ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്, മറന്നാൽ നഷ്ടം കൂടും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഗരങ്ങളിൽ താമസിക്കുന്നവർക്കിടയിൽ ഏറ്റവും സാധാരണമായി മാറിയിരിക്കുന്ന ഒന്നാണ് ക്രെഡിറ്റ് കാർഡ്. വാസ്തവത്തിൽ, ഡിജിറ്റൽ ലോകത്തിലെ ഏറ്റവും സാധാരണമായ പണമിടപാട് രീതികളിലൊന്നായി ക്രെഡിറ്റ് കാർഡ് മാറി കഴിഞ്ഞു. ക്രെഡിറ്റ് കാർഡുകളുടെ ഏറ്റവും വലിയ ഒരു നേട്ടം, ഓഫ്‌ലൈനിലും ഓൺ‌ലൈനിലും എല്ലാത്തരം വാങ്ങലുകൾക്കും പണം നൽകാൻ ക്രെഡിറ്റ് കാർഡുകൾ വഴി സാധിക്കും എന്നതാണ്. ക്രെഡിറ്റ് കാർഡുകൾ എളുപ്പത്തിൽ ലഭ്യമാവുകയും നിരവധി ആളുകൾക്ക് വിവിധ ബാങ്കുകളിൽ നിന്ന് ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ വരെ സ്വന്തമാക്കുകയും ചെയ്യാം.

ഒന്നിലധികം ക്രെഡിറ്റ് കാർഡ്
 

ഒന്നിലധികം ക്രെഡിറ്റ് കാർഡ്

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ വഴി നിരവധി ആനുകൂല്യങ്ങൾ നേടാനാകുമെങ്കിലും ചിലർക്ക് ഇത് വെല്ലുവിളിയാകാറുമുണ്ട്. അതിനാലാണ് പലരും കുറച്ചു കാലങ്ങൾക്ക് ശേഷം എത്രയും വേഗം ക്രെഡിറ്റ് കാർഡുകൾ ക്ലോസ് ചെയ്യാൻ തീരുമാനിക്കുന്നത്. നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ..

ആദ്യമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ - അറിയണം ഇക്കാര്യങ്ങൾ

ക്രെഡിറ്റ് ഉപയോഗ അനുപാതം

ക്രെഡിറ്റ് ഉപയോഗ അനുപാതം

ഒരു ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന്റെ അനന്തരഫലങ്ങളിലൊന്ന് നിങ്ങളുടെ ക്രെഡിറ്റ് യൂട്ടിലൈസേഷൻ അനുപാതം (CUR) വർദ്ധിക്കുന്നു എന്നത്. അതായത്, നിങ്ങൾ ചെലവഴിക്കുന്ന ലഭ്യമായ ക്രെഡിറ്റിന്റെ ശതമാനമാണ് CUR. ഉയർന്ന CUR നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ദോഷകരമായി ബാധിക്കും. ഒരു ലക്ഷം രൂപ വീതമുള്ള രണ്ട് പരിധികളുള്ള രണ്ട് കാർഡുകളുണ്ടെങ്കിൽ, നിങ്ങൾക്ക് മൊത്തം പരിധി രണ്ട് ലക്ഷം രൂപയാണ്. നിങ്ങൾ ഓരോ മാസവും ഒരു കാർഡിന് 25,000 രൂപ ചെലവഴിക്കുകയാണെങ്കിൽ, നിങ്ങൾ രണ്ട് ലക്ഷം രൂപയിൽ നിന്ന് 50,000 രൂപ അല്ലെങ്കിൽ നിങ്ങളുടെ മൊത്തം പരിധിയുടെ 25% ചെലവഴിക്കുന്നു. നിങ്ങൾ ഒരു കാർഡ് ക്ലോസ് ചെയ്ത് 50,000 രൂപ ബാക്കി കാർഡിൽ ചെലവഴിക്കുകയാണെങ്കിൽ. നിങ്ങളുടെ CUR 50% വരെ ഉയരും. ഈ പരിധി 20-30% ഇടയിൽ നിൽക്കുന്നതാണ് നല്ലത്. അതിനാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം പ്രത്യേകം ഓർക്കുക.

റിവാർഡ് പോയിൻറുകൾ‌

റിവാർഡ് പോയിൻറുകൾ‌

ക്രെഡിറ്റ് കാർഡ് അക്കൌണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പ്, റിവാർഡ് പോയിൻറുകൾ‌ റിഡീം ചെയ്യാൻ മറക്കരുത്. നിങ്ങളുടെ ബാങ്കിന്റെ മാർക്കറ്റിംഗ് പങ്കാളികൾ വഴി ക്യാഷ്ബാക്ക്, ഡിസ്കൌണ്ടുകൾ, കൂപ്പണുകൾ, ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയ്ക്കായി റിഡീം ചെയ്യാൻ കഴിയുന്ന റിവാർഡ് പോയിന്റുകൾ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങളുടെ കാർഡ് ക്ലോസ് ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ എല്ലാ പോയിന്റുകളും വീണ്ടെടുത്തുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ശേഖരിച്ച റിവാർഡ് പോയിൻറുകൾക്ക് പകരമായി വാങ്ങുന്ന ഉൽ‌പ്പന്നങ്ങളോ സേവനങ്ങളോ തിരഞ്ഞെടുക്കുന്നതിന് നിങ്ങൾക്ക് ബാങ്ക് വെബ്സൈറ്റ് റിവാർഡ് കാറ്റലോഗ് സന്ദർശിക്കാം.

കുടിശ്ശിക അടയ്ക്കൽ

കുടിശ്ശിക അടയ്ക്കൽ

നിങ്ങൾ അക്കൗണ്ട് അടയ്ക്കുമ്പോൾ, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ കുടിശ്ശികയില്ലെന്ന് ഉറപ്പാക്കുക. കുടിശ്ശിക അടയ്ക്കാതെ ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യാൻ സാധിക്കില്ല. കാർഡ് ക്ലോസ് ചെയ്ത് അക്കൗണ്ട് അവസാനിപ്പിക്കുന്നതിന് മുമ്പായി എല്ലാ കുടിശ്ശികകളും അടച്ചുവെന്ന് ഉറപ്പാക്കുക.

ക്രെഡിറ്റ് കാർഡുണ്ടോ? ഭവനവായ്പ നിരസിക്കപ്പെടാം, ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഫോളോ അപ്പ്

ഫോളോ അപ്പ്

ഒരു ക്രെഡിറ്റ് കാർഡ് ഉടമയെന്ന നിലയിൽ, ബാങ്കുകൾക്കും അവരുടെ സ്റ്റാഫുകൾക്കും അവർ ഒരേസമയം നിർവഹിക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഉണ്ടെന്ന് നിങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ ക്രെഡിറ്റ് കാർഡ് റദ്ദാക്കാനുള്ള നിങ്ങളുടെ അഭ്യർത്ഥന തത്സമയം നടപ്പിലാക്കാൻ ഇടയില്ല, അതുകൊണ്ട് തന്നെ ഇക്കാര്യം നിങ്ങൾ ബാങ്കുമായി ഫോളോ അപ്പ് ചെയ്യണം. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക, ക്രെഡിറ്റ് കാർഡ് ബാങ്ക് റദ്ദാക്കിയിട്ടുണ്ടെന്നും കാർഡുമായി ഇടപാടുകളൊന്നും നടക്കുന്നില്ലെന്നും ഉറപ്പാക്കുക. നിങ്ങൾക്ക് കുടിശ്ശിക ഇല്ലെന്ന് ഉള്ളതിനുള്ള സർട്ടിഫിക്കറ്റ് ബാങ്കിൽ നിന്ന് ശേഖരിക്കാൻ മറക്കരുത്.

ക്രെഡിറ്റ് കാർഡുകൾ പണി തരുന്നതെങ്ങനെ? അമിതഉപയോ​ഗം വരുത്തിവക്കുന്ന വിനകളെക്കുറിച്ചറിയാം

English summary

ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്, മറന്നാൽ നഷ്ടം കൂടും

One of the greatest advantages of credit cards is that they can be used to pay for all types of purchases, both offline and online. Read in malayalam.
Story first published: Monday, December 30, 2019, 13:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X