 ശതമാനം കവിയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സാമ്പത്തിക ഉപദേഷ്ടാക്കൾ പറയുന്നു. വ്യക്തിഗത വായ്പകൾക്കായി ഇഎംഐ അടയ്ക്കുന്നതിന് ധാരാളം പണം പോയാൽ, വിദ്യാഭ്യാസം പോലെയുള്ള അടിസ്ഥാന ചെലവുകൾക്കും മറ്റു പ്രതിമാസ ആവർത്തിച്ചു വരുന്ന ചെലവുകൾക്കും മതിയായ ഫണ്ട് ലഭ്യമാകില്ല.
2) അനുയോജ്യമായ കാലാവധി?
ഉപഭോക്താവ് വ്യക്തിഗത വായ്പകളുടെ കാലാവധി കഴിയുന്നത്ര ചുരുക്കണം. വ്യക്തിയുടെ സാമ്പത്തിക ആവശ്യങ്ങളും തിരിച്ചടവ് ശേഷിയും അനുസരിച്ച് വ്യക്തിഗത വായ്പയുടെ കാലാവധി വ്യത്യാസപ്പെടാം. അത്തരം വായ്പകളുടെ കാലാവധി 12 മാസത്തിൽ കൂടരുത്.
3) എപ്പോഴാണ് ഒരാൾ വ്യക്തിഗത വായ്പ എടുക്കേണ്ടത്?
ഒരു വ്യക്തി അപ്രതീക്ഷിതമായ സാഹചര്യങ്ങൾ നേരിടുമ്പോൾ മാത്രമേ വ്യക്തഗത വായ്പകൾ എടുക്കാവൂ. സ്വർണം പോലുള്ള ഭൗതിക ആസ്തികളിലൂടെ പണം കണ്ടെത്താൻ കഴിയാത്ത സമയത്ത്, അപ്രതീക്ഷിതമായ ഒരു മെഡിക്കൽ അടിയന്തരാവസ്ഥയോ കുടുംബത്തിലുണ്ടായ പെട്ടെന്നുള്ള സാമ്പത്തിക പ്രതിസന്ധിയോ വ്യക്തിഗത വായ്പ എടുക്കുന്നതിന് മതിയായ കാരണങ്ങളാണെന്ന് സാമ്പത്തിക ഉപദേഷ്ടാക്കൾ വ്യക്തമാക്കുന്നു.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
