കഴിഞ്ഞ 3 ദീപാവലിക്കും ഒരു മാസത്തിനിടെ കുറഞ്ഞത് 10% നേട്ടം സമ്മാനിച്ച 6 ഓഹരികള്‍; കൈവശമുണ്ടോ?

രാജ്യത്തെങ്ങും ഉത്സവാന്തരീക്ഷം നിറയുന്ന വേളയാണ് ദീപാവലി. സമാനമായി ഓരോ വര്‍ഷവും ഇന്ത്യന്‍ ഓഹരി വിപണിക്കും പുതു പ്രതീക്ഷയും ആവേശവും സമ്മാനിക്കുന്ന ആഘോഷവുമാണിത്. ഇത്തവണത്തെ ദീപാവലിയുമായി ബന്ധപ്പെട്ട മുഹൂര്‍ത്ത വ്യാപാരം ഒക്ടോബര്‍ 24 തിങ്കളാഴ്ചയാണ് നടക്കുക. അതേസമയം കഴിഞ്ഞ 3 വര്‍ഷങ്ങളിലെയും ദീപാവലിക്ക് മുന്നേയുള്ള ഒരു മാസക്കാലയളവില്‍ കുറഞ്ഞത് 10 ശതമാനം നേട്ടം തുടര്‍ച്ചയായി സമ്മാനിച്ചിട്ടുള്ള 6 ഓഹരികളെയാണ് ചുവടെ ചേര്‍ക്കുന്നത്.

ഓറിയന്റ് ഇലട്രിക്ക്

ഓറിയന്റ് ഇലട്രിക്ക്

രാജ്യത്തെ പ്രമുഖ കണ്‍സ്യൂമര്‍ ഇലട്രിക്കല്‍ ഉപകരണ നിര്‍മാതാക്കളാണ് ഓറിയന്റ് ഇലട്രിക്ക് ലിമിറ്റഡ്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ദീപാവലിക്ക് തൊട്ടു മുന്നെയുള്ള ഒരു മാസക്കാലയളവില്‍ ഓറിയന്റ് ഇലട്രിക്ക് ഓഹരിയിലെ നേട്ടം ഇപ്രകാരമാണ്. 2019: +10 %; 2020: +12 %; 2021: +17 %. അതേസമയം ഇന്ന് 271 രൂപയിലായിരുന്നു ഈ സ്‌മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

ഓറിയന്റ് ഇലട്രിക്ക് (BSE: 541301, NSE : ORIENTELEC) ഓഹരിയുമായി ബന്ധപ്പെട്ട ശ്രദ്ധേയ ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക അറ്റാദായം വളര്‍ച്ച കാണിക്കുന്നു.
  • പാദാനുപാദത്തില്‍ അറ്റാദായവും ലാഭമാര്‍ജിനും മെച്ചപ്പെടുത്തുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ ഉയര്‍ത്തുന്നു.
  • കമ്പനിയുടെ ഓഹരികള്‍ പ്രമോട്ടര്‍ ഈട് വെച്ചിട്ടില്ല.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു.
റിലാക്സോ ഫൂട്ട്‌വെയേര്‍സ്

റിലാക്സോ ഫൂട്ട്‌വെയേര്‍സ്

രാജ്യത്തെ ഏറ്റവും വലിയ പാദരക്ഷാ നിര്‍മാണ കമ്പനിയാണ് റിലാക്സോ ഫൂട്ട്‌വെയേര്‍സ്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ദീപാവലിക്ക് തൊട്ടു മുന്നെയുള്ള ഒരു മാസക്കാലയളവില്‍ റിലാക്‌സോ ഫൂട്ട്‌വെയേര്‍സ് ഓഹരിയിലെ നേട്ടം ഇപ്രകാരമാണ്. 2019: +10 %; 2020: +10 %; 2021: +19 %. അതേസമയം ഇന്ന് 1,015 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.

റിലാക്‌സോ ഫൂട്ട്‌വെയേര്‍സ് (BSE: 530517, NSE : RELAXO) ഓഹരിയുമായി ബന്ധപ്പെട്ട ശ്രദ്ധേയ ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • നിഫ്റ്റി-500 സൂചികയില്‍ കഴിഞ്ഞ 5 വര്‍ഷവും സ്ഥിരമായി ഉയര്‍ന്ന ആദായം നല്‍കിയ ഓഹരിയാണിത്.
  • കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ ഉയര്‍ത്തുന്നു.
  • കമ്പനിയുടെ ഓഹരികള്‍ പ്രമോട്ടര്‍ ഈട് വെച്ചിട്ടില്ല.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു.
യൂനോ മിന്‍ഡ

യൂനോ മിന്‍ഡ

വാഹനാനുബന്ധ വ്യവസായ മേഖലയിലെ ഏറ്റവും വൈവിധ്യവത്കരിക്കപ്പെട്ട കമ്പനികളിലൊന്നണ് യൂനോ മിന്‍ഡ (നേരത്തെ മിന്‍ഡ ഇന്‍ഡസ്ട്രീസ്). കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ദീപാവലിക്ക് തൊട്ടു മുന്നെയുള്ള ഒരു മാസക്കാലയളവില്‍ യൂനോ മിന്‍ഡ ഓഹരിയിലെ നേട്ടം ഇപ്രകാരമാണ്. 2019: +11 %; 2020: +10 %; 2021: +11 %. അതേസമയം ഇന്ന് 532 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.

യൂനോ മിന്‍ഡ (BSE: 532539, NSE : UNOMINDA) ഓഹരിയുമായി ബന്ധപ്പെട്ട ശ്രദ്ധേയ ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • വാര്‍ഷികാടിസ്ഥാനത്തില്‍ സാമ്പത്തിക പാദത്തിലെ അറ്റാദായവും ലാഭമാര്‍ജിനും വളരുന്നു.
  • കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി വരുമാനത്തില്‍ വളര്‍ച്ച പ്രകടമാക്കുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക അറ്റാദായത്തില്‍ വളര്‍ച്ച കാണിക്കുന്നു.
  • കമ്പനിയുടെ ഓഹരികള്‍ പ്രമോട്ടര്‍ ഈട് വെച്ചിട്ടില്ല.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ ഉയര്‍ത്തുന്നു.
അദാനി ട്രാന്‍സ്മിഷന്‍

അദാനി ട്രാന്‍സ്മിഷന്‍

ഊര്‍ജോത്പാദനം, പ്രസരണം, വിതരണം തുടങ്ങിയ മേഖലകളില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ദീപാവലിക്ക് തൊട്ടു മുന്നെയുള്ള ഒരു മാസക്കാലയളവില്‍ അദാനി ട്രാന്‍സ്മിഷന്‍ ഓഹരിയിലെ നേട്ടം ഇപ്രകാരമാണ്. 2019: +13 %; 2020: +15 %; 2021: +12 %. അതേസമയം ഇന്ന് 3,713 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.

അദാനി ട്രാന്‍സ്മിഷന്‍ (BSE: 539254, NSE : ADANITRANS) ഓഹരിയുമായി ബന്ധപ്പെട്ട ശ്രദ്ധേയ ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • കമ്പനിക്ക് ഉയര്‍ന്ന തോതിലുള്ള കാടബാധ്യത.
  • കമ്പനിയുടെ കടബാധ്യത ഉയരുന്നു.
  • കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി ലാഭത്തില്‍ ഇടിവ് കാണിക്കുന്നു.
  • കമ്പനിയുടെ ഓഹരികള്‍ പ്രമോട്ടര്‍ ഉയര്‍ന്ന തോതില്‍ ഈട് വെച്ചിരിക്കുന്നു.
കെപിആര്‍ മില്‍സ്

കെപിആര്‍ മില്‍സ്

രാജ്യത്തെ മുന്‍നിര ടെക്‌സ്‌റ്റൈല്‍സ് കമ്പനിയാണ് കെപിആര്‍ മില്‍ ലിമിറ്റഡ്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ദീപാവലിക്ക് തൊട്ടു മുന്നെയുള്ള ഒരു മാസക്കാലയളവില്‍ കെപിആര്‍ മില്‍ ഓഹരിയിലെ നേട്ടം ഇപ്രകാരമാണ്. 2019: +18 %; 2020: +25 %; 2021: +20 %. അതേസമയം ഇന്ന് 546 രൂപയിലായിരുന്നു ഈ മിഡ് കാപ് ഓഹരിയുടെ ക്ലോസിങ്.

കെപിആര്‍ മില്‍ (BSE: 532889, NSE : KPRMILL) ഓഹരിയുമായി ബന്ധപ്പെട്ട ശ്രദ്ധേയ ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ.
  • കഴിഞ്ഞ 4 സാമ്പത്തിക പാദങ്ങളിലായി വരുമാനത്തില്‍ വളര്‍ച്ച പ്രകടമാക്കുന്നു.
  • കഴിഞ്ഞ 2 സാമ്പത്തിക പാദങ്ങളിലായി അറ്റാദായത്തില്‍ വളര്‍ച്ച കാണിക്കുന്നു.
  • കമ്പനിയുടെ ഓഹരികള്‍ പ്രമോട്ടര്‍ ഈട് വെച്ചിട്ടില്ല.
  • കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക അറ്റാദായത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നു.
  • വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിഹിതം വര്‍ധിപ്പിക്കുന്നു.
ടാറ്റ മോട്ടോര്‍സ്

ടാറ്റ മോട്ടോര്‍സ്

ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ്. കഴിഞ്ഞ 3 വര്‍ഷങ്ങളില്‍ ദീപാവലിക്ക് തൊട്ടു മുന്നെയുള്ള ഒരു മാസക്കാലയളവില്‍ ടാറ്റ മോട്ടോര്‍സ് ഓഹരിയിലെ നേട്ടം ഇപ്രകാരമാണ്. 2019: +23 %; 2020: +14 %; 2021: +43 %. അതേസമയം ഇന്ന് 398 രൂപയിലായിരുന്നു ഈ ലാര്‍ജ് കാപ് ഓഹരിയുടെ ക്ലോസിങ്.

ടാറ്റ മോട്ടോര്‍സ് (BSE: 500570, NSE : TATAMOTORS) ഓഹരിയുമായി ബന്ധപ്പെട്ട ശ്രദ്ധേയ ഘടകങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  • കമ്പനിയുടെ കടബാധ്യത ഉയരുന്നു.
  • അടുത്തിടെയായി കമ്പനിയിലേക്കുള്ള പണമൊഴുക്ക് കുറയുന്നു.
  • കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്ക് ഇടിയുന്നു.
  • പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല/ ദീര്‍ഘകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് താഴെയാണ് ഓഹരി തുടരുന്നത്. ബെയറിഷ് സൂചനയാണിത്.
  • കമ്പനിയുടെ ഓഹരികള്‍ പ്രമോട്ടര്‍ ഉയര്‍ന്ന തോതില്‍ ഈട് വെച്ചിരിക്കുന്നു.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X